പാലക്കാട് ∙ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്ത കേന്ദ്ര പൊതുമേഖല സ്ഥാപനമായ | BEML | Manorama News

പാലക്കാട് ∙ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്ത കേന്ദ്ര പൊതുമേഖല സ്ഥാപനമായ | BEML | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്ത കേന്ദ്ര പൊതുമേഖല സ്ഥാപനമായ കഞ്ചിക്കോട് ബെമ്‌ലിലെ തൊഴിലാളികളെ ജോലിക്കു കയറാൻ അനുവദിക്കാതെ മാനേജ്മെന്റ് തടഞ്ഞു. രാവിലെ എഴു മണിക്കുള്ള ഷിഫ്റ്റിനെത്തിയ തൊഴിലാളികൾക്കു നേരെയാണ് നടപടി. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനു തൊഴിലാളികളെയാണ് ഗേറ്റ് പടിക്കൽ തടഞ്ഞത്.

ഇതോടെ തൊഴിലാളികൾ സംഘടിച്ച് സ്ഥലത്ത് പ്രതിഷേധിച്ചു. പഞ്ചിങ് മിഷനിലെ ഇന്നലത്തെ അറ്റന്റൻസ് വിവരങ്ങളും ശേഖരിച്ചിരുന്നു. ഇതു നോക്കിയാണ് സമരക്കാരെ തിരിച്ചറിഞ്ഞ് തിരഞ്ഞുപിടിച്ച് പുറത്തു നിർത്തിയത്. ഇതിനിടെ പണിമുടക്കിൽ പങ്കെടുത്ത കമ്പനി ജീവനക്കാരിൽ  ചിലരെ ജോലിക്കു പ്രവേശിക്കാൻ അനുവദിച്ചു. യൂണിയൻ നേതാക്കളും പൊലീസും സ്ഥലത്തെത്തി. മാനേജ്മെന്റ് പ്രതിനിധികൾ എത്തി ചർച്ചയ്ക്കു ശേഷം നടപടിയുണ്ടാകുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.

ADVERTISEMENT

English Summary: Protest in kanjikode beml