ന്യൂ‍ഡൽഹി ∙ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അനുകൂലിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശരിയായ ദിശയിലുള്ള ആദ്യ ചവിട്ടുപടിയാണ് ഇതെന്ന് രാഹുൽ ട്വിറ്ററിൽ‌ കുറിച്ചു. ലോക്ഡൗണിന്റെ ഭാരം വഹിക്കുന്ന.... Rahul Gandhi, Nirmala Sitharaman

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി ∙ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അനുകൂലിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശരിയായ ദിശയിലുള്ള ആദ്യ ചവിട്ടുപടിയാണ് ഇതെന്ന് രാഹുൽ ട്വിറ്ററിൽ‌ കുറിച്ചു. ലോക്ഡൗണിന്റെ ഭാരം വഹിക്കുന്ന കർഷകർ, ദിവസവേതനക്കാർ, തൊഴിലാളികൾ, സ്ത്രീകൾ, വയോധികർ തുടങ്ങിയവരോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കു പൂർണ പിന്തുണ അറിയിച്ചുകൊണ്ടു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചതിനു പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന. ഈ അടിയന്തരഘട്ടത്തിൽ മറ്റു താൽപര്യങ്ങള്‍ മാറ്റിവച്ചു മാനവികതയ്ക്കു മുൻഗണന നൽകണം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗൺ സ്വാഗതം ചെയ്യുന്നതായും സോണിയ ഗാന്ധി കത്തിൽ പറഞ്ഞു.

ADVERTISEMENT

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.

English Summary: "First Step In Right Direction": Rahul Gandhi's Shout-Out To Government