തിരുവനന്തപുരം ∙ സിഎജി റിപ്പോര്‍ട്ടിന്‍മേല്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കൊപ്പം രാജ്ഭവനി | Loknath Behra | Governor | CAG | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിഎജി റിപ്പോര്‍ട്ടിന്‍മേല്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കൊപ്പം രാജ്ഭവനിലെത്തിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഒരുമണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ സിഎജി റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങള്‍ ഗവര്‍ണറോട് വിശദീകരിച്ചു. ഡിജിപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ സമീപിക്കാനിരിക്കെയാണ് സന്ദര്‍ശനം.

അതേസമയം റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടി ഇന്നുചേര്‍ന്ന മന്ത്രിസഭ യോഗവും ചര്‍ച്ച ചെയ്തില്ല. ഡിജിപിക്കെതിരായ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിക്രമങ്ങള്‍ ആ വഴിക്ക് പോകട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

ADVERTISEMENT

റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആരോപിച്ചു. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ മറുപടി നല്‍കും. സിഎജിയുടെ കണ്ടെത്തലുകള്‍ പലതും യുഡിഎഫ് കാലത്തേതാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള വകുപ്പുകളോട് വി.ഡി. സതീശന്‍ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് തേടും. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയ ശേഷമായിരിക്കും ഡിജിപി അടക്കമുള്ളവരെ കമ്മിറ്റി നേരിട്ട് വിളിച്ചുവരുത്തുക.

ADVERTISEMENT

Content Highlights: Loknath Behra, Governor, CAG Report