മുംബൈ ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത മുംബൈ സർവകലാശാല പ്രഫസർ യോഗേഷ് സോമനെതിരെ വൈകാതെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. അക്കാദമി.... Rahul Gandhi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത മുംബൈ സർവകലാശാല പ്രഫസർ യോഗേഷ് സോമനെതിരെ വൈകാതെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. അക്കാദമി ഒാഫ് തിയറ്റർ ആർട്സ് ഡിപാർട്ട്മെന്റ് ഡയറക്ടറായ യോഗേഷ് സോമന് സർവകലാശാല കഴിഞ്ഞ ദിവസം നിർബന്ധിത അവധി നൽകിയിരുന്നു. അതിനു പിന്നാലെയാണ് സർക്കാർ നടപടി വരുന്നത്.

ഡിപാർട്ട്മെന്റിന്റെ നടത്തിപ്പിലെ പിഴവ് ആരോപിച്ച് വിദ്യാര്‍ഥികൾ ഏറെ നാളായി നടത്തുന്ന സമരത്തെത്തുടർന്നാണ് നിർബന്ധിത അവധി നൽകിയതെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം. എന്നാൽ, സവർക്കർ വിഷയത്തിൽ രാഹുൽ ഗാന്ധിയെ അപമാനിച്ച പ്രഫസറോട് വിദ്യാർഥി സമരം മറയാക്കി നിർബന്ധിത അവധി ആവശ്യപ്പെടുകയായിരുന്നു എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളുടെ ആരോപണം.

ADVERTISEMENT

താൻ സവർക്കറല്ല, രാഹുൽ ഗാന്ധിയാണെന്ന രാഹുലിന്റെ പ്രസംഗത്തിലെ പരാമർശത്തിനെതിരെയാണ് പ്രഫസർ െഫയ്സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ‘‘താങ്കൾ സവർക്കർ അല്ലെന്നു പറഞ്ഞതു ശരി തന്നെ. അദ്ദേഹത്തിന്റെ മൂല്യങ്ങളൊന്നും താങ്കളിലില്ല. അതോടൊപ്പം, ഗാന്ധിയെന്നു വിളിക്കപ്പെടാനുള്ള കഴമ്പൊന്നും താങ്കൾക്കുമില്ല. ‘പപ്പുഗിരി’യെ അപലപിക്കുന്നു’’- ഇതായിരുന്നു പ്രഫസർ യോഗേഷ് സോമന്റെ പരാമർശം.

English Summary: Maharashtra HM Vows Action Against Professor Who Slammed Rahul Gandhi’s ‘Pappugiri’ For Anti-Savarkar Remarks