ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നു സുപ്രീംകോടതി ചിദംബരത്തോടു നിര്‍ദേശിച്ചു. പാസ്‌പോര്‍ട് വിചാരണ കോടതിയില്‍ ..p chidambaram| inx media case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നു സുപ്രീംകോടതി ചിദംബരത്തോടു നിര്‍ദേശിച്ചു. പാസ്‌പോര്‍ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണമെന്നും രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.  ഇതോടെ ചിദംബരം ജയില്‍ മോചിതനാകും. 105 ദിവസമായി ചിദംബരം ജയില്‍വാസത്തിലാണ്.

കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഐഎൻഎക്സ് മീഡിയ അഴിമതി സംബന്ധിച്ച സിബിഐ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിനു സുപ്രീം കോടതി ജാമ്യമനുവദിച്ചിരുന്നു. ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശത്തു നിന്നു നിക്ഷേപം തേടുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് അനുമതി നൽകിയതിൽ ധനമന്ത്രിയായിരുന്ന ചിദംബരം ക്രമക്കേടു നടത്തിയെന്നാണ് കേസ്.

ADVERTISEMENT

English Summary: Chidambaram granted bail by Supreme Court in INX Media money laundering case