ലക്‌നൗ ∙ ഉത്തര്‍പ്രദേശില്‍ അറുപതുകാരിയെ വെടിവച്ചു കൊല്ലുന്നത് വിഡിയോയില്‍ പകര്‍ത്തി രക്ഷിക്കാന്‍ ശ്രമിക്കാതെ അയല്‍ക്കാര്‍. തൊട്ടടുത്ത് നിന്ന് അക്രമി ഒന്നല്ല രണ്ടു വട്ടം വെടിവച്ചു. രക്ഷിക്കണമെന്ന് അവര്‍ കരഞ്ഞുവിളിച്ചെങ്കിലും ചെവികൊടുക്കാതെ | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്‌നൗ ∙ ഉത്തര്‍പ്രദേശില്‍ അറുപതുകാരിയെ വെടിവച്ചു കൊല്ലുന്നത് വിഡിയോയില്‍ പകര്‍ത്തി രക്ഷിക്കാന്‍ ശ്രമിക്കാതെ അയല്‍ക്കാര്‍. തൊട്ടടുത്ത് നിന്ന് അക്രമി ഒന്നല്ല രണ്ടു വട്ടം വെടിവച്ചു. രക്ഷിക്കണമെന്ന് അവര്‍ കരഞ്ഞുവിളിച്ചെങ്കിലും ചെവികൊടുക്കാതെ ഒരു മിനിറ്റുള്ള വിഡിയോ ചിത്രീകരിക്കുകയാണ് അയല്‍ക്കാര്‍ ചെയ്തത്. മൊബൈലില്‍ ചിത്രീകരിച്ച വിഡിയോ പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ജിലാണു സംഭവം. 

തൊട്ടടുത്ത വീടിന്റെ ടെറസില്‍നിന്നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീടിനു മുന്നിലെ വഴിയില്‍ വീണുകിടക്കുന്ന സ്ത്രീയെ ഒരാള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് വിഡിയോയില്‍ കാണാം. എഴുന്നേറ്റ് വീടിനുള്ളിലേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമി നിറയൊഴിച്ചു. നിലത്തുവീണ സ്ത്രീ വേദനകൊണ്ടു പിടിയുന്നതും രക്ഷിക്കാന്‍ കേഴുന്നതും വിഡിയോയില്‍ കാണാം. കരച്ചില്‍ കേട്ടിട്ടും ആരും അക്രമിയെ തടയാന്‍ ശ്രമിച്ചില്ല. അയാള്‍ വീണ്ടും തോക്ക് സജ്ജമാക്കി രണ്ടാമതും നിറയൊഴിച്ചു. സ്ത്രീയുടെ അവസാന നിമിഷങ്ങള്‍ വരെ അയല്‍ക്കാരന്‍ വിഡിയോയില്‍ പകര്‍ത്തി.

ADVERTISEMENT

സംഭവവുമായി ബന്ധപ്പെട്ട് മോനു എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ എന്തിനാണ് സ്ത്രീയെ കൊന്നതെന്നു വ്യക്തമല്ല. കൊലയ്ക്കു ശേഷം ഇയാളെ സഹായിച്ചയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക രംഗം വിഡിയോയില്‍ പകര്‍ത്തിയ ആള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

English Summary: 60 Year old woman shot dead in UP, neighbours filmed it but no one helped