കോട്ടയം ∙ അധ്യാപകർക്കു പാഠ്യഭാഗങ്ങൾ തയ്യാറാക്കുന്നതിനു സഹായമായി ഓൺലൈൻ പാനൽ ചർച്ച ആരംഭിച്ച് ഒവിബിഎസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ). പുതു തലമുറ സാങ്കേതിക | OVBS | Online panel discussion | Manorama Online

കോട്ടയം ∙ അധ്യാപകർക്കു പാഠ്യഭാഗങ്ങൾ തയ്യാറാക്കുന്നതിനു സഹായമായി ഓൺലൈൻ പാനൽ ചർച്ച ആരംഭിച്ച് ഒവിബിഎസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ). പുതു തലമുറ സാങ്കേതിക | OVBS | Online panel discussion | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ അധ്യാപകർക്കു പാഠ്യഭാഗങ്ങൾ തയ്യാറാക്കുന്നതിനു സഹായമായി ഓൺലൈൻ പാനൽ ചർച്ച ആരംഭിച്ച് ഒവിബിഎസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ). പുതു തലമുറ സാങ്കേതിക | OVBS | Online panel discussion | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ അധ്യാപകർക്കു പാഠ്യഭാഗങ്ങൾ തയ്യാറാക്കുന്നതിനു സഹായമായി ഓൺലൈൻ പാനൽ ചർച്ച ആരംഭിച്ച് ഒവിബിഎസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ). പുതു തലമുറ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ പരിജ്ഞാനുള്ളവരായതിനാൽ അവരിലേക്ക് ആശയങ്ങൾ അതിവേഗം പകർന്നു കൊടുക്കുന്നതിനു വേണ്ടിയാണ് ഒവിബിഎസ് ഇത്തരമൊരു സംരംഭത്തിനു തുടക്കം കുറിച്ചത്. 

കഴിഞ്ഞ വർഷം വരെ പുസ്തകങ്ങൾ ഉപയോഗിച്ചായിരുന്നു അധ്യാപകർ പാഠ്യഭാഗങ്ങൾ തയ്യാറാക്കിയിരുന്നത്. എന്നാൽ ഇത്തവണ അതിൽ നിന്നും വ്യത്യസ്തമായി വിഡിയോകൾ തയ്യാറാക്കി അപ്‌ലോഡ് ചെയ്യുകയും അതുപയോഗിച്ച് അധ്യാപകർ ഓരോ വിഷയത്തെക്കുറിച്ചും പ്രത്യേകമായി തയ്യാറെടുപ്പുകൾ നടത്തുകയും അത് വിദ്യാർഥികളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. 

ADVERTISEMENT

ഈ പഠന ക്ലാസിന്റെ ഭാഗമായി തയ്യാറാക്കുന്ന പാട്ടുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതു വഴി വിദ്യാർഥികൾക്ക് അത് കൃത്യമായി പഠിച്ചെടുക്കാനാകും. പത്ത് വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കായി ചെറിയ ഗാനങ്ങൾ പ്രത്യേകമായി ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ഒവിബിഎസ് ഡയറക്ടർ ഫാ. മാത്യു കോശി മനോരമ ഓൺലൈനിനോടു പറഞ്ഞു.

‘എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഒവിബിഎസിൽ ആറു ദിവസമാണ് ക്ലാസുകൾ നടക്കുക. ഓരോ ദിവസവും ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ എടുക്കുന്നത്. കഴിഞ്ഞ വർഷം വരെ അധ്യാപകർ ഒരു പുസ്തകം നോക്കിയായിരുന്നു അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നുത്. ഇത്തവണ അതിൽ നിന്നും വ്യത്യസ്തമായാണ് ഇത്തരത്തിൽ പാനൽ ചർച്ച നടത്താൻ തീരുമാനിച്ചത്. ഈ രീതി വളരെ ഉപകാരപ്രദമാണെന്നും വിഡിയോ കണ്ടതിനു ശേഷം ക്ലാസ് എടുക്കാനായി പ്രത്യേകമായി യാതൊരു തയ്യാറെടുപ്പുകളും നടത്തേണ്ട ആവശ്യമില്ലെന്നും എല്ലാം വളരെ പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്നു എന്നുമാണ് അധ്യാപകരുടെ അഭിപ്രായം.

ADVERTISEMENT

കഴിഞ്ഞ വർഷം ജൂലൈയോടു കൂടി ഈ പുതിയ സംരംഭത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ഒവിബിഎസ് കമ്മിറ്റി കൂടിയ ശേഷമാണ് ഓരോ വർഷവും ക്ലാസ് എടുക്കാൻ ആവശ്യമായ പ്രത്യേക വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്. ഈ പ്രാവശ്യത്തെ ഒവിബിഎസിനു വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി ഭദ്രാസന തലത്തിൽ പ്രത്യേകമാം വിധം ക്ലാസുകൾ കൊടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് 19–ന്റെ പശ്ചാത്തലത്തിൽ അത് ഒഴിവാക്കേണ്ടി വന്നു.

ഓരോ വർഷവും ഒവിബിഎസിനു വേണ്ടി പാട്ടുകൾ തയ്യാറാക്കാറുണ്ട്. അത് അധ്യാപകരിൽ നിന്നും കേട്ടായിരുന്നു വിദ്യാർഥികൾ പഠിച്ചിരുന്നത്. എന്നാൽ ഇത്തവണ തയ്യാറാക്കിയ പാട്ടുകളെല്ലാം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയാണ്. അതുവഴി പാട്ടുകൾ എളുപ്പത്തിൽ സ്വായത്തമാക്കാൻ വിദ്യാർഥികൾക്കു സാധിക്കുന്നു. ഈ വർഷം തയ്യാറാക്കിയ ഇംഗ്ലീഷ് ഗാനങ്ങൾ ബെംഗളൂരുവിൽ വച്ചാണ് റെക്കോർഡ് ചെയ്തത്. ഓരോ പ്രായത്തിലുമുള്ള കുട്ടികൾക്കായി പ്രത്യേകമായി വിഡിയോകളും തയ്യാറാക്കുന്നുണ്ട്. ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുക എന്ന ഒരു ലക്ഷ്യവുമുണ്ട് ഇത്തവണത്തെ ഒവിബിഎസിന്’. OSSAE OVBS എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ കൂടുതൽ അപ്ഡേഷൻസ് ലഭിക്കും.

ADVERTISEMENT

English Summary: OVBS started online panel discussion for teachers