പട്ന∙ ദേശീയ പൗര റജിസ്റ്റര്‍ ബിഹാറിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗര റജിസ്റ്റര്‍ അസമിനു വേണ്ടി മാത്രമുള്ളതാണെന്നും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ അറിയിച്ചു... NPR, CAA, Bihar CM Nitish Kumar, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ദേശീയ പൗര റജിസ്റ്റര്‍ ബിഹാറിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗര റജിസ്റ്റര്‍ അസമിനു വേണ്ടി മാത്രമുള്ളതാണെന്നും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ അറിയിച്ചു. ബിഹാർ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലായിരുന്നു നിതീഷ് കുമാറിന്റെ പ്രഖ്യാപനം. 

അതേസമയം, പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് തുറന്ന ചർച്ചയ്ക്കു തയാറാണെന്ന് നിതീഷ് കുമാർ നിയമസഭയിൽ പറഞ്ഞു. പൗര റജിസ്റ്റർ ബിഹാറിൽ നടപ്പാക്കില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും നിയമസഭിയിൽ ഔദ്യോഗികമായി പ്രഖ്യാപനം നടത്തുന്നത് ആദ്യമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആർജെഡിയും ഇടതു സംഘടനകളും നിയമസഭയിലെ പ്രത്യേക സെഷനിൽ പ്രതിഷേധം ഉയർത്തിയതിനു പിന്നാലെയാണ് നിതീഷ് കുമാറിന്റെ മറുപടി. 

ADVERTISEMENT

‘ജനങ്ങൾക്ക് ആവശ്യമെങ്കിൽ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് നിയമസഭയിൽ ചർച്ച നടത്താം. ദേശീയ പൗര റജിസ്റ്ററിൽ അത്തരത്തിൽ ചർച്ചയുടെയോ വ്യക്തതയുടെയോ ആവശ്യമില്ല. ദേശീയ പൗര റജിസ്റ്റർ ബിഹാറിൽ നടപ്പാക്കില്ല.’– നിതീഷ് കുമാർ പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തിൽ നിയമസഭയിൽ തുറന്ന ചർച്ച നടത്താമെന്ന് പറഞ്ഞ ആദ്യ ബിജെപി സഖ്യകക്ഷിയാണ് നിതീഷ്. പൗരത്വ റജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ പാര്‍ലമെന്‍റില്‍ ജെഡിയു അനുകൂലിച്ചിട്ടുണ്ട്. രാജ്യത്തെമ്പാടും അരങ്ങേറിയ കനത്ത പ്രതിഷേധമാണ് ഇത്തരത്തിൽ നിലപാടുമാറ്റത്തിലേക്കു നയിച്ചതെന്നാണ് വിവരം.

ADVERTISEMENT

English Summary : Nitish Kumar First BJP Ally To Openly Call For Rethink On Citizenship Law