റൂർക്കല∙ ഉത്തർപ്രദേശിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ശ്രമിക് ട്രെയിൻ വഴിതെറ്റി ഒഡീഷയിലെത്തി. മുംബൈയിൽനിന്നു ഗോരഖ്പുരിലേക്കായിരുന്നു പ്രത്യേക ട്രെയിനിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. ജോലി നഷ്ടപ്പെട്ട് കഷ്ടതയിലായ തൊഴിലാളകൾക്കു നീണ്ട... Shramik Train, Migrant labours, manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റൂർക്കല∙ ഉത്തർപ്രദേശിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ശ്രമിക് ട്രെയിൻ വഴിതെറ്റി ഒഡീഷയിലെത്തി. മുംബൈയിൽനിന്നു ഗോരഖ്പുരിലേക്കായിരുന്നു പ്രത്യേക ട്രെയിനിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. ജോലി നഷ്ടപ്പെട്ട് കഷ്ടതയിലായ തൊഴിലാളകൾക്കു നീണ്ട ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് ട്രെയിൻ ലഭ്യമായത്. എന്നാൽ ജന്മനാട്ടിലെത്താൻ ആശിച്ച് ട്രെയിൻ കയറിയ അതിഥി തൊഴിലാളികൾ എത്തിപ്പെട്ടത് ഒഡീഷയിൽനിന്ന് 750 കിലോമീറ്റർ അകലെയുള്ള റൂർക്കലയിലാണ്.

മഹാരാഷ്ട്രയിലെ വാസയ് സ്റ്റേഷനിൽനിന്ന് വ്യാഴാഴ്ച പുറപ്പെട്ട ട്രെയിൻ അർധരാത്രി മുഴുവൻ തികച്ചും വ്യത്യസ്തമായ മറ്റൊരു വഴി സഞ്ചരിച്ചാണ് റൂർക്കലയിൽ എത്തിയത്. ആശങ്കയിലായ തൊഴിലാളികൾ ഇതു സംബന്ധിച്ച്് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ ചില ആശയക്കുഴപ്പങ്ങൾ കാരണം ലോക്കോപൈലറ്റിന് വഴി മാറിപ്പോയതാണെന്നാണ് അറിയിച്ചത്. എന്നാൽ ലോക്കോപൈലറ്റിനു വഴി തെറ്റിയതാണെന്ന വാദം റെയിൽവേ നിഷേധിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം തന്നെയാണ് ട്രെയിൻ സഞ്ചരിച്ചതെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. 

ADVERTISEMENT

ചില ശ്രമിക് ട്രെയിനുകൾ വഴി തിരിച്ചു വിടാൻ റെയിൽവേ തീരുമാനിച്ചിരുന്നതായാണ് അധികൃതർ ദേശീയ മാധ്യമത്തോട് പറഞ്ഞത്. എന്നാൽ  എന്തുകൊണ്ട് ഇതു സംബന്ധിച്ച് തൊഴിലാളികൾക്ക് വിവരം നൽകിയില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. റൂർക്കലയിൽനിന്ന് ട്രെയിൻ എപ്പോൾ ഗോരഖ്പുരിലേക്ക് തിരിക്കും എന്ന് അറിയാത്തതിനാൽ ആകെ ആശങ്കയിലാണ് തൊഴിലാളികൾ.

English Summary: Train Carrying Migrants From Maharashtra to UP Ends up in Odisha