തിരുപ്പൂർ∙ ബ്രേക്ക് ചെയ്യാൻ പോലും ഡ്രൈവർക്ക് സാവകാശം കിട്ടുന്നതിനു മുൻപു ബസിനു നേരേ വന്നു ലോറി ഇടിക്കുകയായിരുന്നെന്ന് അപകടത്തിൽപെട്ട ബസിൽ യാത്ര ചെയ്തിരുന്ന കൊടുങ്ങല്ലൂർ സ്വദേശി രാമചന്ദ്ര മേനോൻ... Tirupur Accident

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുപ്പൂർ∙ ബ്രേക്ക് ചെയ്യാൻ പോലും ഡ്രൈവർക്ക് സാവകാശം കിട്ടുന്നതിനു മുൻപു ബസിനു നേരേ വന്നു ലോറി ഇടിക്കുകയായിരുന്നെന്ന് അപകടത്തിൽപെട്ട ബസിൽ യാത്ര ചെയ്തിരുന്ന കൊടുങ്ങല്ലൂർ സ്വദേശി രാമചന്ദ്ര മേനോൻ. അവിനാശിയിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിൽ പിന്നിൽനിന്നു മൂന്നാമത്തെ നിരയിലാണ് രാമചന്ദ്ര മേനോൻ ഇരുന്നിരുന്നത്.

പിന്നിലിരുന്നവർക്കും പരുക്കു പറ്റിയിട്ടുണ്ട്. തന്റെ പിന്നിലെ സീറ്റിലിരുന്ന ഒരാളെ കാലിന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാക്കിയിട്ടുണ്ട്. ഉറങ്ങുകയായിരുന്നെങ്കിലും പെട്ടെന്നു തന്നെ അപകടമാണെന്ന് തിരിച്ചറിഞ്ഞു. എതിർദിശയിൽ വന്ന വാഹനം പെട്ടെന്ന് ട്രാക് മാറി ഇടിച്ചു കയറുകയായിരുന്നു. അതിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ബസ് നല്ല വേഗത്തിലായിരുന്നു.

ADVERTISEMENT

അതുകൊണ്ട് നേരെ പോയി ഇടിച്ചു. മുന്നിലുള്ള മിക്ക നിരയും തകർന്നു പോയി. എല്ലാ സീറ്റുകളും ഇളകിത്തെറിച്ചിട്ടുണ്ട്. തലയ്ക്ക് ഇളക്കമുണ്ടായതിനാൽ സിടി സ്കാനെടുത്തു. താൻ ഇപ്പോൾ അവിനാശിയിൽ രേവതി മെഡിക്കൽ സെന്ററിൽ നിരീക്ഷണത്തിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണു രാമചന്ദ്ര മേനോൻ.

English Summary: Tirupur Accident: A Traveller Speaks