തിരുവനന്തപുരം ∙ തിരുപ്പൂര്‍ അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആംബുലന്‍സുകള്‍ അയച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പത്ത് കനിവ് 108 ആംബുലന്‍സുകളും പത്തു മറ്റ് ആംബുലന്‍സുകളുമാണ്... Tirupur Accident

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തിരുപ്പൂര്‍ അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആംബുലന്‍സുകള്‍ അയച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പത്ത് കനിവ് 108 ആംബുലന്‍സുകളും പത്തു മറ്റ് ആംബുലന്‍സുകളുമാണ് അയച്ചത്. പരുക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്നും ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ എ.കെ.ശശീന്ദ്രനും വി.എസ്.സുനില്‍കുമാറും തിരുപ്പൂരിലെത്തി. ബെംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് പതിനെട്ട് മലയാളികളടക്കം പത്തൊന്‍പതു പേരാണ് മരിച്ചത്. ഒരാള്‍ കര്‍ണാടകക്കാരനാണ്. 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ അവിനാശി, തിരുപ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രികളില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.

ADVERTISEMENT

മരിച്ചവരിൽ 11 പേരെ തിരിച്ചറിഞ്ഞു. പുലര്‍ച്ചെ മൂന്നേകാലിനാണ് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുവന്ന ബസില്‍ കൊച്ചിയില്‍ നിന്നു സേലത്തേക്ക് ടൈലുമായി പോയ ലോറി ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട് ഡിവൈഡര്‍ തകര്‍ത്ത ലോറി മറുഭാഗത്തുകൂടി പോയ ബസിന്റെ വലതുവശം തകര്‍ത്തു.

English Summary: KK Shailaja on Treatment oh Injured people in Tirupur Accident