ഡബ്ലിൻ ∙ അയർലന്‍ഡിൽ കോവിഡ് 19 ബാധിച്ചു മലയാളി മരിച്ചു. കുറുപ്പുന്തറ പഴംചിറയിൽ ബീനാ ജോർജ് (58) ആണു മരിച്ചത്. കാന്‍സർ ബാധിതയായിരുന്ന ബീനയ്ക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നു ബന്ധുക്കൾ പറയുന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ... USA, Ireland, Covid, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ അയർലന്‍ഡിൽ കോവിഡ് 19 ബാധിച്ചു മലയാളി മരിച്ചു. കുറുപ്പുന്തറ പഴംചിറയിൽ ബീനാ ജോർജ് (58) ആണു മരിച്ചത്. കാന്‍സർ ബാധിതയായിരുന്ന ബീനയ്ക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നു ബന്ധുക്കൾ പറയുന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് ജോർജ് പോൾ. മക്കൾ മെഡിക്കൽ വിദ്യാർഥികളായ ആൽമി, റോസ്മി.

ന്യൂയോർക്കിൽ കോവിഡ് ബാധിച്ച മലയാളി വിദ്യാർഥിയും ഇന്നു മരിച്ചു. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായ യുഎസ്സിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രാഹാമിന്റെ മകൻ ഷോൺ എസ് ഏബ്രഹാം (21) ആണ് മരിച്ചത്. കൊമേഴ്സ് വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം. നാലു ദിവസം മുമ്പാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത്.  മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടിൽ സോളി ഏബ്രഹാമാണ് മാതാവ്. സ്നേഹ, ഷാന എന്നിവർ സഹോദരിമാരാണ്. കഴിഞ്ഞ 25 വർഷമായി ഷോണിന്റെ കുടുംബം യുഎസ്സിൽ സ്ഥിര താമസമാണ്. മൂന്നു വർഷം മുമ്പാണ് ഷോൺ അവസാനമായി നാട്ടിലെത്തിയത്. സംസ്കാരം ന്യൂയോർക്കിൽ നടക്കും. കുടുംബത്തിൽ മറ്റാർക്കും തന്നെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

ADVERTISEMENT

ഇതോടെ യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോറിറ്റി ഉദ്യോഗസ്ഥൻ തങ്കച്ചൻ ഇഞ്ചനാട്ടും കോവിഡ് ബാധിച്ചു മരിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളോടെ സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി പുതിയാകാത്ത് സഫ്‍വാനും ഞായറാഴ്ച മരിച്ചു.

English Summary: Keralites death related covid at Ireland, USA