ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ താൻ കൈക്കൊണ്ട ചില നയങ്ങൾക്കെതിരെ ആക്ഷേപമുന്നയിച്ചെത്തിയ ചില രാജ്യാന്തര റിപ്പോർട്ടുകൾ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഒരിക്കൽ അസ്വസ്ഥനാക്കി. CAA, National Intrest and international image: TP Sreenivasan.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ താൻ കൈക്കൊണ്ട ചില നയങ്ങൾക്കെതിരെ ആക്ഷേപമുന്നയിച്ചെത്തിയ ചില രാജ്യാന്തര റിപ്പോർട്ടുകൾ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഒരിക്കൽ അസ്വസ്ഥനാക്കി. CAA, National Intrest and international image: TP Sreenivasan.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ താൻ കൈക്കൊണ്ട ചില നയങ്ങൾക്കെതിരെ ആക്ഷേപമുന്നയിച്ചെത്തിയ ചില രാജ്യാന്തര റിപ്പോർട്ടുകൾ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഒരിക്കൽ അസ്വസ്ഥനാക്കി. CAA, National Intrest and international image: TP Sreenivasan.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ താൻ കൈക്കൊണ്ട ചില നയങ്ങൾക്കെതിരെ ആക്ഷേപമുന്നയിച്ചെത്തിയ ചില രാജ്യാന്തര റിപ്പോർട്ടുകൾ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഒരിക്കൽ അസ്വസ്ഥനാക്കി. അക്കാലത്ത് വിദേശകാര്യ സെക്രട്ടറിയായിരുന്ന എ.പി. വെങ്കടേശ്വരനെ വിളിച്ചുവരുത്തി സർക്കാരിന്റെ പ്രചാരണ പരിപാടികളിലെ മോശം പ്രകടനത്തെക്കുറിച്ച് രാജീവ് തന്റെ ആശങ്ക അറിയിച്ചു. പ്രധാനമന്ത്രിയുടെ വാദമുഖങ്ങൾ ക്ഷമയോടെ കേട്ട വെങ്കിടേശ്വരൻ പറഞ്ഞതിങ്ങനെ, ‘‘സർ, യഥാർഥത്തിലുള്ള ഒന്നിനേക്കാൾ മെച്ചപ്പെട്ടതാവില്ല അതിന്റെ ചിത്രം.’’ ആദരവോടെയല്ലാത്തതെന്നു വിലയിരുത്തിയേക്കാവുന്ന ഈ മറുപടി കാരണമായിരിക്കാം രാജീവ് ഗാന്ധിയിൽ നിന്ന് മെച്ചപ്പെട്ട അനുഭവമല്ല പിന്നീട് വെങ്കിടേശ്വരനുണ്ടായത്.

അതേസമയം, വെങ്കടേശ്വരന്റെ അഭിപ്രായത്തെ തളളിപ്പറയാൻ രാജീവ് ശ്രമിച്ചില്ല. ഇന്ത്യയുടെ യഥാർഥ ആഭ്യന്തര സ്ഥിതിഗതികളിൽ മാറ്റമുണ്ടാക്കാതെ തന്നെ രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ചെലവേറിയ പ്രചാരണ പരിപാടി ഉറപ്പാക്കാമെന്ന് അന്ന് മറ്റൊരു നയതന്ത്രജ്ഞൻ വാഗ്ദാനം ചെയ്തേക്കാനുമിടയുണ്ട്.

ADVERTISEMENT

സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമായ മിക്ക ജനാധിപത്യ രാജ്യങ്ങൾക്കും ലേഖകരെയും അഭിപ്രായ രൂപീകരണ എഴുത്തുകാരെയും മറ്റു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ഉറപ്പാക്കാനാകുംവിധം നിയന്ത്രിച്ചു നിർത്താനാവില്ല. ഉദാഹരണമായി യുഎസുമായുള്ള ഇന്ത്യയുടെ നല്ല ബന്ധവും ഒപ്പം അടുത്ത കാലത്ത് അരങ്ങേറിയ ‘ഹൗഡി മോദി’ ഒത്തുചേരലുമൊന്നും താഴെ പരാമർശിച്ച വിധത്തിൽ നിലപാട് വ്യക്തമാക്കാൻ ‘ന്യൂയോർക്കർ’ മാസികയ്ക്ക് തടസ്സമായില്ല:

‘മോദിയുടെ പ്രചാരണം എവിടെ വന്നെത്തി നില്‍ക്കുന്നു എന്നതാണ് വലിയ ചോദ്യം. ഭാവിക്കായി പ്രതീക്ഷ നൽകുന്ന ഒന്നും തന്നെയില്ല; ഇന്റർനെറ്റ് വിച്ഛേദിച്ച, സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ, സൈനികർ തെരുവുകളിൽ വിഹരിക്കുന്ന തുറന്ന ജയിലായി കശ്മീർ മാറിയെന്നതു കാണാം. പുതിയ പൗരത്വ റജിസ്ട്രേഷനിൽ ശ്രദ്ധാകേന്ദ്രമായ അസമിൽ തടങ്കൽപാളയങ്ങളുടെ ശൃംഖല നിർമിക്കാൻ ഇന്ത്യൻ സർക്കാർ ഒരുങ്ങുകയാണ്.

പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ  മുസ്‌ലിംകളെ രണ്ടാംകിടക്കാരെന്നു തോന്നിപ്പിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതായി വേണം വിലയിരുത്താൻ’. ‘ന്യൂയോർക്കർ’ തുടരുന്നതിങ്ങനെ, ‘ഗാന്ധിയുടെയും നെഹ്രുവിന്റെയും പൈതൃകത്തെയും മതനിരപേക്ഷ രാഷ്ട്രം സംബന്ധിച്ച് അവരുടെ കാഴ്ചപ്പാടിനെയും മോദിയും അദ്ദേഹത്തിന്റെ അനുയായികളായ ഹിന്ദു ദേശീയവാദികളുടെയും നീക്കങ്ങൾ വലിയ പരുക്കേൽപ്പിച്ചു.’

മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ എറ്റുമുട്ടുന്നു.

നയതന്ത്രജ്ഞർക്ക് അവരുടെ രാജ്യങ്ങളെ മുൻനിർത്തി വിദേശങ്ങളിൽ കളവു പറയാൻ സാധ്യമല്ല. അങ്ങനെയൊന്ന് അവർ പരീക്ഷിക്കാറുമില്ല. ഐക്യരാഷ്ട്രസഭയുടെ പ്രമാണപത്രം അതിന്റെ അംഗങ്ങൾക്ക് നൽകിയ പരമാധികാരത്തിനുള്ള വലിയ ഉറപ്പ് അതിന്റെ ആർട്ടിക്കിൾ 2 (7)ൽ ഉണ്ട്. അതിങ്ങനെയാണ്: ‘നിലവിലെ ചാർട്ടർ അനുസരിച്ച് ഏതെങ്കിലും രാജ്യത്തിന്റെ ആഭ്യന്തര അധികാരത്തിൽ വരുന്ന  കാര്യങ്ങളിൽ ഇടപെടാൻ ഐക്യരാഷ്ട്രസഭയ്ക്ക് അധികാരമില്ല. അതേസമയം, അത്തരം വിഷയങ്ങൾ ഒത്തുതീർപ്പാക്കാൻ അംഗങ്ങൾ ആവശ്യപ്പെട്ടാൽ മാത്രം ഇടപെടാനുമാകും.’ 

ADVERTISEMENT

വിവേചനം ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യമല്ലെന്നും അത് മനുഷ്യന്റെ അന്തസിനെ അപമാനിക്കുന്നതാണെന്നും യുഎന്നിൽ വാദിച്ച ആദ്യത്തെ രാജ്യം ഇന്ത്യയാണ്. അതിനുശേഷമാണ്, ജീവൻ സംരക്ഷിക്കാനുളള ഉത്തരവാദിത്തം, മനുഷ്യത്വപരമായ സഹായം തുടങ്ങിയ സാഹചര്യങ്ങളിൽ ആർട്ടിക്കിൾ 2 (7) ന്റെ സംരക്ഷണം ഉറപ്പാക്കേണ്ടതില്ലെന്ന  സാഹചര്യം രാജ്യാന്തരതലത്തിൽ ഉരുത്തിരിഞ്ഞതും. 

നരേന്ദ്ര മോദി, ബറാക് ഒബാമ

ലോകത്തെല്ലായിടത്തുമുള്ള ന്യൂനപക്ഷങ്ങളുടെ സ്ഥിതി വിലയിരുത്തുകയും  ബന്ധപ്പെട്ട രാജ്യങ്ങളെ അത് അറിയിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഏറെക്കാലമായി യുഎസ്  പിന്തുടരുന്നത്. വിജയകരമായ ഇന്ത്യ സന്ദർശനങ്ങൾക്കു ശേഷവും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റുമാരായിരുന്ന  ബിൽ ക്ലിന്റനും ബരാക് ഒബാമയും പരാമർശിച്ചതും  അതിനാൽ തന്നെയാണ്. മറ്റൊരു തരത്തിൽ, ഏതു രാജ്യത്തിന്റെയും ആഭ്യന്തര നിലപാടുകൾ അവിടുത്തെ ജനത്തെ ദുരിതത്തിലാക്കുന്ന പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായാൽ സൗഹൃദപരമല്ലാത്ത പ്രതികരണം യുഎസ്സിൽ നിന്ന് ഉറപ്പാണ്. പൗരന്മാരുടെ യാത്രാവിലക്ക് തുടങ്ങിയ നയതന്ത്ര ഇടപെടലുകൾ നാം ഇത്തരത്തിൽ പ്രതീക്ഷിക്കേണ്ടതുണ്ട്. 

പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) പാർലമെന്റിന്റെ അംഗീകാരം ലഭിച്ചതിനു പിന്നാലെ രണ്ട് ബംഗ്ലദേശ് മന്ത്രിമാർ ഇന്ത്യയിലേക്കുള്ള സന്ദർശനം റദ്ദാക്കിയിരുന്നു. നയതന്ത്ര നടപടിയായി മാത്രമല്ല,  പ്രതിഷേധങ്ങൾ മുൻനിർത്തി സ്വരക്ഷയ്ക്കുള്ള നടപടി കൂടിയായി ഇതിനെ വിലയിരുത്താം. ഗുവാഹത്തിയിലുണ്ടായ സമരച്ചൂടിനറെ തിരിച്ചറിവിൽ തന്റെ യാത്ര മാറ്റിവച്ച ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ തീരുമാനത്തിനു പിന്നിലും സമാന സാഹചര്യമാണുണ്ടായത്. വേദി മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ, ഇന്ത്യയുമായുള്ള വാർഷിക കൂടിയാലോചനകൾ ആബെ മാറ്റിവയ്ക്കുമായിരുന്നു എന്നു കരുതാനാവില്ല. അതിനാൽ തന്നെ ആബെയുടെ സന്ദർശനം മാറ്റിയത് ഇന്ത്യയ്ക്കേറ്റ തിരിച്ചടിയെന്ന തരത്തിൽ ചില  മാധ്യമങ്ങളിൽ വന്ന വാർത്തയ്ക്ക്  അടിസ്ഥാനമില്ല.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കൊപ്പം നരേന്ദ്ര മോദി. (ഫയൽ ചിത്രം).

പൗരത്വ ഭേദഗതി നിയമം വിവേചനപരവും രാജ്യാന്തര തലത്തിലെ മനുഷ്യാവകാശ നിലപാടുകൾക്ക് എതിരാണെന്നും വിലയിരുത്തി യുഎൻ മനുഷ്യാവകാശ ഓഫിസ് പ്രസ്താവന ഇറക്കിയിരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് കാട്ടിയാണ് പൗരത്വ ഭേദഗതി നിയമത്തെ യുഎസിലെ രാജ്യാന്തര മതസ്വാതന്ത്ര്യ കമ്മിഷൻ, വിദേശകാര്യ സമിതി തുടങ്ങിയവർ വിമർശിച്ചത്. ഇവ പ്രതീക്ഷിക്കപ്പെട്ടതുമാണ്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചുരിയെ അറസ്റ്റ് ചെയ്തു നീക്കുന്നു.
ADVERTISEMENT

എന്നാൽ പൗരത്വ ഭേദഗതി നിയമവും തുടർന്നുണ്ടായ പ്രതിഷേധങ്ങളും ഇന്ത്യയുടെ വിദേശനയങ്ങളെ ബാധിക്കില്ലെന്നതാണ് വാസ്തവം. മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയപരിപാടികളെയും ഇത് ബാധിക്കില്ല. ജനാധിപത്യ രാജ്യമെന്ന നിലയിൽ ചൈനയ്‌ക്കു ബദലായി നമുക്ക് രാജ്യാന്തരതലത്തിൽ ലഭിക്കുന്ന മുൻതൂക്കത്തെയും ഒരു നിക്ഷേപക ലക്ഷ്യമെന്ന സ്ഥാനത്തെയും ഇത് ബാധിക്കില്ല. ആണവ പരീക്ഷണ വേളയിൽ രാജ്യാന്തര തലത്തിൽ ഉണ്ടായ വൻഎതിർപ്പിനെ മികവുറ്റ രീതിയിൽ അതിജീവിച്ചവർ കൂടിയാണ് നമ്മളെന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.

വിദേശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ചുവന്ന മികച്ച പ്രതിച്ഛായ പരിഗണിച്ചാൽ പൗരത്വ ഭേദഗതി നിയമം പരിഗണിച്ച സമയം ശരിയായില്ലെന്നു പറയാം.  കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന് അംഗീകരിച്ച ലോകം, കശ്മീരിലെ സ്ഥിതിഗതി അതിവേഗം സാധാരണനില കൈവരിക്കാത്തതിൽ അസ്വസ്ഥമായിത്തുടങ്ങിയ സാഹചര്യം കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഇത്തരത്തിൽ വിലയിരുത്തുമ്പോഴാണ് രാജ്യത്ത് പൗരത്വ നിയമങ്ങൾ ക്രമപ്പെടുത്തേണ്ടതുണ്ടെങ്കിലും പൗരത്വ ഭേദഗതി നിയമം കുറച്ചുകൂടി സാവകാശത്തോടെ  നടപ്പാക്കാമായിരുന്നതായി കരുതേണ്ടി വരുന്നത്. 

ആഭ്യന്തരതലത്തിൽ നിയമ നിർമാണം നടത്തുന്നത് വിദേശനയം പരിഗണിച്ചാകരുത്. ആഭ്യന്തര സാഹചര്യം ആവശ്യപ്പെടുന്നുണ്ടെങ്കിൽ  നിയമം കൊണ്ടുവരുന്നതിൽ ഒട്ടും വൈമുഖ്യവും പാടില്ല. അത്തരം അടിയന്തര സാഹചര്യത്തിൽ രാജ്യത്തിനു പുറത്തു നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ കൈകാര്യം  ചെയ്യാനാകുന്നതേയുള്ളു. ഇത്തരം സാഹചര്യങ്ങളിൽ മഹാത്മാ ഗാന്ധിയുടെ നിലപാടാകും  രക്ഷയ്ക്കെത്തുക.

ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാർഥി പൊലീസ് ഓഫിസർക്ക് പൂ സമ്മാനിക്കുന്നു.

ഗാന്ധിസൂക്തം  പരിഗണിച്ചാൽ ഇവിടെ  സർക്കാർ സ്വയം ചോദിക്കേണ്ട ചോദ്യമിതാണ്. ഞങ്ങൾക്കു വോട്ടു ചെയ്ത രാജ്യത്തെ സാധാരണ ജനത്തിന് ഇത് ഗുണകരമാകുമോ? ഉവ്വ് എന്നാണ് ഉത്തരമെങ്കിൽ മുന്നോട്ടു പോവുക തന്നെ വേണം. രാജ്യാന്തരവേദിയിൽ നേരിട്ടേക്കാവുന്ന ചെറിയ എതിർപ്പുകൾ ക്രിയാത്മകമായി മറികടക്കാനാകുന്ന നിലയിലാണ് ഇപ്പോൾ നമ്മുടെ രാജ്യം. രാജ്യാന്തരരംഗത്തെ അത്തരം തിരിച്ചടികൾ ചെറുക്കാനും അത്  സാധാരണ നിലയിലെത്തിക്കാനുമുള്ള കഴിവ് ഇന്ത്യയുടെ നയതന്ത്രജ്ഞർക്കുണ്ട്.

(ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയുമായിരുന്നു ലേഖകൻ)

English Summary: CAA, National Intrest and international image: TP Sreenivasan