ലക്നൗ ∙ ബോർഡ് പരീക്ഷയിൽ വിദ്യാർഥികൾക്ക് ‘കോപ്പിയടിക്കാൻ’ ഉപദേശം നൽകിയ സ്കൂള്‍ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ സ്വകാര്യ സ്‌കൂളിന്റെ മാനേജരും | School Principal Advice | UP | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ ബോർഡ് പരീക്ഷയിൽ വിദ്യാർഥികൾക്ക് ‘കോപ്പിയടിക്കാൻ’ ഉപദേശം നൽകിയ സ്കൂള്‍ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ സ്വകാര്യ സ്‌കൂളിന്റെ മാനേജരും പ്രിൻസിപ്പലുമായ പ്രവീൺ മാൾ ആണ് അറസ്റ്റിലായത്.

പ്രവീണിന്റെ ‘ഉപദേശം’ ഒരു വിദ്യാർഥി ഫോണിൽ പകർത്തി മുഖ്യമന്ത്രിയുടെ പരാതി പോർട്ടലിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരീക്ഷയിൽ എങ്ങനെ കോപ്പിയടിക്കാമെന്നും, സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നടപടികളെ എങ്ങനെ മറികടക്കാമെന്നും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ പ്രവീൺ പറയുന്നത് വിഡിയോയിൽ കാണാം. ചൊവ്വാഴ്ചയാണ് ഉത്തർപ്രദേശ് സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് പരീക്ഷകൾ ആരംഭിച്ചത്. 

ADVERTISEMENT

എന്റെ വിദ്യാർഥികളാരും ഒരിക്കലും പരാജയപ്പെടില്ലെന്ന് എനിക്ക് വെല്ലുവിളിക്കാൻ കഴിയും. അവർ ഭയപ്പെടേണ്ട കാര്യമില്ല. നിങ്ങൾക്ക് പരസ്പരം സംസാരിക്കാനും പേപ്പറുകൾ കൈമാറാനും കഴിയും. നിങ്ങൾക്ക് പരസ്പരം സംസാരിക്കാം. പരീക്ഷാ കേന്ദ്രങ്ങളിലെ അധ്യാപകർ എന്റെ സുഹൃത്തുക്കളാണ്. നിങ്ങൾ പിടിക്കപ്പെടുകയോ നിങ്ങളെ അടിക്കുകയോ ചെയ്താലും പേടിക്കരുത്. ഉത്തരങ്ങളൊന്നും എഴുതാതെ വിടരുത്. ഉത്തരക്കടലാസിനൊപ്പം 100 രൂപ വയ്ക്കുക. അധ്യാപകർ നിങ്ങൾക്ക് മാർക്ക് തന്നോളും. ഏതെങ്കിലും ചോദ്യത്തിന് തെറ്റായി ഉത്തരം നൽകിയാൽ, അത് നാലു മാർക്കിന്റെ ചോദ്യമാണെങ്കിൽ നിങ്ങൾക്ക് മൂന്നു മാർക്ക് നൽകുമെന്നും പ്രവീൺ പറയുന്നു. ഇതു കൊള്ളാമെന്ന് ജനക്കൂട്ടം പ്രതികരിക്കുന്നതും വിഡിയോയിൽ കേൾക്കാം. 

English Summary: 'Put Rs. 100 In Answer Sheets': UP School Principal's Advice To Students