ന്യൂഡൽഹി∙ അയോധ്യ ക്ഷേത്രനിർമാണത്തിനുള്ള ട്രസ്റ്റിന്റെ (ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര) പ്രസിഡന്റായി രാമജന്മഭൂമി ന്യാസ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസിനെ തിരഞ്ഞെടുത്തു. | Ayodhya | Manorama News

ന്യൂഡൽഹി∙ അയോധ്യ ക്ഷേത്രനിർമാണത്തിനുള്ള ട്രസ്റ്റിന്റെ (ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര) പ്രസിഡന്റായി രാമജന്മഭൂമി ന്യാസ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസിനെ തിരഞ്ഞെടുത്തു. | Ayodhya | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അയോധ്യ ക്ഷേത്രനിർമാണത്തിനുള്ള ട്രസ്റ്റിന്റെ (ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര) പ്രസിഡന്റായി രാമജന്മഭൂമി ന്യാസ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസിനെ തിരഞ്ഞെടുത്തു. | Ayodhya | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അയോധ്യ ക്ഷേത്രനിർമാണത്തിനുള്ള ട്രസ്റ്റിന്റെ (ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര) പ്രസിഡന്റായി രാമജന്മഭൂമി ന്യാസ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസിനെ തിരഞ്ഞെടുത്തു. വിഎച്ച്പി വൈസ് പ്രസിഡന്റ് ചംപത് റായിയാണ് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി. സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് ട്രഷറർ. ക്ഷേത്ര നിർമാണ സമിതിയുടെ ചെയർമാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ നിയമിച്ചു. മുഖ്യട്രസ്റ്റി കെ. പരാശരന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ട്രസ്റ്റ് ഭാരവാഹികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജനങ്ങളുടെ ആഗ്രഹത്തിനനുസൃതമായി എത്രയും വേഗം ക്ഷേത്രം നിർമിക്കുമെന്ന് നൃത്യഗോപാൽ ദാസ് അറിയിച്ചു. രാമക്ഷേത്ര നിർമാണം ആരംഭിക്കേണ്ട തീയതി സംബന്ധിച്ച് അടുത്ത മാസം ചേരുന്ന ക്ഷേത്ര നിർമാണ സമിതി യോഗത്തിൽ തീരുമാനിക്കുമെന്ന് ട്രസ്റ്റ് അംഗം സ്വാമി വിശ്വ പ്രസന്ന തീർഥ അറിയിച്ചു.

ADVERTISEMENT

കേന്ദ്രസർക്കാർ പ്രതിനിധി മുൻ എറണാകുളം കലക്ടറും ഇപ്പോൾ ആഭ്യന്തരവകുപ്പു ജോയിന്റ് സെക്രട്ടറിയുമായ ഗ്യാനേഷ്കുമാർ, യുപി സർക്കാരിന്റെ പ്രതിനിധി അഡീഷനൽ ചീഫ് സെക്രട്ടറി അവിനാഷ് അവസ്തി, അയോധ്യ ജില്ലാ മജിസ്ട്രേട്ട് അനുജ് കുമാർ ഝാ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ട്രസ്റ്റിലുൾപ്പെടുത്താത്തതിൽ കഴിഞ്ഞ ദിവസം കടുത്ത പ്രതിഷേധമറിയിച്ച നൃത്യഗോപാൽ ദാസിനെ ആഭ്യന്തര മന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ നേരത്തേ ചർച്ച നടത്തി അനുനയിപ്പിച്ചിരുന്നു. ട്രസ്റ്റ് അംഗങ്ങളായ വാസുദേവാനന്ദ് സരസ്വതി, വിമലേന്ദു മോഹൻ, അനിൽമിശ്ര എന്നിവരും നൃത്യഗോപാൽ ദാസുമായി ചർച്ച നടത്തിയിരുന്നു.

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് 15 അംഗ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി അ‍‍ഞ്ചിനാണ് ലോക്സഭയിൽ പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞയുടൻ പ്രധാനമന്ത്രി സഭയിലെത്തി നടപടികൾ ആരംഭിക്കും മുൻപ് പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു. ക്ഷേത്രനിർമാണത്തിനു 3 മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കാനായിരുന്നു നവംബർ 9ന്റെ സുപ്രീം കോടതി വിധിയിലെ നിർദേശം.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര അംഗങ്ങൾ:

ADVERTISEMENT

1. കെ.പരാശരൻ– മുഖ്യ ട്രസ്റ്റി. 

പുരോഹിതന്മാർ

2. ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വ പ്രസന്ന തീർഥ, 

3. പ്രയാഗ്‍രാജ് ജ്യോതിഷ് ശങ്കരാചാര്യ പീഠാധ്യക്ഷൻ വാസുദേവാനന്ദ് സരസ്വതി

ADVERTISEMENT

4. സ്വാമി ഗോവിന്ദ് ദേവ് ഗിരി – പുണെ

5. സ്വാമി പരമാനന്ദ് – ഹരിദ്വാർ.

പൗരപ്രമുഖർ:

6. വിമലേന്ദു മോഹൻ പ്രതാപ് മിശ്ര– അയോധ്യ രാജകുടുംബാംഗം

7. ഡോ. അനിൽ മിശ്ര– ഹോമിയോ ഡോക്ടർ, അയോധ്യ.

8. കമലേശ്വർ ചൗപാൽ (ദലിത് അംഗം)

9. മഹന്ത് ധീരേന്ദ്ര ദാസ് (നിർമോഹി അഖാഡ പ്രതിനിധി. അഖാഡ അംഗത്തെ ട്രസ്റ്റിലുൾപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദേശപ്രകാരം). 

നാമനിർദേശം ചെയ്യപ്പെടുന്ന അംഗങ്ങൾ (എല്ലാവരും ഹിന്ദുമത വിശ്വാസികൾ ആയിരിക്കണം) :

10, 11. ട്രസ്റ്റ് ഭൂരിപക്ഷാഭിപ്രായ പ്രകാരം തിരഞ്ഞെടുക്കുന്ന 2 അംഗങ്ങൾ

12. കേന്ദ്രസർക്കാർ പ്രതിനിധി (ജോയിന്റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഐഎഎസ് ഉദ്യോഗസ്ഥൻ), എക്സ് ഒഫിഷ്യോ അംഗം.

13 യു.പി. സർക്കാർ പ്രതിനിധി (സെക്രട്ടറി പദവിയിൽ കുറയാത്ത  ഉദ്യോഗസ്ഥൻ), എക്സ് ഒഫിഷ്യോ അംഗം.

14. അയോധ്യ കലക്ടർ (ഹിന്ദുവല്ലെങ്കിൽ അഡീഷനൽ കലക്ടർ), എക്സ് ഒഫിഷ്യോ അംഗം.

15. ക്ഷേത്ര വികസന സമിതി ചെയർമാൻ– എക്സ് ഒഫിഷ്യോ അംഗം

English Summary: Ayodhya temple construction trust members meeting