കൊല്ലം ∙ കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 14 വെടിയുണ്ടകള്‍ പാക്കിസ്ഥാൻ നിർമിതമെന്നു സംശയം. പിഒഎഫ് എന്ന് വെടിയുണ്ടകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നു കണ്ടെത്തി. പാക്കിസ്ഥാൻ ഓർഡിനൻസ് ഫാക്ടറിയുടെ | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 14 വെടിയുണ്ടകള്‍ പാക്കിസ്ഥാൻ നിർമിതമെന്നു സംശയം. പിഒഎഫ് എന്ന് വെടിയുണ്ടകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നു കണ്ടെത്തി. പാക്കിസ്ഥാൻ ഓർഡനൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരാണ് പിഒഎഫ് എന്നാണ് നിഗമനം.

പാക്കിസ്ഥാൻ സൈന്യത്തിനു വേണ്ടി വെടിയുണ്ടകൾ നിർമിക്കുന്ന ഇടമാണിത്. ദീർഘദൂര ലക്ഷ്യസ്ഥാനത്തെത്താൻ ശേഷിയുള്ള 7.62 എംഎം വെടിയുണ്ടകളാണിവ. കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടയിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ഒരു തിര തിരുകുന്ന ബെൽറ്റിൽ 12 എണ്ണവും വേർപ്പെടുത്തിയ നിലയിൽ രണ്ടെണ്ണവുമാണു കണ്ടത്.

ADVERTISEMENT

കുളത്തുപ്പുഴ പൊലീസ് ഇവ കൊട്ടാരക്കര റൂറൽ എസ്പി ഓഫിസിലേക്കു മാറ്റി. കുളത്തുപ്പുഴയിൽനിന്ന് 5 കിലോമീറ്റർ ദൂരെ മുപ്പതടി പാലം എന്ന സ്ഥലത്തു വനമേഖലയിൽ മാലിന്യങ്ങൾ തള്ളുന്ന റോഡരികിൽ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകൾ.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകൾ വിദേശനിർമിതമെന്നു ബോധ്യപ്പെട്ടെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. വെടിയുണ്ടകൾ സംബന്ധിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം നടത്തും. ഡിഐജി അനുപ് കുരുവിള ജോണിനാണ് അന്വേഷണച്ചുമതല.

ADVERTISEMENT

English Summary: Bullets found from kollam doubts to be manufactured in pakistan