കോട്ടയം∙ വൈക്കത്ത് ഒരു കുടുംബത്തിലെ നാലു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വൈക്കം- ആലപ്പുഴ റൂട്ടിൽ ചേരിൻ ചുവട്ടിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് മനോരമ ന്യൂസിന് ലഭിച്ചത്. മൂന്നുറോഡുകള്‍ ചേരുന്ന ജംക്‌ഷനിലാണ് ...Accident Death, CCTV Visuals, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙  വൈക്കത്ത് ഒരു കുടുംബത്തിലെ നാലു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.  വൈക്കം- ആലപ്പുഴ റൂട്ടിൽ ചേരിൻ ചുവട്ടിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് മനോരമ ന്യൂസിന് ലഭിച്ചത്. മൂന്നുറോഡുകള്‍ ചേരുന്ന ജംക്‌ഷനിലാണ് അപകടം. ഇടറോഡില്‍ നിന്ന് പ്രധാനറോഡിലേക്ക് കയറിയ കാര്‍ ബസിന് മുന്നില്‍പ്പെടുകയായിരുന്നു. 

ഇരു വാഹനങ്ങളും വേഗത്തിൽ വന്നതാണ് ഇത്തരത്തിൽ വലിയ ആഘാതമുണ്ടാകാൻ കാരണമെന്നാണ് വിവരം. ഇടറോഡിൽ നിന്ന് കയറിവന്ന കാർ അതേവേഗത്തിൽ റോഡിലേക്ക് കയറുന്നതാണ് കാണുന്നത്.

ADVERTISEMENT

എതിർദിശയിൽ നിന്നു വന്ന ബസ്സും വേഗത്തിലായിരുന്നു. ബസ് കാറിനു മുകളിലൂടെ ഇടിച്ചുകയറി മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വൈക്കം ഭാഗത്തേക്കു വന്ന ലിറ്റിൽ റാണിയെന്ന ബസ് ചെരിഞ്ചോട് പാലം ഇറങ്ങിയ ശേഷം  മെയിൻ റോഡിലേക്കു കയറുന്ന ഇടവഴിയിൽ‌ നിന്നെത്തിയ കാറിലാണ് ഇടിച്ചത്.

വൈക്കത്ത് അപകടത്തിൽ മരിച്ച വിശ്വനാഥൻ ഭാര്യ ഗിരിജ, വിശ്വനാഥന്റെ അനിയന്റെ ഭാര്യ അജിത , വിശ്വനാഥന്റെ മകൻ മകൻ സൂരജ് എന്നിവർ

ഇടവഴിയിൽ നിന്നു മെയിൻറോഡിലോക്ക് കയറുമ്പോൾ കാർ മറ്റു വാഹനങ്ങൾ വരുന്നുണ്ടോയെന്ന് നോക്കുകയോ ബ്രേക്ക് ചവിട്ടി കയറുകയോ ചെയ്യുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നു. 

ADVERTISEMENT

ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്. ഉദയംപേരൂർ പത്താം മൈൽ മനയ്ക്കപ്പടി വിശ്വനാഥൻ, ഭാര്യ ഗിരിജ, മകൻ സൂരജ്, വിശ്വനാഥന്റെ അനിയന്റെ ഭാര്യ അജിത എന്നിവർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. 

English Summary : CCTV Visuals of Accident at Vaikom