ന്യൂഡൽഹി∙ രാജ്യത്തെ 953 ദശലക്ഷം ജനങ്ങളുടെ കൈവശമുള്ളതിനേക്കാൾ നാലിരട്ടി സ്വത്ത് വെറും ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശം ഉള്ളതായി പുതിയ പഠനം. ഇന്ത്യയിലെ കോടീശ്വരന്മാരുടെ ആകെ സമ്പത്ത് രാജ്യത്തെ ഒരു വർഷത്തെ ബജറ്റിനെക്കാളും അധികമാണ്. വേള്‍ഡ് ഇക്കണോമിക്... India, Business, WEF

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്തെ 953 ദശലക്ഷം ജനങ്ങളുടെ കൈവശമുള്ളതിനേക്കാൾ നാലിരട്ടി സ്വത്ത് വെറും ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശം ഉള്ളതായി പുതിയ പഠനം. ഇന്ത്യയിലെ കോടീശ്വരന്മാരുടെ ആകെ സമ്പത്ത് രാജ്യത്തെ ഒരു വർഷത്തെ ബജറ്റിനെക്കാളും അധികമാണ്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 50–ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ഓഗ്സ്ഫാം ഗ്രൂപ്പ് അവതരിപ്പിച്ച ‘ടൈം ടു കെയർ’ എന്ന പഠനത്തിലാണ് ഇന്ത്യയിലെ സാമ്പത്തിക അന്തരത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.

ലോകത്തെ 2,153 സമ്പന്നരുടെ കൈവശമുള്ളത് ലോക ജനസംഖ്യയുടെ 60% വരുന്ന 4.6 ബില്യൻ ജനങ്ങളുടെ സമ്പത്തിനേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക അസമത്വം ഞെട്ടിക്കുന്ന തരത്തിലാണു വർധിക്കുന്നത്. ഇതു വര്‍ധിപ്പിക്കുന്ന നയങ്ങൾ മാറ്റാതെ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കുറയ്ക്കാൻ സാധിക്കില്ല. വളരെ കുറച്ചു സർക്കാരുകൾ മാത്രമാണു ഇതിനായി പ്രവർത്തിക്കുന്നതെന്നും ഓക്സ്ഫാം ഇന്ത്യ സിഇഒ അമിതാബ് ബെഹർ പ്രതികരിച്ചു.

ADVERTISEMENT

തിങ്കളാഴ്ച തുടങ്ങുന്ന ഉച്ചകോടിയിൽ വരുമാനത്തിന്റെ പ്രശ്നങ്ങളും ലിംഗ അസമത്വവും പ്രധാനമായും ചർച്ചയാകുമെന്നാണു കരുതുന്നത്. അഴിമതി, നിയമപരമായ വീഴ്ചകൾ, വിലക്കയറ്റം എന്നിവ കാരണം എല്ലാ ഭൂഖണ്ഡങ്ങളിലും സാമൂഹികമായി അസ്വസ്ഥതകൾ പുകയുകയാണെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ ലോകത്തെ അസമത്വത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. സാധാരണക്കാരിൽ പാവപ്പെട്ട സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യാൻ സമ്പന്നരെ അനുവദിച്ചു ചില ‘സെക്സിസ്റ്റ്’ സമ്പദ്‍വ്യവസ്ഥകൾ അസമത്വ പ്രതിസന്ധി വര്‍ധിപ്പിക്കുകയാണെന്ന് ഓക്സ്ഫാം റിപ്പോർട്ടിലുണ്ട്.

ഇന്ത്യയിലെ 63 കോടീശ്വരന്മാരുടെ ആകെ സമ്പത്ത് എടുത്താൽ അത് 2018–19 വർഷത്തെ കേന്ദ്ര ബജറ്റിന്റെ മൂല്യമായ 24,42,200 കോടിയെക്കാളും വരും. ഒരു സാങ്കേതിക കമ്പനിയുടെ സിഇഒ ഒരു വർഷം ഉണ്ടാക്കുന്ന വരുമാനം വീട്ടുജോലിക്കാരിയായ സ്ത്രീക്ക് ഉണ്ടാക്കാൻ 22,277 വർഷം ജോലി ചെയ്യണം. വീട്ടുജോലി ചെയ്യുന്ന ഒരാൾ ഒരു വർഷം ഉണ്ടാക്കുന്ന പണം ഒരു ടെക് സിഇഒയ്ക്ക് 10 മിനിറ്റിൽ നേടാനാകും. ഒരു സെക്കൻഡിൽ 106 രൂപവച്ച് ഇവർ ഉണ്ടാക്കുന്നു. സ്ത്രീകളും പെൺകുട്ടികളും എല്ലാ ദിവസവും 3.26 ബില്യൻ മണിക്കൂറുകൾ ശമ്പളമില്ലാതെ ജോലി ചെയ്യുന്നു. ഈ വരുമാനം മാത്രമുണ്ടായാൽ ഇന്ത്യൻ സമ്പദ്‌‍വ്യവസ്ഥയിൽ ഒരു വർഷം 19 ലക്ഷം കോടിയുടെ വരുമാനം കുറഞ്ഞതു ലഭിക്കും. 2019ലെ ഇന്ത്യയുടെ വിദ്യാഭ്യാസ ബജറ്റിന്റെ 20 മടങ്ങ് അധികമാണ് ഇത്.

ADVERTISEMENT

English Summary: 63 Indian Billionaires Have More Money Than The Union Budget For 2018-19: Oxfam