ന്യൂഡൽഹി∙ മാധ്യമ പ്രവര്‍ത്തകൻ അർണബ് ഗോസ്വാമിയെ അപമാനിച്ചെന്ന പരാതിയിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്കു വിമാനക്കമ്പനികൾ യാത്രാ വിലക്ക് ഏർപ്പെടുത്തി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികളാണു കുനാലിനെതിരെ നടപടിയെടുത്തത്. യാത്രക്കാരുടെ സുരക്ഷയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മാധ്യമ പ്രവര്‍ത്തകൻ അർണബ് ഗോസ്വാമിയെ അപമാനിച്ചെന്ന പരാതിയിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്കു വിമാനക്കമ്പനികൾ യാത്രാ വിലക്ക് ഏർപ്പെടുത്തി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികളാണു കുനാലിനെതിരെ നടപടിയെടുത്തത്. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയായിരുന്നു തീരുമാനമെന്നാണു കമ്പനികളുടെ വിശദീകരണം. കുനാലിനെതിരായ നടപടി നിയമത്തിന് എതിരല്ലെന്ന നിലപാടിലാണ് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്തു.

എന്നാൽ ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ നിയമാനുസൃതമായ രീതികള്‍ പിന്തുടരണമെന്ന നിലപാടിലാണു ഡിജിസിഎ വൃത്തങ്ങൾ. സംഭവത്തിലെ അന്വേഷണം ആഭ്യന്തര കമ്മിറ്റിക്കു വിട്ടിരിക്കുകയാണെന്നാണ് ഔദ്യോഗികമായ പ്രതികരണം. യാത്രക്കാർക്കെതിരെ നടപടിയെടുക്കുകയാണെങ്കിൽ തന്നെ 30 ദിവസത്തെ താൽക്കാലിക വിലക്കു മാത്രമായിരിക്കും ലഭിക്കുക. 30 ദിവസത്തിനകമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അവർ വ്യക്തമാക്കി. എന്നാൽ നിലവിലെ വിലക്കു തുടരുമോ, നിയമാനുസൃതമായ ഇളവുകൾ ലഭിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ADVERTISEMENT

ചൊവ്വാഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ മുംബൈ-ലഖ്‌നൗ യാത്രയ്ക്കിടെയായിരുന്നു സഹയാത്രികനായ മാധ്യമപ്രവർത്തകൻ അര്‍ണബിനെ കമ്ര ചോദ്യം ചെയ്തത്. താങ്കള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്നു പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കമ്രയുടെ ചോദ്യം. അര്‍ണബിന്റെ അവതരണ ശൈലിയെ അനുകരിച്ചായിരുന്നു ചോദ്യം.

മുംബൈ-ലഖ്‌നൗ ഇൻഡിഗോ വിമാനത്തിൽ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യുന്ന വിഡിയോ കുനാല്‍ കമ്ര ചൊവ്വാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ‘നേഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ ദേശീയവാദിയോ’ എന്നു തുടങ്ങിയാണ് കുനാല്‍ കമ്ര അര്‍ണബിനെ വീഡിയോയിലൂടെ കളിയാക്കുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതീയ കാരണങ്ങളാല്‍ മരണപ്പെട്ട രോഹിത് വെമുലയുടെ അമ്മയ്ക്കു വേണ്ടിയാണു താന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ഇത്തിരിയെങ്കെിലും മനുഷ്യത്വം ഹൃദയത്തിലുണ്ടെങ്കില്‍ രോഹിതിന്റെ ആത്മഹത്യാ കുറിപ്പു വായിക്കണമെന്നും വിഡിയോയില്‍ കുനാല്‍ പറയുന്നുണ്ട്. 

ADVERTISEMENT

ഇതിനു പിന്നാലെയാണു കുനാല്‍ കമ്രയ്ക്ക് ഇന്‍ഡിഗോ ആറു മാസത്തേക്കു യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് എയര്‍ഇന്ത്യയും അനിശ്ചിത കാലത്തേക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. നടപടിയെ പിന്തുണച്ചു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയും രംഗത്തെത്തിയിരുന്നു.

നടപടിയിൽ പ്രതികരണവുമായി കുനാൽ കമ്ര രംഗത്തെത്തി. ‘നന്ദിയുണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ആറുമാസത്തേക്ക് യാത്രകളൊക്കെ നിരോധിച്ചതിനു നിങ്ങളോട് കടപ്പെടപ്പെട്ടിരിക്കുന്നു. മോദിജി എയര്‍ ഇന്ത്യ ചിലപ്പോള്‍ എന്നെന്നേക്കുമായി നിരോധിക്കുമായിരിക്കുമല്ലേ’ കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.

ADVERTISEMENT

English Summary: IndiGo, Air India ban comedian Kunal Kamra for accosting Arnab Goswami on IndiGo flight