ന്യൂഡൽഹി ∙ ഉന്നാവിൽ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടിയെ പ്രതികൾ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ പ്രതിഷേധത്തിനിടെ അമ്മ ആറു വയസ്സുകാരി മകളുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു. ഡൽഹി സഫ്ദർജങ് ആശുപ്രതിക്കു മുൻപിലെ....Unnao

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഉന്നാവിൽ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടിയെ പ്രതികൾ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ പ്രതിഷേധത്തിനിടെ അമ്മ ആറു വയസ്സുകാരി മകളുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു. ഡൽഹി സഫ്ദർജങ് ആശുപ്രതിക്കു മുൻപിലെ സ്ത്രീകളുടെ പ്രതിഷേധത്തിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഉന്നാവ് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും കനത്ത പ്രതിഷേധമാണ് അരങ്ങറുന്നത്. പീഡന കേസിലെ പ്രതികൾ ഉൾപ്പെടെ അഞ്ച് പേർ ചേർന്നു തീകൊളുത്തി പരുക്കേൽപ്പിച്ചതിനെ തുടർന്ന് 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടി വെള്ളിയാഴ്ച രാത്രി 11.40നാണ് ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയുടെ റോഡു മാർഗം ഉന്നാവിലേക്ക് കൊണ്ടുപോയി.

ADVERTISEMENT

കേസ് അതിവേഗ കോടതി പരിഗണിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉന്നാവിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് ഉന്നാവിൽ വീണ്ടും അതിക്രമം അരങ്ങേറാൻ കാരണമായതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് യുപി വിധാൻ സഭയ്ക്കു മുൻപിൽ കുത്തിയിരിപ്പു സമരം നടത്തി.

English Summary: A woman protesting against Unnao rape case, threw petrol on her 6 year old daughter