കോട്ടയം ∙ സംസ്ഥാനത്തു മധ്യനിര സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ (കെഎഎസ്) ചോദ്യങ്ങൾ പാക്കിസ്ഥാനിൽനിന്നു കോപ്പിയടിച്ചതാണെന്ന ആരോപണവുമായി പി.ടി.തോമസ് എംഎൽഎ... KAS Exam, PT Thomas MLA, Pakistan, Manorama News, Manorama Onlin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സംസ്ഥാനത്തു മധ്യനിര സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ (കെഎഎസ്) ചോദ്യങ്ങൾ പാക്കിസ്ഥാനിൽനിന്നു കോപ്പിയടിച്ചതാണെന്ന ആരോപണവുമായി പി.ടി.തോമസ് എംഎൽഎ. കെഎഎസിലെ ആറു ചോദ്യങ്ങൾ 2001ൽ പാക്ക് സിവിൽ സർവീസ് പരീക്ഷയുടെ ചോദ്യക്കടലാസിൽനിന്നും എടുത്തതാണെന്നാണു തോമസിന്റെ ആരോപണം.

‘ഇതു സംസ്ഥാന സർക്കാരിന്റെയും പരീക്ഷ നടത്തിപ്പുകാരായ പിഎസ്‍സിയുടെയും ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങളെ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണം. 2001ലെ പാക്ക് സിവിൽ സർവീസ് പരീക്ഷയിലെ 63, 64, 66, 67, 69, 70 എന്നീ ചോദ്യങ്ങൾ അതേപടി പകർത്തിയാണു കെഎഎസ് പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതു വലിയ വീഴ്ചയാണ്. ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കണം. സർക്കാർ അടിയന്തര അന്വേഷണത്തിന് ഉത്തരവിടണം’– പി.ടി.തോമസ് ആവശ്യപ്പെട്ടു.

ADVERTISEMENT

കെഎഎസ് പരീക്ഷയുടെ നിലവാരത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണു പി.ടി. തോമസ് എംഎൽഎയുടെ ആരോപണം. പ്രാഥമിക പരീക്ഷയുടെ ചോദ്യങ്ങൾ കടുകട്ടിയായിരുന്നെന്നാണു പരിശീലകരുടെ വിലയിരുത്തൽ. സിവിൽ സർവീസ് പരീക്ഷ മാതൃകയാക്കിയുള്ള ചോദ്യങ്ങളിൽ പലതും ആ നിലവാരത്തിലേക്ക് എത്തിയില്ലെന്ന വിമർശനവുമുണ്ട്. ലളിതമായ ഭാഷയിൽ ചോദിക്കുന്നതിനു പകരം ദുർഗ്രഹമാക്കാൻ ബോധപൂർവം ശ്രമിച്ചെന്നാണ് ആക്ഷേപം. സിവിൽ സർവീസ് മാതൃകയിൽ കെഎഎസ് പ്രിലിമിനറിയിലും 2 പേപ്പർ ഉണ്ടായിരുന്നു.

പിഎസ്‌സിയുടെ മറ്റു പരീക്ഷകളിൽനിന്നു വ്യത്യസ്തമായി സ്റ്റേറ്റ്മെന്റ് മാതൃകയാണു കെഎഎസിന്റെ ചോദ്യങ്ങൾ പിന്തുടർന്നത്. ഓരോ വിഷയത്തിലും അടിസ്ഥാന ഗ്രാഹ്യമില്ലാത്തവർക്ക് ഉത്തരം കണ്ടെത്താനാവില്ല. മൂന്നര ലക്ഷം പേരാണു പ്രാഥമിക പരീക്ഷ എഴുതിയത്. ഇതിൽനിന്നു 5000 പേരെ മെയിൻ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കും. ചുരുക്കപ്പട്ടിക 2 മാസത്തിനകം പ്രസിദ്ധീകരിക്കും. രാജ്യത്തെ മികച്ച അധ്യാപകരാണു ചോദ്യങ്ങൾ തയാറാക്കിയതെന്നും പ്രധാന പരീക്ഷ ഇതിലും കടുപ്പമായിരിക്കുമെന്നും പിഎസ്‌സി വ്യക്തമാക്കി.

ADVERTISEMENT

English Summary: KAS questions copied from Pakistan civil service paper alleges PT Thomas MLA