ന്യൂഡല്‍ഹി∙ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് 96 മണിക്കൂർ വിലക്ക് നടപടി നേരിട്ട ബിജെപി നേതാവ് വീണ്ടും വിവാദ പരാമർശവുമായി രംഗത്ത്. പൗരത്വ നിയമത്തിനെതിരെ ഡൽഹി ഷഹീൻ ബാഗിൽ നടക്കുന്നതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് 96 മണിക്കൂർ വിലക്ക് നടപടി നേരിട്ട ബിജെപി നേതാവ് വീണ്ടും വിവാദ പരാമർശവുമായി രംഗത്ത്. പൗരത്വ നിയമത്തിനെതിരെ ഡൽഹി ഷഹീൻ ബാഗിൽ നടക്കുന്നതു ‘ദേശ വിരുദ്ധരുടെ’ സമരമാണെന്ന് ബിജെപി എംപി പർവേശ് വർമ ആരോപിച്ചു. ഇന്ത്യ ഭരിക്കുന്നത് രാജീവ് ഫിറോസ് ഖാൻ അല്ലാത്തതിനാൽ നിയമം പിൻവലിക്കാൻ സാധിക്കില്ലെന്നും ബിജെപി എംപി പ്രതികരിച്ചു.

പൗരത്വ നിയമത്തിനെതിരായുള്ള പ്രതിഷേധം ദേശവിരുദ്ധമാണ്. അസമിനെയും ജമ്മു കശ്മീരിനെയും ഇന്ത്യയിൽനിന്ന് വിഭജിക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. അവർക്കു വേണ്ടത് ജിന്നയുടെ ആസാദിയാണ്. ഇതു രാജീവ് ഫിറോസ് ഖാന്റെ സർക്കാരല്ല. നരേന്ദ്ര മോദിയുടെ സർക്കാരാണ്. പൗരത്വ നിയമം പിൻവലിക്കില്ല– പർവേശ് വർമ പ്രതികരിച്ചു. പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധങ്ങൾക്കിടെയായിരുന്നു ബിജെപി എംപിയുടെ വാക്കുകൾ.

ADVERTISEMENT

ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ് പർവേശ് വർമ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ വീടുകളിലെത്തി സഹോദരിമാരെയും മക്കളെയും പീഡിപ്പിക്കുമെന്ന് പർവേശ് കഴിഞ്ഞ ദിവസം പറഞ്ഞതു വിവാദമായിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രചാരണത്തിൽനിന്ന് 96 മണിക്കൂർ വിലക്കേർപ്പെടുത്തി. ബിജെപിയോടൊപ്പം ചേർന്നു പ്രതിപക്ഷം ജയ് ശ്രീറാം വിളിക്കണമെന്നും അങ്ങനെയാണെങ്കിൽ പാപങ്ങളെല്ലാം ഇല്ലാതാക്കാൻ സാധിക്കുമെന്നും ബിജെപി എംപി പറഞ്ഞു.

English Summary: Parvesh Verma urged opposition leaders to shout the "Jai Shri Ram" slogan