ശ്രീനഗർ ∙ ശ്രീനഗർ-ജമ്മു ഹൈവേയിൽ രണ്ട് ഭീകരർക്കൊപ്പം വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനെ ശനിയാഴ്ച പിടികൂടി. ഭീകരർ ഡൽഹിയിലേക്കുള്ള | terrorists | jammu kashmir | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ ശ്രീനഗർ-ജമ്മു ഹൈവേയിൽ രണ്ട് ഭീകരർക്കൊപ്പം വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനെ ശനിയാഴ്ച പിടികൂടി. ഭീകരർ ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദാവിന്ദർ സിങിനെയാണ് ഹിസ്ബുൽ ഭീകരൻ നവീദ് ബാബുവിനും മറ്റൊരാൾക്കുമൊപ്പം കുൽഗാം ജില്ലയിലെ വാൻപോയിൽ വച്ചു പിടിക്കൂടിയത്. കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ തെക്കൻ കശ്മീരിൽ ട്രക്ക് ഡ്രൈവർമാരും തൊഴിലാളികളുമടക്കം 11 പ്രദേശവാസികളെ കൊലപ്പെടുത്തിയ കേസിൽ ബാബുവിന് പങ്കുണ്ടെന്നു സംശയമുണ്ട്.

ADVERTISEMENT

സഹോദരന്‍ ഫോൺ വിളിച്ചതിനെ തുടർന്നാണ് ഇയാളുടെ ലൊക്കേഷൻ കണ്ടെത്താനായെതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് ദാവിന്ദർ സിങ്ങിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്ത ശേഷം ശ്രീനഗറിലും തെക്കൻ കശ്മീരിലും നടത്തിയ ഒന്നിലധികം റെയ്ഡുകളിൽ നിന്ന് ഭീകരർ കൈവശം വച്ചിരുന്ന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിലെ ഡേവിന്ദർ സിങ്ങിന്റെ വീട്ടിൽ നിന്ന് എകെ 47 റൈഫിളും രണ്ട് പിസ്റ്റലുകളും കണ്ടെടുത്തു. 

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഭീകരര്‍ എന്തിനാണ് ഡൽഹിയിലേക്കു പോയതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ദാവിന്ദർ സിങ് ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല. ഇയാൾ നാല് ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ADVERTISEMENT

English Summary: Decorated J&K Cop Caught With Hizbul Terrorists On Way To Delhi