മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സഹപാഠികൾക്കു പങ്കുണ്ടെന്നു പിതാവ് ലത്തീഫ്. ഇതില്‍ മലയാളികളുമുണ്ടെന്ന് അബ്ദുൾ ലത്തീഫ് പറഞ്ഞു. എൻആർഐ മലയാളി വിദ്യാർഥികളും ഇക്കൂട്ടത്തിലുണ്ട്. പേരുകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Fathima latheef| manorama news| manorama online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സഹപാഠികൾക്കു പങ്കുണ്ടെന്നു പിതാവ് ലത്തീഫ്. ഇതില്‍ മലയാളികളുമുണ്ടെന്ന് അബ്ദുൾ ലത്തീഫ് പറഞ്ഞു. എൻആർഐ മലയാളി വിദ്യാർഥികളും ഇക്കൂട്ടത്തിലുണ്ട്. പേരുകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലം കിളികൊല്ലൂർ സ്വദേശിയായ ഫാത്തിമ എന്ന പതിനെട്ടുകാരിയെ  മദ്രാസ് ഐഐടി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ ഭക്ഷണത്തിന് എത്താത്തതിനെ തുടർന്നു മറ്റുള്ളവർ അന്വേഷിച്ചു ചെന്നപ്പോഴാണു മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു.കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശിനി നഗർ–173 കിലോൻതറയിൽ അബ്ദുൽ ലത്തീഫ്–സജിത ദമ്പതികളുടെ മകളാണ്.

ADVERTISEMENT

ഈ വർഷത്തെ ഐഐടി ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് കോഴ്സിനുള്ള പ്രവേശനപരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു ഫാത്തിമ. തന്റെ മരണത്തിന്റെ ഉത്തരവാദികളെ എടുത്തുപറഞ്ഞ്, മൊബൈൽ ഫോണിൽ ഫാത്തിമ രേഖപ്പെടുത്തിയ രണ്ടു കുറിപ്പുകൾ കുടുംബം പുറത്തുവിട്ടിരുന്നു. ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രാഥമിക അന്വേഷണത്തിൽ വീട്ടുകാർ അതൃപ്തി അറിയിച്ചിരുന്നു.

English Summary: Madras IIt Student Fathima Latheef's Father Reaction