കൊൽക്കത്ത∙ ഉംപുന്‍ ചൂഴലിക്കാറ്റ് നാശനഷ്ടം വിതച്ച ബംഗാളിന് 1,000 കോടിയുടെ അടിയന്തര കേന്ദ്രസഹായം അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിതം വിലയിരുത്തുന്നതിനായി കേന്ദ്രസംഘത്തെ അയയ്ക്കും. മരിച്ചവരുടെ കുടുംബത്തിന് Cyclone Amphan, Bengal, PM Modi Visit Bengal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ഉംപുന്‍ ചൂഴലിക്കാറ്റ് നാശനഷ്ടം വിതച്ച ബംഗാളിന് 1,000 കോടിയുടെ അടിയന്തര കേന്ദ്രസഹായം അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിതം വിലയിരുത്തുന്നതിനായി കേന്ദ്രസംഘത്തെ അയയ്ക്കും. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്നും മോദി പറഞ്ഞു. ബംഗാളിലെ ദുരന്തവ്യാപ്തി വിലയിരുത്താൻ വ്യോമനിരീക്ഷണം നടത്തിയതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ ബംഗാളിലെത്തിയ മോദിയെ മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗ്ദീപ് ധൻഖറും വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു. പിന്നാലെ ഒഡീഷയിലെ പ്രദേശങ്ങളും മോദി സന്ദർശിക്കും. ലോക്ഡൗൺ കാരണം ഡൽഹിയിൽത്തന്നെ കഴിഞ്ഞിരുന്ന മോദി 83 ദിവസങ്ങൾക്കുശേഷമാണ് ഇത്തരത്തിലൊരു സന്ദർശനം നടത്തുന്നത്. ഫെബ്രുവരി 29ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്, ചിത്രകൂട് എന്നിവിടങ്ങളിലേക്കാണ് മോദി അവസാനമായി സന്ദര്‍ശനം നടത്തിയിരുന്നത്.

ADVERTISEMENT

പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, ബാബുൽ സുപ്രിയോ, പ്രതാപ് ചന്ദ്ര സാരംഗി, ദേബശ്രീ ചൗധരി എന്നിവരും എത്തിയിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന മമത ബാനർജി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മോദിയോട് അഭ്യർഥിക്കുമെന്നാണ് വിവരം.

ചുഴലിക്കാറ്റിൽ ബംഗാളില്‍ 80 പേർ മരിച്ചതായി മമമത ബാനർജി അറിയിച്ചു. കൊൽക്കത്ത വിമാനത്താവളം വെള്ളത്തിൽ മുങ്ങിയിരുന്നു. കെട്ടിടങ്ങൾ തകർന്നിരുന്നു. ബംഗ്ലാദേശിൽ പത്തു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഉംപുൻ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് ബംഗാൾ തീരം വിട്ടു. നിലവിൽ ബംഗ്ലാദേശിലൂടെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം.

ADVERTISEMENT

English Summary: Cyclone Amphan - PM Modi to conduct aerial survey