കൊച്ചി∙ ലോക്ഡൗണിൽ കുടുങ്ങി സിനിമാ സീരിയൽ നിർമാണങ്ങൾ നിന്നു പോകുകയും സാമ്പത്തികമായി പ്രതിസന്ധി നേരിടുകയും ചെയ്തതോടെ ചാരായവാറ്റിലേക്ക് തിരിഞ്ഞ് സീരിയൽ സഹസംവിധായകൻ... Crime News, Crime Kerala, Manorama News, illegal liquor, arrest, Malayalam News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ലോക്ഡൗണിൽ കുടുങ്ങി സിനിമ, സീരിയൽ നിർമാണങ്ങൾ നിന്നു പോകുകയും സാമ്പത്തികമായി പ്രതിസന്ധി നേരിടുകയും ചെയ്തതോടെ ചാരായവാറ്റിലേക്കു തിരിഞ്ഞ് സീരിയൽ സഹസംവിധായകൻ. മലയാളത്തിലെ ഒരു പ്രമുഖ സീരിയലിന്റെ സഹസംവിധായകനായിരുന്ന കുന്നത്തു നാട് ഒക്കൽകര സ്വദേശി വട്ടപ്പാറ മണി (28) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

വീട്ടിൽ ചാരായം വാറ്റിൽ വിൽക്കുന്നെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു പ്രതി വാറ്റുപകരണങ്ങളുമായി പിടിയിലായത്. അന്വേഷണ സംഘം സ്ഥലത്തെത്തിയതോടെ പ്രതി അകത്തുനിന്ന് വീട് പൂട്ടി വീട്ടിലുണ്ടായിരുന്ന വാറ്റു ചാരായവും വാഷും ടോയ്‍ലറ്റിൽ ഒഴിച്ചു കളഞ്ഞ ശേഷമാണ് കതകു തുറന്നത്. പാത്രത്തിലും തറയിലുമെല്ലാം മണ്ണെണ്ണ ഒഴിച്ച് കഴുകുകയും ചെയ്തു.

ADVERTISEMENT

ഉദ്യോഗസ്ഥർ ഏറെ നേരം പണിപ്പെട്ട ശേഷമാണ് വാതിൽ തുറക്കാനായത്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ അളവ് ചാരായവും വാഷും മാത്രമാണ് ഉദ്യോഗസ്ഥർക്കു ലഭിച്ചത്. പെരുമ്പാവൂർ എക്സൈസ് റേഞ്ച് പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മണിക്കെതിരെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. മുഹമ്മദ് ഹാരിഷും സംഘവും അബ്കാരി കേസെടുത്തിട്ടുണ്ട്.

ലോക്ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ അനധികൃതമായി മദ്യ ഉൽപാദനം നടത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പരിശോധനകൾ ശക്തമാക്കി നടപടി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ADVERTISEMENT

English Summary: Illegal sale of liquor, asst director held