രാവിലെ പത്തിനും പന്ത്രണ്ടിനും മധ്യേയായിരുന്നു കൊലപാതകം. ഈ സമയം വീടിന്റെ പരിസരത്ത് ആകെ കണ്ടിട്ടുള്ളത് കര്‍ട്ടന്‍ പണിക്കാരെ മാത്രം. മറ്റാരെയും അയല്‍വാസികള്‍ കണ്ടിട്ടില്ല. ഭര്‍ത്താവു മരിച്ച ശേഷം വീട്ടില്‍ തനിച്ചായിരുന്നു ആലീസിന്റെ താമസം. രാത്രിയില്‍ അയല്‍വാസിയായ Crime News | Crime Kerala | Manorama News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കഴിഞ്ഞ നവംബര്‍ പതിനാലിനായിരുന്നു ഇരിങ്ങാലക്കുട സ്വദേശിനി ആലീസ് കൊല്ലപ്പെട്ടത്. കൊല നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും കൊലയാളി ഇപ്പോഴും കാണാമറയത്തു തന്നെ. സ്വര്‍ണം തട്ടിയെടുക്കാന്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കഴുത്തറുത്തു കൊന്ന ആളെ തിരിച്ചറിയാന്‍ ഇരിങ്ങാലക്കുട പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

രാവിലെ പത്തിനും പന്ത്രണ്ടിനും മധ്യേയായിരുന്നു കൊലപാതകം. ഈ സമയം വീടിന്റെ പരിസരത്ത് ആകെ കണ്ടിട്ടുള്ളത് കര്‍ട്ടന്‍ പണിക്കാരെ മാത്രം. മറ്റാരെയും അയല്‍വാസികള്‍ കണ്ടിട്ടില്ല. ഭര്‍ത്താവു മരിച്ച ശേഷം തനിച്ചായിരുന്നു ആലീസിന്റെ താമസം. രാത്രിയില്‍ അയല്‍വാസിയായ സ്ത്രീ കൂട്ടിനു വരും. രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്കു പോയ ശേഷം ആലീസ് പുറത്തു പോകാറില്ല. കൊലയാളിയെക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചതുമില്ല.

ADVERTISEMENT

ഏതു കുറ്റകൃത്യത്തിലും ഒരു തെളിവെങ്കിലും അവശേഷിക്കുമെന്ന സിദ്ധാന്തമനുസരിച്ച് കൊലയാളി ആയുധം പൊതിഞ്ഞു കൊണ്ടുവന്നുവെന്നു കരുതുന്ന ന്യൂസ്പേപ്പറായിരുന്നു പൊലീസ് സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത ആകെയുള്ള തുമ്പ്. അതിനു പിന്നാലെ പൊലീസ് പോയെങ്കിലും സൂചനയൊന്നും കിട്ടിയില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൂന്നു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. എന്നിട്ടും കൊലയാളിയിലേക്കുള്ള ഒരു വഴിയും തുറന്നില്ല. ഏറ്റവും ഒടുവില്‍, ആലീസിന്റെ മൃതദേഹത്തിനരികില്‍ നിന്നുകിട്ടിയ ഒരു മുടിനാരിലാണ് പൊലീസിന്റെ ശ്രദ്ധ. ഇത് കൊലയാളിയുടേതാണെന്ന സംശയത്തില്‍ ഡിഎന്‍എ പരിശോധന നടത്തി വരുന്നു. സംശയമുള്ളവരുടെ ഡിഎന്‍എയുമായി ഒത്തു വരുന്നുണ്ടോെയന്നാണ് പൊലീസ് പരിശോധിക്കുന്നത്.

English Summary: Kerala woman living alone found murdered at home, police intensify probe