വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് ജനപ്രതിനിധിസഭ ജുഡീഷ്യറി കമ്മിറ്റിയുടെ ഭൂരിപക്ഷ വോട്ട്. 41 അംഗ ജുഡീഷ്യറി കമ്മിറ്റിയിൽ 23 പേർ ട്രംപിനെതിരായ ആരോപണങ്ങൾ അംഗീകരിച്ചപ്പോൾ 17 പേർ എതിർത്തു. മുഴുവൻ അംഗ ജനപ്രതിനിധി സഭയിൽ... US President, Donald Trump

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് ജനപ്രതിനിധിസഭ ജുഡീഷ്യറി കമ്മിറ്റിയുടെ ഭൂരിപക്ഷ വോട്ട്. 41 അംഗ ജുഡീഷ്യറി കമ്മിറ്റിയിൽ 23 പേർ ട്രംപിനെതിരായ ആരോപണങ്ങൾ അംഗീകരിച്ചപ്പോൾ 17 പേർ എതിർത്തു. മുഴുവൻ അംഗ ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുകയാണ് അടുത്ത കടമ്പ. 435 അംഗ ജനപ്രതിനിധി സഭയിൽ 233 സീറ്റും ഡെമോക്രാറ്റുകൾക്കാണ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് 197 സീറ്റും. ഇതോടെ ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം പാസാകുമെന്ന് ഉറപ്പായി. ക്രിസ്മസ് അവധിക്കു മുൻപായി സഭ കൂടുമെന്നാണ് കരുതുന്നത്.

ട്രംപിനെതിരെ പ്രമേയം പാസാക്കിയാലും അദ്ദേഹത്തെ ഇംപീച്ച്മെന്റ് ചെയ്യാൻ സാധിക്കില്ല. പ്രമേയം സെനറ്റില്‍ ചർച്ച ചെയ്യും. സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയിൽ 100 സെനറ്റർമാർ അടങ്ങിയ ജൂറി ട്രംപിനെ വിചാരണ ചെയ്യും. 5 വിചാരണയ്ക്കു ശേഷം മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിച്ചാൽ ശിക്ഷ വിധിക്കാം. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റ് ആധിപത്യമാണെങ്കിലും സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണു ഭൂരിപക്ഷം.

ADVERTISEMENT

അടുത്ത വർഷത്തെ തിരഞ്ഞെടുപ്പു ജയിച്ചു വീണ്ടും പ്രസിഡന്റാകാൻ ഡോണൾഡ് ട്രംപ് അധികാരം ദുരുപയോഗം ചെയ്തെന്നു ജനപ്രതിനിധി സഭയിലെ ഇന്റലിജൻസ് കമ്മിറ്റി ജുഡീഷ്യറി കമ്മിറ്റിക്കു റിപ്പോർട്ട് നൽകിയിരുന്നു. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് ദേശീയ താൽപര്യങ്ങൾ ബലികഴിച്ചെന്നും ഇംപീച്ച് ചെയ്യാൻ ആവശ്യത്തിലേറെ തെളിവുകളുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്.

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം നടത്തുന്നതിന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിക്കു മേൽ സമ്മർദം ചെലുത്തിയെന്നാണു ട്രംപിനെതിരെയുളള ആരോപണം. യുക്രെയ്ന് പ്രതിരോധ സഹായമായ 39 കോടി ഡോളർ നൽകാതെ തടഞ്ഞുവച്ചു ട്രംപ് വിലപേശുന്നതിന്റെ ടെലിഫോൺ സംഭാഷണം പുറത്തുവന്നതാണ് ഇംപീച്ച്മെന്റ് വരെ എത്തിയിരിക്കുന്നത്.

ADVERTISEMENT

English Summary: House committee votes to impeach Donald Trump