തിരുവനന്തപുരം∙ കിഫ്ബി നാടിനു മൊത്തം വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മികവ് എല്ലാവരും എടുത്തു പറയുന്നു. ഇതേ ആരോഗ്യ മേഖലയുടെ വികസനത്തിൽ കിഫ്ബിയുടെ...KIIFBI, CM Pinarayi Vijayan, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കിഫ്ബി നാടിനു മൊത്തം വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മികവ് എല്ലാവരും എടുത്തു പറയുന്നു. ഇതേ ആരോഗ്യ മേഖലയുടെ വികസനത്തിൽ കിഫ്ബിയുടെ ഫണ്ടില്ലേ? കഴിഞ്ഞ വർഷങ്ങളിൽ ആരോഗ്യമേഖലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസനപ്രവർത്തനങ്ങൾ എന്തുകൊണ്ടാണു കാണാതെ പോകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കോവിഡുമായി ബന്ധപ്പെട്ട പതിവ് വാർത്താസമ്മേളനത്തിനൊടുവിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിൽ കിഫ്ബി ഫണ്ടുപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 50000 കോടിയുടെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടിട്ട് അതിലേറെയാണ് ഇപ്പോൾ കിഫ്ബി ചെയ്തു കൊണ്ടിരിക്കുന്നത്.

ADVERTISEMENT

കിഫ്ബിയുടെ പ്രവർത്തന മികവു കൊണ്ട് പല രാജ്യാന്തര സ്ഥാപനങ്ങളും സംസ്ഥാനത്തെ സഹായിക്കാൻ മുന്നോട്ടു വരികയാണ്. എന്നാൽ ഇതൊന്നും കാണാതെ ചിലർ വിവാദങ്ങളിൽ മാത്രം സുഖം കണ്ടെത്തുകയാണ്. ഇതിന്റെയെല്ലാം ഗുണഫലം എൽഡിഎഫ് സർക്കാർ കൊണ്ടുപോകുമോ എന്ന അസ്വസ്ഥതയാണവർക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മികച്ച യോഗ്യതയും അനുഭവ സമ്പത്തുമുള്ള വിദഗ്ധർക്ക് അവർ അർഹിക്കുന്ന ശമ്പളം നൽകുമെന്നു കിഫ്ബിയിലെ ശമ്പളം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ നിർണായക പങ്കു വഹിക്കുന്ന കിഫ്ബി പോലുള്ള സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് അവർ അർഹിക്കുന്ന ശമ്പളം നൽകേണ്ടി വരും. നിലവിലുള്ള തൊഴിൽ സംസ്കാരത്തിന്റെ ഭാഗമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary : CM Pinarayi Vijayan on KIIFBI