വാഷിങ്ടൻ ∙ ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യത്തിനിടെ ചന്ദ്രാപരിതലത്തിൽ ഇടിച്ചിറങ്ങി ബന്ധം വിച്ഛേദിക്കപ്പെട്ട വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ‍ കണ്ടെത്തിയെന്ന് നാസ. നാസയുടെ ചാന്ദ്രദൗത്യത്തിനായുള്ള ലൂണാർ റിക്കനൈസണ്‍സ് ഓര്‍ബിറ്റ‍ര്‍ (എല്‍ആ‍ര്‍ഒ) പകർത്തിയ ലാൻഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. .Nasa| Chandrayaan 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യത്തിനിടെ ചന്ദ്രാപരിതലത്തിൽ ഇടിച്ചിറങ്ങി ബന്ധം വിച്ഛേദിക്കപ്പെട്ട വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ‍ കണ്ടെത്തിയെന്ന് നാസ. നാസയുടെ ചാന്ദ്രദൗത്യത്തിനായുള്ള ലൂണാർ റിക്കനൈസണ്‍സ് ഓര്‍ബിറ്റ‍ര്‍ (എല്‍ആ‍ര്‍ഒ) പകർത്തിയ ലാൻഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ചെന്നൈ സ്വദേശി ഷൺമുഖം സുബ്രഹ്മണ്യനാണ് കണ്ടെത്തലിൽ നിർണായക പങ്കു വഹിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് 24 ഓളം ഇടങ്ങളിലായാണ് അവശിഷ്ടങ്ങൾ. സോഫ്റ്റ് ലാൻഡിങ്ങിനു നിശ്ചയിച്ചിരുന്ന സ്ഥലത്തുനിന്ന് 700 മീറ്റർ മാറി കിഴക്കു പടിഞ്ഞാറായാണ് ഇത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ആദ്യ പര്യവേക്ഷണ ദൗത്യമായിരുന്നു ചന്ദ്രയാൻ 2. അതുകൊണ്ടുതന്നെ ലാൻഡർ കണ്ടെത്താനുള്ള ശ്രമം ഊർജിതമായിരുന്നു.

ADVERTISEMENT

എല്‍ആ‍ര്‍ഒ സെപ്റ്റംബർ‌ മുതൽ പല പ്രാവശ്യം വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ മേഖലയ്ക്കു മുകളിലൂടെ സ‍ഞ്ചരിച്ചു ചിത്രങ്ങൾ പകർത്തിയിരുന്നെങ്കിലും അവയുടെ പ്രാഥമിക വിശകലനത്തിൽ വിശദമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിഴലുകൾക്കിടയിൽ വീണതിനാലാണ് ലാൻഡറിന്റെ ദൃശ്യങ്ങൾ വ്യക്തമല്ലാത്തതെന്ന് നാസ വിലയിരുത്തിയിരുന്നു. ലാൻ‌ഡർ പതിച്ച സെപ്റ്റംബർ 7 നു മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ വിശകലനം ചെയ്താണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഈ ചിത്രങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും മറ്റും പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിലൊരാളായ ഷൺമുഖമാണ് രണ്ടു ചിത്രങ്ങൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ടെന്നു നാസയെ അറിയിച്ചത്. തുടർന്ന് നാസയുടെ ശാസ്ത്രജ്ഞർ‌ നടത്തിയ വിശദ പരിശോധനയിലാണ് ചിതറിക്കിടക്കുന്നത് വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങളാണെന്നു സ്ഥിരീകരിച്ചത്.

2019 ജൂലൈ 22നാണ് ജിഎസ്എൽവി എംകെ 3–എം1 റോക്കറ്റിലേറി ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ 2 പേടകം പറന്നുയർന്നത്. ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചു. സെപ്റ്റംബർ 2ന് ഓര്‍ബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടു. സെപ്റ്റംബർ 7നു പുലർച്ചെ 1.55 നായിരുന്നു സോഫ്റ്റ് ലാൻഡിങ് പ്രതീക്ഷിച്ചിരുന്നത്. സോഫ്റ്റ്‌ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് വിക്രം ലാൻഡറുമായുള്ള ബന്ധം ചന്ദ്രയാൻ 2 -ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടത്.

ADVERTISEMENT

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുൻപ് വേഗ നിയന്ത്രണത്തിലുണ്ടായ തകരാറാണ് തിരിച്ചടിയായതെന്ന് ഐഎസ്ആർഒ പറഞ്ഞിരുന്നു. ലാൻഡിങ് സമയത്തു പേടകത്തിന്റെ വേഗത പ്രതീക്ഷിച്ചതിലും കുറഞ്ഞതാണു തിരിച്ചടിയായത്. തുടർന്ന് സോഫ്റ്റ്‌ ലാൻഡിങ് സാധിക്കാതെ പേടകം ഇടിച്ചിറങ്ങുകയായിരുന്നു. ഈ ആഘാതത്തിൽ യന്ത്രസംവിധാനമത്രയും തകർന്നു. ഇതോടെ ഓർബിറ്ററുമായി ബന്ധം പൂർണമായും അറ്റുപോകുകയും ചെയ്തു.

English Summary: NASA satellite finds crashed Vikram lander