തിരുവനന്തപുരം∙ മദ്യവിതരണത്തിനുള്ള സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. ബാറുകളിലെ സ്പെഷൽ കൗണ്ടറുകളിലൂടെ മാത്രമേ മദ്യം വിതരണം ചെയ്യാവൂ. വെർച്വൽ ക്യൂ ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താവിന് മൊബൈലിൽ ക്യൂആർ കോഡ് അധിഷ്ഠിതമായ ടോക്കൺ ലഭിക്കും. ലൈസൻസി മറ്റൊരു ആപ്പ് ഉപയോഗിച്ച് ഇ ടോക്കൺ പരിശോധിച്ച് മദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മദ്യവിതരണത്തിനുള്ള സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. ബാറുകളിലെ സ്പെഷൽ കൗണ്ടറുകളിലൂടെ മാത്രമേ മദ്യം വിതരണം ചെയ്യാവൂ. വെർച്വൽ ക്യൂ ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താവിന് മൊബൈലിൽ ക്യൂആർ കോഡ് അധിഷ്ഠിതമായ ടോക്കൺ ലഭിക്കും. ലൈസൻസി മറ്റൊരു ആപ്പ് ഉപയോഗിച്ച് ഇ ടോക്കൺ പരിശോധിച്ച് മദ്യം വിതരണം ചെയ്യണം. എസ്എംഎസ് വഴി ബുക്ക് ചെയ്യുന്നവർക്ക് ഫോണിൽ എസ്എംഎസ് വഴി ടോക്കൺ കോഡ് ലഭിക്കും. ലൈസൻസി ആപ്പ് ഉപയോഗിച്ച് ഇത് പരിശോധിച്ച് മദ്യം നൽകണം. ഒരു തവണ മദ്യം വാങ്ങിയാല്‍ 4 ദിവസത്തിനുശേഷമേ മദ്യം വാങ്ങാനാകൂ. ആപ് ഉപയോഗിക്കേണ്ട രീതികളെ സംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ പിന്നീട് പുറത്തിറക്കും.

മദ്യം വാങ്ങാൻ ക്യൂവിൽ നിൽക്കുന്നവർ തമ്മിൽ 6 അടി ശാരീരിക അകലം പാലിക്കണം. ഉപഭോക്താക്കളെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവരെ മദ്യം വാങ്ങാൻ അനുവദിക്കില്ല. 5 ഉപഭോക്താക്കളെ മാത്രമേ ഒരു സമയം ക്യൂവിൽ അനുവദിക്കൂ. ഇ ടോക്കൺ ഇല്ലാത്തവരെ അനുവദിക്കില്ല. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെയായിരിക്കും പ്രവർത്തനം.

ADVERTISEMENT

സർക്കാരിന്റെ വെർച്വൽ ക്യൂ ആപ്പിലൂടെ മാത്രമേ മദ്യം ബുക്കു ചെയ്യാൻ കഴിയൂ. മദ്യം പാഴ്സലായി മാത്രമായിരിക്കും വിതരണം. അബ്കാരി ചട്ടങ്ങളിൽ പറയുന്ന അളവിലുള്ള മദ്യം മാത്രമേ വിതരണം ചെയ്യാവൂ ( ഒരാൾക്ക് 3 ലീറ്റർ). സീൽ ചെയ്ത കുപ്പിയിൽ മാത്രമേ മദ്യം നൽകൂ. റെഡ് സോണിൽപ്പെട്ട സ്ഥലങ്ങളിലുള്ളവർക്ക് ആപ്പ് ഉപയോഗിച്ച് മദ്യം വാങ്ങാനാകില്ല. റെഡ് സോണിൽ ഇളവു വന്നശേഷമേ മദ്യം ബുക്ക് ചെയ്യാനാകൂ. കണ്ടൈൻമെന്റ് സോണിലോ, ക്വാറന്റീൻ കേന്ദ്രമായോ പ്രവർത്തിക്കുന്ന മദ്യശാലകൾ ഈ വിവരം ബവ്റിജസ് കോർപ്പറേഷനെ അറിയിക്കണം. ഓരോ ദിവസത്തെയും സ്റ്റോക്കിന്റെ കണക്ക് കൃത്യമായി അറിയിക്കണമെന്നും ബവ്റിജസ് എംഡിയുടെ നിർദേശത്തിൽ പറയുന്നു.

English Summary: Guideline for liquor sale through virtual queue