പത്തനംതിട്ട ∙ ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്. ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വിവരം പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണം.

അതേസമയം, പത്തനംതിട്ടയില്‍ കോവിഡ്–19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ നീക്കങ്ങള്‍ പൊലീസ് പരിശോധിക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുകയോ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ നടപടിയെടുക്കുമെന്നു ജില്ലാഭരണകൂടത്തിന്റെ താക്കീതുമുണ്ട്. 

ADVERTISEMENT

ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ സ്രവം പരിശോധനയ്ക്കയച്ചതില്‍, ആറു പേരുടെ പരിശോധനാഫലം കൂടി വരാനുണ്ട്. കൂടുതല്‍ പേരെ ഐസലേഷന്‍ വാര്‍ഡിലേയ്ക്കു മാറ്റും. വീട്ടില്‍ നിരീക്ഷണത്തിലുള്ള ചിലരില്‍ രോഗലക്ഷണം കണ്ടതിന്റെ അടിസ്ഥാനത്തില്‍ ആണിത്. എല്ലാവരുടെയും സഹകരണം വേണമെന്നും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നുമാണു ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 773 പേരാണ്. ഇറ്റലിയില്‍ നിന്നെത്തിയ രോഗബാധിതനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുള്‍പ്പെടെയാണിത്. രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലിരിക്കെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ ആള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു.

ADVERTISEMENT

അശുപത്രിയില്‍നിന്ന് ചാടിപ്പോയ യുവാവ് മറ്റാരെങ്കിലുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോ എന്ന വിവരം ശേഖരിക്കുകയാണ്. അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഏഴു ഡോക്ടര്‍മാരെ പത്തനംതിട്ടയിലേയ്ക്കു വിളിപ്പിച്ചിട്ടുണ്ട്.

English Summary: Covid 19 ranni family route map