ന്യൂഡൽഹി ∙ ഏറെ കാത്തിരിപ്പിനുശേഷം നീതി ലഭിച്ചെന്നു നിര്‍ഭയയുടെ അമ്മ ആശാദേവി. ‘പെണ്‍മക്കള്‍ക്ക് ഇത് പുതിയ പ്രഭാതമാണ്. സര്‍ക്കാരിനും നീതിപീഠത്തിനും നന്ദി. ഈ ദിനം.. Delhi gang rape, Nirbhaya, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഏറെ കാത്തിരിപ്പിനുശേഷം നീതി ലഭിച്ചെന്നു നിര്‍ഭയയുടെ അമ്മ ആശാദേവി. ‘പെണ്‍മക്കള്‍ക്ക് ഇത് പുതിയ പ്രഭാതമാണ്. സര്‍ക്കാരിനും നീതിപീഠത്തിനും നന്ദി. ഈ ദിനം രാജ്യത്തെ പെണ്‍മക്കളുടേതാണ്’– കൊലയാളികളെ തൂക്കിലേറ്റിയ ശേഷം നിർഭയയുടെ അമ്മ പ്രതികരിച്ചു. പ്രതികളെ പോലെ ഞങ്ങളും അവസാന നിമിഷം വരെ പോരാടി. മാർച്ച് 20 ‘നിർഭയ ന്യായ്’ ദിവസമായി ആചരിക്കണമെന്നും നിർഭയയുടെ മാതാപിതാക്കൾ പറഞ്ഞു.

‘ഞാൻ എന്റെ മകളുടെ ഫോട്ടോ കെട്ടിപ്പിടിച്ചു. ആ മൃഗങ്ങളെ തൂക്കിലേറ്റിയിരിക്കുന്നു. ഇന്ത്യയുടെ പെൺമക്കൾക്കായുള്ള പോരാട്ടം തുടരും. നീതിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പ് അസഹ്യവും വോദനാജനകവുമായരുന്നു. അവസാനം നീതി ലഭിച്ചിരിക്കുന്നു’– നിർഭയയുടെ  അമ്മ ആശാദേവി മാധ്യമങ്ങളോട് പറഞ്ഞു. 

ADVERTISEMENT

ഇന്ന് നീതിയുടെ ദിനമാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രി നാഥ് സിങ് പറഞ്ഞു. രാജ്യത്തുള്ള എല്ലാ വനിതകള്‍ക്കും ഇന്ന് സന്തോഷിക്കാം. നിര്‍ഭയയും സന്തോഷിക്കുന്നുണ്ടാവുമെന്നും വിധി കേട്ട ശേഷം പിതാവ് പ്രതികരിച്ചു. നിർഭയ കേസിലെ നാലു പ്രതികളെ തിഹാർ ജയിലിൽ ഇന്നു പുലർച്ചെ 5.30നാണ് ഒരുമിച്ചു തൂക്കിലേറ്റിയത്.

മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാർ പവൻ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്. കുറ്റം നടന്ന് ഏഴു വർഷവും മൂന്നു മാസവും കഴിഞ്ഞാണു ശിക്ഷ നടപ്പാക്കിയത്.

ADVERTISEMENT

English Summary: Asha Devi, the mother of Nirbhaya on her daughter's rapists and killers were hanged at Delhi's Tihar Jail this morning