കൈതമുക്കിലെ പുറമ്പോക്ക് കോളനിയില്‍ ദുരവസ്ഥയിലായ കുടുംബത്തിലെ കുട്ടികളെ അമ്മയ്ക്ക് കൃത്യമായി പരിപാലിക്കാനായിരുന്നില്ലെന്ന് അയല്‍വാസികള്‍. വളരെ മോശമായ സാഹചര്യത്തിൽ ഒറ്റമുറി വീട്ടിനുള്ളിലാണ് അമ്മയും ആറുമക്കളും കഴിഞ്ഞിരുന്നത്. അടിസ്ഥാന...hunger kerala| manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙  കൈതമുക്കിലെ പുറമ്പോക്ക് കോളനിയില്‍ ദുരവസ്ഥയിലായ കുടുംബത്തിലെ കുട്ടികളെ അമ്മയ്ക്ക് കൃത്യമായി പരിപാലിക്കാനായിരുന്നില്ലെന്ന് അയല്‍വാസികള്‍. വളരെ മോശമായ സാഹചര്യത്തിൽ ഒറ്റമുറി വീട്ടിനുള്ളിലാണ് അമ്മയും ആറുമക്കളും കഴിഞ്ഞിരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍, സമാന സാഹചര്യത്തില്‍ പതിനൊന്ന് കുടുംബങ്ങളാണ് കോളനിയിലുള്ളത്. 

സെക്രട്ടറിയേറ്റിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം. പതിനൊന്നോളം കുടുംബങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടാതെ ഈ പുറമ്പോക്കു ഭൂമിയിൽ കഴിഞ്ഞിരുന്നു എന്നതാണു വസ്തുത. യുവജനസംഘടനകൾ ഭക്ഷണസാധനങ്ങൾ വാങ്ങി നൽകിയിരുന്നു. എന്നാൽ അമ്മ കുട്ടികൾക്കു കൃത്യമായി പാകംചെയ്തു നൽകിയിരുന്നില്ല. അതിനാലാണ് കുട്ടികള്‍ മണ്ണുവാരി തിന്നതെന്നും നാട്ടുകാർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിക്ക്  കൈമാറിയത്. 

ADVERTISEMENT

അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും പൂജപ്പുര മഹിളാമന്ദിരത്തില്‍ നിന്ന് മാറ്റിയേക്കും. മഹിളാ മന്ദിരത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് മാറ്റം. കുട്ടികളുടെ ആരോഗ്യപരിശോധന ഇന്ന് നടത്തും.

English Summary: Shocking Video From Trivandrum Hunger Home

ADVERTISEMENT