ന്യൂയോർക്ക്∙ മറ്റുള്ളവരെ അപേക്ഷിച്ചു പുകവലിക്കുന്നവരിൽ കോവിഡ് 19 രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണെന്നു വിദഗ്ധർ. കോവിഡ് വ്യാപനം കണക്കിലെടുത്തു പുകവലിക്കുന്നവർ അത് ഒഴിവാക്കുന്നതാണു ഉചിതമായ മാർഗമെന്നും വിദഗ്ധർ ഉപദേശിക്കുന്നു. ഈ നിഗമനത്തിൽ കൂടുതൽ പഠനങ്ങൾ നടന്നിട്ടില്ലെങ്കിലും.... Covid, Corona, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ മറ്റുള്ളവരെ അപേക്ഷിച്ചു പുകവലിക്കുന്നവരിൽ കോവിഡ് 19 രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണെന്നു വിദഗ്ധർ. കോവിഡ് വ്യാപനം കണക്കിലെടുത്തു പുകവലിക്കുന്നവർ അത് ഒഴിവാക്കുന്നതാണു ഉചിതമായ മാർഗമെന്നും വിദഗ്ധർ ഉപദേശിക്കുന്നു. ഈ നിഗമനത്തിൽ കൂടുതൽ പഠനങ്ങൾ നടന്നിട്ടില്ലെങ്കിലും ചൈനയിൽ കോവിഡ് രോഗം ബാധിച്ചവരിൽ പുകവലിക്കുന്നവർ ഗുരുതരാവസ്ഥയിലായിരുന്നെന്ന് റോചസ്റ്ററിലെ മയോ ക്ലിനിക് നികോട്ടിൻ ഡിപ്പെൻഡൻസ് സെന്റർ ഡയറക്ടര്‍ ജെ. ടെയ്‍ലർ ഹെയ്സ് പറഞ്ഞു.

പുകവലിക്കാരെ കോവിഡ് വൈറസ് ബാധിക്കാൻ സാധ്യതയെന്നു ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്. സിഗരറ്റ് വലിക്കുമ്പോൾ ഓരോ തവണവും കൈ വായോടു ചേർത്തു പിടിക്കേണ്ടി വരുന്നതിനാൽ വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നാണു സംഘടനയുടെ നിഗമനം. പുകയില നിറച്ച പൈപ്പുകളും കുഴലുകളും പങ്കുവയ്‌ക്കുന്ന ശീലം ചില രാജ്യങ്ങളിലുണ്ട്. ഇതും രോഗാണു പകരാൻ കാരണമാകും. പുകവലിക്കാരുടെ ശ്വാസകോശത്തിനു പൊതുവേ ആരോഗ്യം കുറവയിരിക്കും. ന്യൂമോണിയ പോലെയുള്ള രോഗം ബാധിച്ചാൽ ശ്വാസതടസ്സ സാധ്യത ഏറെയാണ്.

ADVERTISEMENT

ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനില്‍ ഫെബ്രുവരിയിൽ ഇതു സംബന്ധിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ചൈനയിൽ രോഗം ബാധിച്ച 1,099 പേരിലാണ് ഇവർ പഠനം നടത്തിയത്. ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിച്ച 173 പേരിൽ 16.9 ശതമാനവും പുകവലിക്കുന്നവരാണ്. 5.2 ശതമാനം പേർ മുൻപു പുകവലിച്ചവരും. ഗുരുതരമല്ലെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്ന മറ്റുള്ളവരിൽ 11.8 ശതമാനം പേർ സ്ഥിരമായി പുകവലിക്കുന്നവരും 1.3 ശതമാനം മുൻപു പുകവലിച്ചവരുമായിരുന്നു.

വെന്റിലേറ്ററിന്റെ സഹായം ആവശ്യമുള്ളതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു പിന്നീടു മരിച്ചതിൽ 25.5 ശതമാനം പേർ പുകവലിക്കാരാണ്. അതേസമയം ഇ– സിഗരറ്റ് ഉപയോഗിക്കുന്നവരിലെ രോഗ സാധ്യതയെക്കുറിച്ചു റിപ്പോർട്ടുകളൊന്നും ഇതുവരെയില്ല. ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ മുൻപുണ്ടായ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും പുകവലിക്കുന്നവരിലെ രോഗസാധ്യതയാണു കാണിക്കുന്നത്. ദക്ഷിണ കൊറിയയിൽ മെർസ് (മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോം) പടർന്നപ്പോൾ കുറഞ്ഞ അളവിൽ പുകവലിക്കുന്നവര്‍ രോഗത്തെ അതിജീവിക്കുമെന്നായിരുന്നു പഠനങ്ങളിൽ തെളിഞ്ഞത്. 

ADVERTISEMENT

പുകവലിക്കുന്നവരില്‍ ഡിപിപി 4 എന്ന പ്രോട്ടീന്റെ അളവ് ഏറെ അധികമായിരിക്കും. ഇതു ശ്വാസകോശത്തിലെ കോശങ്ങളിലേക്കു മെർസ് വൈറസ് പ്രവേശിക്കുന്നതിന് ഇടയാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സാർസ് കോവ് 2 മനുഷ്യരുടെ ശരീര കോശത്തിനു മുകളിലെ പ്രോട്ടിനായ എസിഇ 2നെ തിരിച്ചറിഞ്ഞ് അതിനോടു പറ്റിച്ചേരുകയാണു ചെയ്യുന്നത്. പുകവലിക്കുന്നവരുടെ ശ്വസനേന്ദ്രിയ കോശങ്ങളിൽ എസിഇ 2 ന്റെ അളവ് കൂടുതലായിരിക്കും. ഇതു രോഗം ബാധിച്ചാൽ കൂടുതൽ പ്രശ്നങ്ങളിലേക്കു നയിക്കും. പുകവലിക്കാരുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിൽ പ്രശ്നങ്ങള്‍ നേരത്തേയുള്ളതിനാല്‍ കോവിഡ് 19 രോഗം ബാധിക്കുന്നതോടെ സ്ഥിതി വഷളാകുകയാണു ചെയ്യുന്നത്.

English Summary: Smokers At Higher Risk Of Severe COVID-19 During Coronavirus Outbreak