പൗരത്വ നിയമത്തിന്റെ പേരിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിഹാറിൽ റാലിയിൽ പങ്കെടുക്കവെയാണ് യോഗി കോൺഗ്രസിനെ കടന്നാക്രമിച്ചത്...yogi against Congress, yogi adityanath on caa, yogi adityanath news in malayalam, caa

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗയ∙ പൗരത്വ നിയമത്തിന്റെ പേരിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യത്തെ തെറ്റായ ദിശയിലേക്കു നയിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിഹാറിൽ റാലിയിൽ പങ്കെടുക്കവെയാണ് യോഗി കോൺഗ്രസിനെ കടന്നാക്രമിച്ചത്.

പൗരത്വ നിയമം പൗരത്വം നൽകാനുള്ളതാണ്. ആരുടേയും പൗരത്വം എടുത്തു കളയാനുള്ളതല്ല. ദേശീയ പൗരത്വ റജിസ്റ്ററുമായി ഇതിനു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370, പൗരത്വ നിയമം, മുത്തലാഖ് എന്നീ വിഷയങ്ങളിൽ ശക്തമായ തീരുമാനം എടുത്തതിന് നരേന്ദ്ര മോദിയെ യോഗി അഭിനന്ദിച്ചു. ബാലാക്കോട്ട് വ്യോമാക്രമണം പുതിയ ഇന്ത്യയെയാണ് സൂചിപ്പിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ പാക് അധിനിവേശ കശ്മീർ നഷ്ടമാകുമെന്ന ഭീതിയിലാണ് പാക്കിസ്ഥാൻ.

ADVERTISEMENT

അഭയാർഥികൾക്ക് ഇടം നൽകിയ പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. എന്നാൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കേണ്ടതുണ്ട്. അതിനാണ് പൗരത്വ നിയമം നടപ്പാക്കുന്നത്. അടിയന്തരാവസ്ഥ ഏർപ്പെടുത്തി ഭരണഘടനയെ ശ്വാസം മുട്ടിച്ച കോൺഗ്രസ് പാർട്ടിയ്ക്ക് ഭരണഘടനയുടെ പേരിൽ പൗരത്വ നിയമത്തെ എതിർക്കാനുള്ള തന്റേടമുണ്ടായെന്നും യോഗി വെല്ലുവിളിച്ചു.  

English summary: Congress attempts to mislead the nation; Yogi

ADVERTISEMENT