തിരുവനന്തപുരം ∙ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു നാളെ മുതൽ പിഴ ഈടാക്കും. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണു നടപടി. ജനുവരി ഒന്നുമുതൽ നിരോധനം നിലവിൽവന്നെങ്കിലും പിഴ ഈടാക്കുന്നത് 15 ദിവസത്തേക്കു നീട്ടിയിരുന്നു Plastic Ban, Kerala, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു നാളെ മുതൽ പിഴ ഈടാക്കും. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണു നടപടി. ജനുവരി ഒന്നുമുതൽ നിരോധനം നിലവിൽവന്നെങ്കിലും പിഴ ഈടാക്കുന്നത് 15 ദിവസത്തേക്കു നീട്ടിയിരുന്നു. 

ആദ്യ നിയമലംഘനത്തിനു 10,000 രൂപയാണ് പിഴ. ആവർത്തിച്ചാൽ 25,000 രൂപ. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴ ഈടാക്കും. ഒപ്പം സ്ഥാപനത്തിന്റെ നിർമാണ അനുമതിയും പ്രവർത്തന അനുമതിയും റദ്ദാക്കും. കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണു നിരോധനം നടപ്പാക്കാനുള്ള ചുമതല.

ADVERTISEMENT

എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാൻഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉൽപാദകരോ വിൽക്കുന്നവരോ ഇവ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി നീക്കം ചെയ്തു സംസ്‌കരിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.

നിരോധിച്ച ഉൽപന്നങ്ങൾ

പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ)

പ്ലാസ്റ്റിക് ഗാർബിജ് ബാഗ്, പിവിസി ഫ്ലെക്സ് ഉൽപന്നങ്ങൾ

ADVERTISEMENT

500 മില്ലി ലീറ്ററിനു താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകൾ, ബ്രാൻഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ

മേശ വിരിപ്പായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്

തെർമോക്കോൾ, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകളും കപ്പുകളും

തെർമോക്കോൾ, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ

ADVERTISEMENT

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, സ്ട്രോ, ഡിഷുകൾ തുടങ്ങിയവ 

പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, പേപ്പർ ബൗൾ, കോട്ടിങ് ഉള്ള പേപ്പർ ബാഗുകൾ 

പ്ലാസ്റ്റിക് കൊടികൾ, പ്ലാസ്റ്റിക് ബണ്ടിങ്

പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ

നോൺ വൂവൺ ബാഗുകൾ

English Summary: Fine on plastic materials from Wednesday