കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജു സഖറിയാസിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ താമരശ്ശേരി മജിസ്ട്രേറ്റ് .Koodathai Murders, Sily, Manorama News

കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജു സഖറിയാസിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ താമരശ്ശേരി മജിസ്ട്രേറ്റ് .Koodathai Murders, Sily, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജു സഖറിയാസിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സിലിയെ താമരശ്ശേരി ദന്താശുപത്രിയിൽ വച്ച് മരുന്നിൽ സയനൈഡ് ചേർത്തു നൽകിയാണ് കൊലപ്പെടുത്തിയത്. കേസിൽ 165 സാക്ഷികൾ. എന്നാൽ സിലിയുടെ മരണത്തെക്കുറിച്ച് ഷാജുവിനും പിതാവിനും അറിയില്ല. ഷാജുവിന്റെ പങ്കിനുള്ള തെളിവ് ലഭിച്ചില്ലെന്ന് എസ്പി കെ.ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞു.

2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. ഗുളികയിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകി ജോളി ജോസഫ് സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. സയനൈഡ് സംഘടിപ്പിച്ചു നൽകിയ എം.എസ്. മാത്യു, കെ. പ്രജികുമാർ എന്നിവരാണു കേസിൽ രണ്ടും മൂന്നും പ്രതികൾ. സിലിയുടെ ഭർത്താവായിരുന്ന ഷാജുവിന്റെ രഹസ്യമൊഴി മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

ADVERTISEMENT

ഷാജുവിനെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ കണ്ടെത്തൽ. സിലി മരിച്ച് ഒരു വർഷത്തിനു ശേഷം ജോളിയും ഷാജുവും തമ്മിലുള്ള വിവാഹം നടന്നിരുന്നു. മരണത്തിനു ശേഷം സിലിയുടെ സ്വർണാഭരണങ്ങൾ ജോളി സ്വന്തമാക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 ഒക്ടോബർ 18നാണ് സിലി വധക്കേസിൽ ജോളി ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തലശ്ശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ വടകര കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ബി. കെ. സിജുവാണു കേസ് അന്വേഷിക്കുന്നത്.

English Summary : Koodathai Serial murder: Police submit charge sheet of Sily murder