ന്യൂഡൽഹി ∙ യൂറോപ്യൻ രാജ്യമായ നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽനിന്നു ഡൽഹിയിലേക്ക് 90 ഇന്ത്യക്കാരുമായി യാത്രതിരിച്ച വിമാനത്തിനു ലാൻഡിങ്ങിന് അനുമതി നൽകാതെ ഇന്ത്യ. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സിവിൽ ഏവിയേഷൻ... | Amsterdam Delhi Flight | Covid 19 | Coronavirus | Manorama News | Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യൂറോപ്യൻ രാജ്യമായ നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽനിന്നു ഡൽഹിയിലേക്ക് 90 ഇന്ത്യക്കാരുമായി യാത്രതിരിച്ച വിമാനത്തിനു ലാൻഡിങ്ങിന് അനുമതി നൽകാതെ ഇന്ത്യ. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സിവിൽ ഏവിയേഷൻ അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്നു വിമാനം തിരിച്ചു പറന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കെഎൽഎം റോയൽ ഡച്ച് എയർലൈൻസിന്റെ കെഎൽ0871 വിമാനമാണു മടങ്ങിപ്പോയത്.

ഈ വിമാനത്തിന് അനുമതിയുള്ള യാത്രാപദ്ധതി ഉണ്ടായിരുന്നില്ലെന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ പറഞ്ഞു. കോവിഡ് തടയുന്നതിന്റെ ഭാഗമായി മാർച്ച് 18 മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. ഇത് ലംഘിച്ചാണ് ആംസ്റ്റർഡാമിൽനിന്നു വിമാനം ഡൽഹിയിലേക്കു പറന്നത്.

ADVERTISEMENT

ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണു യൂറോപ്യൻ യൂണിയന്‍ രാജ്യങ്ങളിലെ വിമാനങ്ങൾ നിരോധിച്ചത്. വിവിധ ഇടങ്ങളിൽ 35 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 258 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 17 ഇറ്റലിക്കാരുൾപ്പെടെ 39 പേർ വിദേശികളാണ്. ഡൽഹി, കർണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി ആകെ നാലു പേർ മരിച്ചു.

English Summary: Amsterdam-Delhi Flight Makes U-Turn As India Denies Permission To Land