കോഴിക്കോട്∙ ദേശീയ വിരവിമുക്തി ദിനാചരണത്തിന് കുട്ടികൾക്ക് നൽകാനായി സംഭരിച്ച ആൽബൻഡസോൾ ഗുളികയുടെ ഒരു ബാച്ചിന്റെ നിലവാരത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് വീണ്ടും ഇത് ഉൽപാദിപ്പിച്ച് വിതരണം ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദേശം നൽകി. Albendazole Tablet, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ദേശീയ വിരവിമുക്തി ദിനാചരണത്തിന് കുട്ടികൾക്ക് നൽകാനായി സംഭരിച്ച ആൽബൻഡസോൾ ഗുളികയുടെ ഒരു ബാച്ചിന്റെ നിലവാരത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് വീണ്ടും ഇത് ഉൽപാദിപ്പിച്ച് വിതരണം ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദേശം നൽകി. ആലപ്പുഴയിലെ സർക്കാർ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസാണ് മരുന്ന് നിർമിക്കുക. കേന്ദ്ര നിർദേശപ്രകാരം മരുന്നിന്റെ അസംസ്കൃത ഘടകങ്ങളിൽ മാറ്റം വരുത്തിയതാണ് പ്രശ്നമായത്. മരുന്നിൽ നിറവ്യത്യാസം കണ്ടെത്തിയത് ഗൗരവമുള്ളതല്ലെങ്കിലും വിരവിമുക്തി ദിനാചരണത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടാതിരിക്കാനായി പിൻവലിക്കുകയായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം ചെയ്ത ബാച്ചിലാണ് പ്രശ്നം കണ്ടെത്തിയത്. ബേപ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡികെ: 0058 എന്ന ബാച്ച് പൂർണമായും പിൻവലിച്ചു. കോഴിക്കോട്ട് പകരം മൂന്നര ലക്ഷം ഗുളിക എത്തിച്ചെങ്കിലും പലയിടത്തും കൃത്യ സമയത്ത് ലഭ്യമായിട്ടില്ല. മലപ്പുറത്തെ ഗുളിക വിതരണം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. മാർച്ച് 3ന് വീണ്ടും ഗുളിക വിതരണം നടത്തുന്നുണ്ട്. ഇന്നലെ ഗുളിക ലഭിക്കാത്തവർക്ക് അന്ന് നൽകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

ADVERTISEMENT

കഴിഞ്ഞ വർഷം ജൂൺ 12നാണ് ആൽബൻഡസോൾ ഗുളികയുടെ ഉൽപാദനം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്. അതു പ്രകാരം 2018 ഡിസംബർ 31നു മുമ്പ് ഉൽപാദിപ്പിച്ച ഗുളികകൾ അതേപടി വിതരണം ചെയ്യാൻ അനുമതി നൽകി. അതിനു ശേഷമുള്ള ഗുളികകൾ പുതുക്കിയ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. പുതുക്കിയ മാനദണ്ഡപ്രകാരമുള്ള അവശ്യവസ്തുക്കൾക്കായി കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് മൂന്നു തവണ ടെൻഡർ വിളിച്ച ശേഷമാണ് 2 വിതരണക്കാരെ ലഭിച്ചത്. ചോക്കിവൈറ്റ്, ഡസ്റ്റിവൈറ്റ് എന്നീ നിറങ്ങളിലായിരുന്നു അസംസ്കൃത വസ്തുക്കൾ.

ഈ നിറവ്യത്യാസം തന്നെയാണ് നിലവാരം സംബന്ധിച്ച് സംശയം ജനിപ്പിച്ചത്. രണ്ടു ഗുളികകളും രണ്ടു നിറത്തിലുള്ളതാണെന്നും ബ്രൗൺ നിറം കലർന്ന ഗുളികയിൽ നിറയെ കറുത്ത കുത്തുകൾ ഉണ്ടെന്നും ഡോക്ടർ റിപ്പോർട്ട് നൽകി. ഇതോടെയാണ് പ്രസ്തുത ബാച്ച് പിൻവലിക്കാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തീരുമാനിച്ചത്. ജനുവരിയിൽ ഉൽപാദിപ്പിച്ച ഗുളികയുടെ നിലവാരത്തിൽ പ്രശ്നമില്ലെങ്കിലും സംശയവുമായി മുന്നോട്ടു പോകുന്നത് പരിപാടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനമെന്ന് കെഎംഎസ്‌സിഎൽ അധികൃതർ അറിയിച്ചു.

ADVERTISEMENT

English Summary: Albendazole Tablet