ന്യൂയോർക്കിൽ പട്ടാളമിറങ്ങി. താല്‍കാലിക ആശുപത്രികളുടെ നിര്‍മാണത്തിനായി ന്യൂയോര്‍ക്ക് നഗരത്തില്‍ സൈനിക വാഹനങ്ങള്‍ പ്രവേശിച്ചു. അമേരിക്കയിലുള്ള മലയാളി സമൂഹവും കടുത്ത ആശങ്കയിലാണ്. .Spain, Italy, Covid 19, Manorama News

ന്യൂയോർക്കിൽ പട്ടാളമിറങ്ങി. താല്‍കാലിക ആശുപത്രികളുടെ നിര്‍മാണത്തിനായി ന്യൂയോര്‍ക്ക് നഗരത്തില്‍ സൈനിക വാഹനങ്ങള്‍ പ്രവേശിച്ചു. അമേരിക്കയിലുള്ള മലയാളി സമൂഹവും കടുത്ത ആശങ്കയിലാണ്. .Spain, Italy, Covid 19, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്കിൽ പട്ടാളമിറങ്ങി. താല്‍കാലിക ആശുപത്രികളുടെ നിര്‍മാണത്തിനായി ന്യൂയോര്‍ക്ക് നഗരത്തില്‍ സൈനിക വാഹനങ്ങള്‍ പ്രവേശിച്ചു. അമേരിക്കയിലുള്ള മലയാളി സമൂഹവും കടുത്ത ആശങ്കയിലാണ്. .Spain, Italy, Covid 19, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഡ്രിഡ്∙ കോവിഡ് നിയന്ത്രണാതീതമായി പടരുന്ന യൂറോപ്പിൽ, സ്പെയിനിൽ മരണം ചൈനയിലെക്കാൾ കൂടുതലായി. ഇറ്റലിയിലെ ജീവനാശം ചൈനയുടേതിന്റെ ഇരട്ടിയിലധികമായി. ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും യുഎസിലും സ്ഥിതി ആശാവഹമല്ല. മാലിയിലും ആദ്യമായി രോഗം സ്ഥിരീകരിച്ചതോടെ ലോകമാകെ 194 രാജ്യങ്ങളിൽ കോവിഡ് എത്തി. ഇതിനിടെ, ഇറാനിൽ രോഗബാധ ആവർത്തിക്കുമെന്ന് ആശങ്കയുയർന്നു. 

യുഎസിൽ ന്യൂയോർക്കും കലിഫോർണിയയും വാഷിങ്ടനും കടന്ന് ലൂസിയാനയിലും അയോവയിലും രോഗം വ്യാപിച്ചു. ലൂസിയാന, അയോവ ദുരന്തമേഖലകളാക്കി. വൻ ആഘോഷപരിപാടികൾ നടന്ന ലൂസിയാനയിൽ 1388 പേർക്ക് രോഗബാധയുണ്ടായി. വീടുകളിൽ കഴിയാൻ 18 സംസ്ഥാനങ്ങളിൽ നിർദേശം നൽകിക്കഴിഞ്ഞു.

ADVERTISEMENT

അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 11,192 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎസിൽ സ്ഥിതി ഗുരുതരം. ആകെ രോഗികൾ 65797. ന്യൂയോർക്കിൽ പട്ടാളമിറങ്ങി. താല്‍കാലിക ആശുപത്രികളുടെ നിര്‍മാണത്തിനായി ന്യൂയോര്‍ക്ക് നഗരത്തില്‍ സൈനിക വാഹനങ്ങള്‍ പ്രവേശിച്ചു. അമേരിക്കയിലുള്ള മലയാളി സമൂഹവും കടുത്ത ആശങ്കയിലാണ്. 

യുഎസിലും സ്പെയിനിലും അതിവേഗത്തിലാണ് രോഗം വ്യാപിക്കുന്നത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,200 ആയി ഉയർന്നു. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 468,905 കടന്നു.  ഇറ്റലിയിലാണ് കൂടുതൽ മരണം 7,503. സ്പെയിനിൽ ചൈനയിലെക്കാൾ ജീവഹാനി 3,647. മൂന്നാമത് ചൈന 3,287. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് യുഎസ്. ദേശവ്യാപകമായ ലോക്ഡൗൺ ഉടൻ നടപ്പാക്കണമെന്ന് ന്യൂയോർക്ക് ടൈംസ് ആവശ്യപ്പെട്ടു. ചികിത്സാ രംഗത്തെ വിദഗ്ധരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിനു സന്നദ്ധനായിട്ടില്ല. 

ചൈന: ചൈനയിലെ പുതിയ കേസുകളെല്ലാം വിദേശത്തുനിന്നു വന്നവരിൽ. രോഗത്തിന്റെ ഉറവിടമായ വുഹാനിൽ 30% ബസ് സർവീസുകൾ തുടങ്ങി. മറ്റന്നാൾ 6 മെട്രോ സർവീസും തുടങ്ങും. പുറത്തുനിന്നെത്തിയവരിലല്ലാതെ നാട്ടിലുള്ളവരിൽ പുതുതായി രോഗബാധയുണ്ടായിട്ടില്ല.

ദക്ഷിണ കൊറിയ: രോഗബാധയുണ്ടായ ഉടൻ വ്യാപകമായി രോഗപരിശോധന നടത്തി രോഗികളെ വേർപെടുത്തുകയും അവരുമായി ബന്ധപ്പെട്ടവരെ കണ്ടുപിടിക്കുകയും ചെയ്ത ദക്ഷിണ കൊറിയയിൽ തീവ്രത കുറഞ്ഞുവരുകയാണ്. 14 ദിവസം തുടർച്ചയായി 100 താഴെ രോഗികളെ പുതുതായി എത്തിയിട്ടുള്ളൂ.

ADVERTISEMENT

പാക്കിസ്ഥാൻ: രോഗികളുടെ എണ്ണം 1000 കടന്നതോടെ ഏപ്രിൽ 2 വരെ ആഭ്യന്തര വിമാന സർവീസുകൾ നിർത്തി. രാജ്യാന്തര വിമാന സർവീസുകളും ട്രെയിൻ സർവീസുകളും നേരത്ത നിർത്തി. രോഗബാധ നേരിടാനും നിർധനർക്ക് സഹായം നൽകാനുമായി 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗ്ലദേശ്: വിമാനങ്ങൾ ഉൾപ്പെടെ എല്ലാ പൊതുഗതാഗതവും നിർത്തി. ഇന്നു മുതൽ 10 ദിവസത്തേക്ക് ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റു രാജ്യങ്ങൾ

∙ സ്റ്റാർട്ടപ്പുകൾക്ക് 400 കോടി യൂറോയുടെ സഹായപദ്ധതിയുമായി ഫ്രാൻസ്.

ADVERTISEMENT

∙ നെതർലൻഡ്സിൽ രോഗം പടരുന്നതിന്റെ വേഗം കുറഞ്ഞു.

∙ ഇത്യോപ്യയിൽ 4011 തടവുകാരെ മാപ്പു നൽകി വിട്ടയക്കും

∙ മലേഷ്യയിൽ യാത്രാവിലക്ക് ഏപ്രിൽ 14 വരെ നീട്ടി.

വെർച്വൽ’ ജി20 

ഉച്ചകോടി ഇന്ന്

∙ കൊറോണ ബാധ സംയുക്തമായി നേരിടുന്നതിനായി ഇന്ന് ‘വെർച്വൽ’ ജി 20 ഉച്ചകോടി നടക്കും. വിഡിയോ കോൺഫറൻസിങ്ങിലൂടെ നടക്കുന്ന സമ്മേളനത്തിൽ സൗദി രാജാവിനു പുറമെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റും പങ്കെടുക്കും. 

English Summary: Coronavirus death toll rises again in Italy, while Spain turns ice rink into morgue