സ്വർണം 18.52% വളർച്ച നേടിയ 2019ൽ നിഫ്റ്റി 15 ശതമാനവും സെൻസെക്സ് അതിൽ താഴെയും മാത്രം വളർച്ചയാണു നേടിയത്. ഇതേ കാലയളവിൽ യുഎസ് സൂചികകളായ നാസ്ഡാക് 35 ശതമാനവും എസ്&പി ഇൻഡെക്സ് 28 ശതമാനവും ഡൗജോൺസ്‌ 22 ശതമാനവും വളർച്ച കൈവരിച്ചു. ഇന്ത്യൻ സൂചികകളുടെ ഈ വളർച്ച പോലും യുഎസ് സൂചികകളുടെ പ്രതിഫലനമാണെന്നും വിദേശ

സ്വർണം 18.52% വളർച്ച നേടിയ 2019ൽ നിഫ്റ്റി 15 ശതമാനവും സെൻസെക്സ് അതിൽ താഴെയും മാത്രം വളർച്ചയാണു നേടിയത്. ഇതേ കാലയളവിൽ യുഎസ് സൂചികകളായ നാസ്ഡാക് 35 ശതമാനവും എസ്&പി ഇൻഡെക്സ് 28 ശതമാനവും ഡൗജോൺസ്‌ 22 ശതമാനവും വളർച്ച കൈവരിച്ചു. ഇന്ത്യൻ സൂചികകളുടെ ഈ വളർച്ച പോലും യുഎസ് സൂചികകളുടെ പ്രതിഫലനമാണെന്നും വിദേശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണം 18.52% വളർച്ച നേടിയ 2019ൽ നിഫ്റ്റി 15 ശതമാനവും സെൻസെക്സ് അതിൽ താഴെയും മാത്രം വളർച്ചയാണു നേടിയത്. ഇതേ കാലയളവിൽ യുഎസ് സൂചികകളായ നാസ്ഡാക് 35 ശതമാനവും എസ്&പി ഇൻഡെക്സ് 28 ശതമാനവും ഡൗജോൺസ്‌ 22 ശതമാനവും വളർച്ച കൈവരിച്ചു. ഇന്ത്യൻ സൂചികകളുടെ ഈ വളർച്ച പോലും യുഎസ് സൂചികകളുടെ പ്രതിഫലനമാണെന്നും വിദേശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വർണം 18.52% വളർച്ച നേടിയ 2019ൽ നിഫ്റ്റി 15 ശതമാനവും സെൻസെക്സ് അതിൽ താഴെയും മാത്രം വളർച്ചയാണു നേടിയത്. ഇതേ കാലയളവിൽ യുഎസ് സൂചികകളായ നാസ്ഡാക് 35 ശതമാനവും എസ്&പി ഇൻഡെക്സ് 28 ശതമാനവും ഡൗജോൺസ്‌ 22 ശതമാനവും വളർച്ച കൈവരിച്ചു. ഇന്ത്യൻ സൂചികകളുടെ ഈ വളർച്ച പോലും യുഎസ് സൂചികകളുടെ പ്രതിഫലനമാണെന്നും വിദേശ നിക്ഷേപകരുടെ പിൻബലത്തിലാണെന്നതും കൂടി കാണണം. നാസ്ഡാകിനൊപ്പം ക്രൂഡ് ഓയിലും 2019ൽ 35% നേട്ടം കൈവരിച്ചു. ഓഹരി വിപണിയിലെ കഴിഞ്ഞയാഴ്ചത്തെ പ്രകടനങ്ങളും പുതിയ ആഴ്ചയുടെ പ്രതീക്ഷകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയൊ ഇൻവെസ്റ്റ്മെന്റ് കൺസൽട്ടന്റ് അഭിലാഷ് പുറവൻ തുരുത്തിൽ.

ജനുവരി പതിനഞ്ചിനു തന്നെ വ്യാപാര ഉടമ്പടിയുടെ ആദ്യഘട്ടം ഒപ്പിടുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയും മെച്ചപ്പെട്ട യുഎസ്, ചൈനീസ് ഡേറ്റകളും പുതുവർഷത്തിൽ വിപണിക്ക് ആവേശമാണ്. ഇറാനിയൻ  ജനറൽ  ഖാസീം സുലൈമാനിയുടെ വധത്തോടെ മധ്യപൂർവദേശത്തു പുതിയ യുദ്ധമുഖം തുറക്കപ്പെട്ടത് ഓഹരി വിപണിയുടെ ആവേശം ചോർത്തികളയുകയും എണ്ണവില ഉയർത്തുകയും ചെയ്തു. വെള്ളിയാഴ്ച മാത്രം മൂന്നു ശതമാനമാണ് ക്രൂഡ് വില കുതിച്ചത്. എണ്ണവില വർധന 2020ൽ വിപണിക്ക് വലിയ ആശങ്കയാണ്, എന്നാൽ ക്രൂഡ് വിൽപനക്കാരായ യുഎസിന് ഇതത്ര പ്രശ്നമായേക്കില്ല. യുഎസ് എൻജിനീയർമാർ ഇറാഖ് വിടുന്നതും, യുഎസ് റിഗ്ഗുകളുടെ എണ്ണം കുറയുന്നതും എണ്ണവിലയ്ക്ക് ആവേശമാവുകയും ചെയ്യും.

ADVERTISEMENT

വിദേശി ഫണ്ടുകൾ

യുഎസ് വിപണിയുടെ ചുവടു പിടിച്ച് സഞ്ചരിക്കുന്ന ഇന്ത്യൻ സൂചികകളുടെ യഥാർത്ഥ നിയന്ത്രണം വിദേശഫണ്ടുകളുടെ പക്കൽ തന്നെയാണ്. നോമുറയും സിഎൽഎസ്എയും ഒഴിച്ചു നിർത്തിയാൽ യുഎസ് ഫണ്ടുകളാണ് ഇന്ത്യൻവിപണി നിയന്ത്രിക്കുന്നത്. 2019ൽ ഒരുലക്ഷം കോടിക്കടുത്താണ് ഇന്ത്യൻ വിപണിയിലെ വിദേശ നിക്ഷേപകരുടെ പുതിയ മുതൽ മുടക്ക്. ഇന്ത്യൻ വിപണിയുടെ കടിഞ്ഞാൺ പണയപ്പെട്ടിരിക്കുന്നു.

വാഹന വിപണി

വാഹന വിപണിക്ക് ഇരുട്ടടി ലഭിച്ച വർഷമാണ് 2019. കാർ വിപണിയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. എന്നാൽ ഡിസംബറിലെ വാഹന വിൽപനക്കണക്ക് പ്രതീക്ഷദായകമാണ്. മാരുതിയുടെ വിൽപന സംഖ്യ 130000 ന് മുകളിൽ പോയതു പ്രതീക്ഷയാണ്. ജനുവരിയിൽ പുത്തൻ മോഡലുകളും കാറുകൾക്ക് വില വർധനവും നിലവിൽ വരുന്നത് കമ്പനിയുടെ കണക്ക് പുസ്തകം മെച്ചപ്പെടുത്തും.

ADVERTISEMENT

∙ മഹീന്ദ്രയും വിപണിയുടെ പ്രതീക്ഷ കാത്തു. 56990 വാഹനങ്ങളാണ് കമ്പനി ഡിസംബറിൽ വിറ്റത്. ടാറ്റ മോട്ടോഴ്‌സ് 50000 വാഹനങ്ങൾ എന്ന ലക്ഷ്യം കൈവരിച്ചില്ല. മുൻ വർഷത്തിൽ നിന്നു 13% കുറവോടെ 46903 വണ്ടികളാണ് കമ്പനി വിറ്റത്. 

∙ ഐഷർ മോട്ടോഴ്സിന്റെ വ്യാവസായിക വാഹനങ്ങളുടെ വിൽപന 20 ശതമാനം കുറഞ്ഞപ്പോൾ, ബൈക്ക് വിൽപന 13 ശതമാനം കുറഞ്ഞ് 50,416 എണ്ണത്തിലൊതുങ്ങി. ബജാജ് ഓട്ടോയ്ക്കും ടിവിഎസിനും വിപണിയുടെ പ്രതീക്ഷ കാക്കാനായില്ല.  എങ്കിലും ഐഷർ മോട്ടോഴ്സ്, ടിവിഎസ്, ബജാജ് ഓട്ടോ, മാരുതി, ടാറ്റ എന്നീ ഓഹരികൾ നിക്ഷേപത്തിനു പരിഗണിക്കാവുന്നതാണ്. 

ഓഹരികളും സെക്ടറുകളും‌

∙ അടുത്ത അഞ്ചു കൊല്ലം കൊണ്ട് 1.5 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം അടിസ്ഥാന വികസന മേഖലയിൽ നടത്തുമെന്ന സർക്കാർ വാഗ്ദാനം വിശ്വസിക്കാമെങ്കിൽ എൽ&ടി, ഐആർബി ഇൻഫ്രാ, കെഎൻആർ കൺസ്‌ട്രക്‌ഷൻസ്, ദിലീപ് ബിൽഡ്‌കോൺ, അശോക ബിൽഡ്കോൺ, ജെകുമാർഇൻഫ്രാ, പിഎൻസി ഇൻഫ്രാടെക്, സദ്ഭാവ് എൻജിനീയറിങ്, എബിബി, സീമെൻസ് എന്നിവയിൽ നിന്നും ഏതെങ്കിലും ഓഹരികൾ നിർബന്ധമായും പോർട്ട്ഫോളിയോയിൽ ഉൾപെടുത്തേണ്ടതാണ്. ബജറ്റ് പ്രഖ്യാപനങ്ങൾ ഇൻഫ്രാ മേഖലയ്ക്ക് അനുകൂലമാകുമെന്ന് പ്രത്യാശിക്കുന്നു.

ADVERTISEMENT

∙ ഇന്ത്യൻ റേറ്റിങ് ഏജൻസികൾ സംശയത്തിന്റെ നിഴലിൽ വന്നിരിക്കുകയാണ്. പല മോശം കമ്പനികൾക്കും മികച്ച റേറ്റിങ് നൽകി ബാങ്കുകളിൽ നിന്നു വായ്പ നേടാൻ സഹായിക്കുന്നു എന്ന ആരോപണം വളരെ ഗുരുതരമാണ്

∙ ഇന്ത്യൻ ഓവർസീസ് ബാങ്കിന് 4360 കോടി രൂപയും യുകോ ബാങ്കിന് 2142 കോടി രൂപയും മൂലധന വർധനവിന്റെ ഭാഗമായി ലഭിച്ചത് ഓഹരികളെ ആകർഷകമാക്കുന്നു.

∙ ഹിന്ദുജ ഗ്രൂപ് ജെറ്റ് എയർ വെയ്‌സിനായും ഇൻഡിഗോ എയർ ഇന്ത്യയ്ക്കായും താൽപര്യമറിയിച്ചിരിക്കുന്നതു ശ്രദ്ധിക്കുക.

∙ റിലയൻസിന്റെ ഓൺലൈൻ പോർട്ടൽ ആയ ജിയോ മാർട്ടിന്റെ ടെസ്റ്റിങ് ആരംഭിച്ചു. ആമസോണിനുള്ള ഇന്ത്യൻ വെല്ലുവിളിയാണിത്. മുകേഷ് അംബാനിക്ക് ലോക മുതലാളിമാരിൽ ഒന്നാമനാകാനുള്ള ശ്രമത്തിന്റെ ഭാഗവും. ഒക്ടോബറിൽ 91 ലക്ഷം പുതിയ വരിക്കാരെ നേടിയ ജിയോയുടെ ഒരു പ്രധാന എതിരാളിയുടെ നേട്ടം 18000 പുതിയ വരിക്കാരിൽ ഒതുങ്ങിയപ്പോളാണിത്. റിലയൻസ് ഓഹരി ശുഭ വാർത്തകൾ പ്രതീക്ഷിക്കുന്നു.  

∙ ഭവനവായ്പാ മേഖലയ്ക്ക് ബജറ്റിൽ പ്രത്യേക പരിഗണന ലഭിക്കുമെന്നുറപ്പാണ്. എൽഐസി ഹൗസിങ്, എച്ച്ഡിഎഫ്സി എന്നിവ പോർട്ഫോളിയോയിൽ ഉൾപ്പെടുത്തുക.

∙ ഇൻഫോസിസ് വെള്ളിയാഴ്ച മൂന്നാംപാദ ഫലപ്രഖ്യാപനം നടത്തും. ഓഹരി ആകർഷകമാണ്, നിക്ഷേപത്തിനു പരിഗണിക്കുക.

∙ സിമന്റ് ഓഹരികൾക്ക് മുന്നേറ്റം മാത്രം പ്രതീക്ഷിക്കുന്നു. ബജറ്റാണ് ശ്രദ്ധാ കേന്ദ്രം. അടിസ്ഥാനവികസനത്തിനു സർക്കാരും കോർപറേറ്റുകളും ചേർന്ന‌ു മുടക്കുന്ന തുകയിൽ 25 ശതമാനവും സിമന്റ് കമ്പനികൾക്കിടയിൽ വീതിക്കപെടും. എസിസി, അൾട്രാ ടെക്, ബിർള കോർപ്, ജെകെ സിമെന്റ്സ്, ഇന്ത്യ സിമന്റ്സ് മുതലായ ഓഹരികൾ പരിഗണിക്കാം.

∙ ചൈന ബാങ്കുകളുടെ റിസർവ് അനുപാതം കുറച്ചത് ടാറ്റ മോട്ടോഴ്‌സിനും ഇന്ത്യൻ ലോഹ ഓഹരികൾക്കും അനുകൂലമാണെന്നു വിപണി കരുതുന്നു. ഹിൻഡാൽകോ, ജിൻഡാൽ സ്റ്റീൽ പരിഗണിക്കുക.

∙ സ്റ്റീൽ വിൽപനയിൽ വൻ കുതിച്ചു ചാട്ടവും അടുത്ത പാദങ്ങളിൽ വിപണി പ്രതീക്ഷിക്കുന്നു.

∙ ക്രിസിൽ ടൈറ്റാൻ ഓഹരിക്ക് മികച്ച റേറ്റിങ് പ്രഖ്യാപിച്ചത് ഓഹരിക്ക് നേട്ടമാണ്.

∙ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് റാലി ബജറ്റ് വരെയുള്ള ആഴ്ചകളിൽ പ്രതീക്ഷിക്കാം.

∙ ഇലക്ട്രോണിക്സ് ഉപകരണ വിൽപന നാലു വർഷത്തെ ഏറ്റവും മികച്ച  നിലയിൽ നിൽക്കുന്നത് വോൾട്ടാസ്, ബ്ലൂസ്റ്റാർ, വിഗാർഡ്, വേൾപൂൾ എന്നീ ഓഹരികൾക്ക് പ്രതീക്ഷയാണ്.

ഇമെയിൽ: abhipkurian@gmail.com

English Summary: Stock market down amid US- Iran tensions