ന്യൂഡൽഹി∙ ജെഎൻയു അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ക്യാംപസിലെത്തിയാണ് ഐഷിയെ പൊലീസ് ചോദ്യം ചെയ്തത്. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നു ഐഷി പ്രതികരിച്ചു... JNU, Aishe Ghosh, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജെഎൻയു അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ക്യാംപസിലെത്തിയാണ് ഐഷിയെ പൊലീസ് ചോദ്യം ചെയ്തത്. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നു ഐഷി പ്രതികരിച്ചു. ക്യാംപസിൽ അക്രമമുണ്ടായതിനെ തുടർന്ന് ഐഷിയെയും പൊലീസ് പ്രതിയാക്കിയിരുന്നു.

ഐഷി ഘോഷ് ഉള്‍പ്പെടെ 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തുടർന്നു ചോദ്യം ചെയ്യലിനു ഹജരാകുന്നതിന് 9 പേർക്കും ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകി. എന്നാൽ പിന്നീട് ക്യാംപസിലെത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. ക്യാംപസിലെ സുരക്ഷാ ജീവനക്കാരുടെയും ഹോസ്റ്റൽ വാർഡൻമാരുടെയും മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. 

ADVERTISEMENT

ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരായ സമരത്തെ തുടർന്ന് ദിവസങ്ങളായി ക്ലാസുകൾ മുടങ്ങിയിരുന്ന ജെഎൻയുവിൽ തിങ്കളാഴ്ച അധ്യയനം പുനരാരംഭിച്ചെങ്കിലും വിദ്യാർഥികളും അധ്യാപകരും ക്ലാസുകൾ ബഹിഷ്ക്കരിച്ചു. ക്യാംപസിൽ തങ്ങൾ സുരക്ഷിതരല്ലെന്നും അവിടുത്തെ അന്തരീക്ഷം ഇപ്പോൾ അക്കാദമിക് പ്രവർത്തനങ്ങൾക്ക് അനുയോജ്യമല്ലെന്നും ജെഎൻയു ടീച്ചേഴ്സ് അസോസിയേഷൻ മാനവശേഷി മന്ത്രാലയവുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. അക്രമത്തെ തുടർന്നു ക്യാംപസ് വിട്ട വിദ്യാർഥികൾ തിരിച്ചുവരാൻ ഭയപ്പെടുന്നുവെന്നും ഈ അവസരത്തിൽ ക്ലാസുകൾ പുനരാരംഭിക്കാൻ സാധിക്കില്ലെന്നും അധ്യാപകർ അറിയിച്ചു.

അതിനിടെ, ജെഎൻയു ക്യാംപസിൽ അക്രമമുണ്ടായ ദിവസത്തെ സിസിടിവി ദൃശ്യങ്ങളുടെ സംരക്ഷണം സംബന്ധിച്ച് പൊലീസിനും വിവിധ സമൂഹമാധ്യമങ്ങൾക്കും ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച നോട്ടിസ് അയച്ചു. ജെഎൻയുവിലെ അധ്യാപകർ നൽകിയ ഹർജിയിലാണ് നടപടി. ജനുവരി അഞ്ചിന് ജെഎൻയു ക്യാംപസിലുണ്ടായ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സർവകലാശാല അധികൃതർ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് അധ്യാപകർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

ADVERTISEMENT

English Summary: Crimebranch questioned Aishe Ghosh