കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ഏഷ്യ വൻകരയിൽ തന്നെ അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ നടപടികൾ പല രാജ്യങ്ങളും സ്വീകരിക്കുന്നതിനു ലോകം സാക്ഷ്യം വഹിച്ചു. ചൈനയിലെ വുഹാനിൽ നിന്നു കൊറോണ വൈറസ്... Coronavirus, Covid 19, Vietnam, Manorama News, Manorama Online

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ഏഷ്യ വൻകരയിൽ തന്നെ അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ നടപടികൾ പല രാജ്യങ്ങളും സ്വീകരിക്കുന്നതിനു ലോകം സാക്ഷ്യം വഹിച്ചു. ചൈനയിലെ വുഹാനിൽ നിന്നു കൊറോണ വൈറസ്... Coronavirus, Covid 19, Vietnam, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ഏഷ്യ വൻകരയിൽ തന്നെ അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ നടപടികൾ പല രാജ്യങ്ങളും സ്വീകരിക്കുന്നതിനു ലോകം സാക്ഷ്യം വഹിച്ചു. ചൈനയിലെ വുഹാനിൽ നിന്നു കൊറോണ വൈറസ്... Coronavirus, Covid 19, Vietnam, Manorama News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ഏഷ്യ വൻകരയിൽ തന്നെ അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ നടപടികൾ പല രാജ്യങ്ങളും സ്വീകരിക്കുന്നതിനു ലോകം സാക്ഷ്യം വഹിച്ചു. ചൈനയിലെ വുഹാനിൽ നിന്നു കൊറോണ വൈറസ് പിന്നീട് ലോകമാകെ പടർന്നപ്പോൾ ദക്ഷിണ കൊറിയ, തായ്‌വാൻ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾ രോഗത്തെ വിജയകരമായി നിയന്ത്രിച്ചു. എന്നാൽ ഈ പട്ടികയിൽ ഉൾപ്പെടാത്ത ഒരു രാജ്യത്തിലാണ് ഇപ്പോൾ ലോകശ്രദ്ധ. ചൈനയുമായി വലിയൊരു ഭാഗം അതിർത്തി പങ്കിടുന്ന വിയറ്റ്നാം. പത്തു കോടിയോളം ജനസംഖ്യയുള്ള വിയറ്റ്നാമിൽ ഇതുവരെ 328 പേർക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം പിടിപെട്ടു മരണങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.

കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിലുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു വിയറ്റ്നാമിന്റെ സാമ്പത്തിക മേഖലയേയും ആരോഗ്യ മേഖലയേയും താരതമ്യം ചെയ്യുമ്പോഴാണ് ഈ നേട്ടത്തിനു മാറ്റു കൂടുന്നത്. ലോകരാജ്യങ്ങളിൽ ഇടത്തരം വരുമാനം മാത്രമുള്ള ഒരു രാജ്യമാണ് വിയറ്റ്നാം. ആരോഗ്യ മേഖലയുടെ ആധുനികവൽക്കരണത്തിൽ അധികമൊന്നും മുൻപോട്ടു പോകാൻ ഇപ്പോഴും സാധിച്ചിട്ടില്ല. ലോകബാങ്കിന്റെ കണക്കനുസരിച്ച് 10,000 ആളുകൾക്ക് എട്ട് ഡോക്ടർമാർ മാത്രമാണ് വിയറ്റ്നാമിൽ ഉള്ളത്. ദക്ഷിണ കൊറിയയിൽ ഉള്ളതിന്റെ മൂന്നിലൊന്നാണിത്.

ADVERTISEMENT

മൂന്നാഴ്ച ലോക്ഡൗണിനു ശേഷം ഏപ്രിൽ അവസാനത്തോടെയാണ് സാമൂഹിക അകലം പാലിച്ചുള്ള നിയന്ത്രണങ്ങൾ വിയറ്റ്നാമിൽ നിലവിൽ വന്നത്. കഴിഞ്ഞ 41 ദിവത്തിനിടെ സമ്പർക്കം വഴി ആർക്കും രോഗം പിടിപ്പെട്ടിട്ടില്ല. ജനജീവിതം പതുക്കെ സാധാരണനിലയിലേക്ക് ആകുകയാണ്. പല രാജ്യങ്ങളും എന്തുചെയ്യണമെന്ന് അറിയാതെ കുഴയുമ്പോൾ കോവിഡ് പ്രതിരോധത്തിൽ വിയറ്റ്നാം എങ്ങനെ ഈ നേട്ടം കൈവരിച്ചു എന്നു സംശയിക്കുന്നവർക്കുള്ള മറുപടിയും ആരോഗ്യ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. സർക്കാരിന്റെ അതിവേഗം, ഫലപ്രദമായ ക്വാറന്റീൻ, രോഗികളുടെ സമ്പർക്കപ്പട്ടിക കണ്ടെത്തുന്നതിലെ കാർക്കശ്യം, ജനങ്ങളുമായുള്ള ഫലപ്രദമായ ആശനവിനിമയം ഇവയാണ് അക്കാര്യങ്ങൾ.

നേരത്തെ പ്രവർത്തിക്കുക

രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ടു ചെയ്യുന്നതിന് ആഴ്ചകൾക്കു മുൻപു തന്നെ വിയറ്റ്നാമിലെ പ്രതിരോധ നടപടികൾ ആരംഭിച്ചിരുന്നു. ജനുവരി ആദ്യവാരം ചൈനയിലെ വുഹാനിൽ നിന്നു വരുന്നവർക്കു ഹാനോയ് വിമാനത്താവളത്തിൽ കർശന പരിശോധന ഏർപ്പെടുത്തി. രോഗലക്ഷണങ്ങൾ ഉള്ളവരെ അപ്പോൾ തന്നെ നിരീക്ഷണത്തിലാക്കി. കോവിഡ് വിയറ്റ്നാമിലേക്കു കടക്കുന്നതു തടയാൻ ജനുവരി പകുതിയോടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഉപപ്രധാനമന്ത്രി വു ഡുക് ഡാം നിർദേശം നൽകി. അതിർത്തികളിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമെല്ലാം മെഡിക്കൽ ക്വാറന്റീൻ നിർബന്ധമാക്കി.

ജനുവരി 23നാണ് രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ടു ചെയ്യുന്നത്. ചൈനയിൽ നിന്നുവന്ന യുവാവിനും അച്ഛനും. തൊട്ടടുത്ത ദിവസം തന്നെ വുഹാനിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള എല്ലാ വിമാനങ്ങളും സർക്കാർ റദ്ദാക്കി. രാജ്യം ചാന്ദ്ര പുതുവത്സര അവധി ആഘോഷിച്ചപ്പോൾ പ്രധാനമന്ത്രി ങ്‌യുവെൻ സുവാൻ ഫ്യൂക്ക് കോവിഡിനെതിരെ ‘യുദ്ധം’ പ്രഖ്യാപിച്ചു. മഹാമാരിയെ പ്രതിരോധിക്കുന്നത് ശത്രുവിനെ കീഴ്പ്പെടുത്തുന്നതു പോലെയാണെന്നു ജനുവരി 27നു നടന്ന കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

വിയ‌റ്റ്നാമിൽ സാമൂഹിക അകലം പാലിച്ച് കടയ്ക്കു മുൻപിൻ ക്യൂ നിൽക്കുന്നവർ. ചിത്രം: എഎഫ്‌പി
ADVERTISEMENT

മൂന്നു ദിവസത്തിനു ശേഷം രോഗനിയന്ത്രണത്തിനായി സർക്കാർ ഒരു സ്റ്റിയറിങ് കമ്മിറ്റിയെ നിയോഗിച്ചു. ഇതേ ദിവസം തന്നെയാണ് ലോകാരോഗ്യ സംഘടന കോവിഡ് ആരോഗ്യ അടിയന്തരാവസ്ഥയാണെന്നു പ്രഖ്യാപിച്ചത്. ഫെബ്രുവരി 1ന്, രാജ്യത്ത് കേവലം ആറ് രോഗികൾ മാത്രമുള്ളപ്പോൾ സർക്കാർ കോവിഡിനെ ദേശീയ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. ചൈനയിൽ നിന്നു വിയറ്റ്നാമിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. രാജ്യത്തെ ചൈനീസ് പൗരന്മാരുടെ വീസ റദ്ദാക്കി. ഇതു പിന്നീട് ദക്ഷിണ കൊറിയ, ഇറാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾക്കു ബാധകമാക്കി.

മാർച്ച് അവസാനത്തോടെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും വിയറ്റ്നാം വിലക്ക് ഏർപ്പെടുത്തി. ഫെബ്രുവരി 12നു ഏഴു കോവിഡ് കേസുകളുള്ള വടക്കാൻ ഹാനോയിൽ സർക്കാർ 20 ദിവസത്തേയ്ക്ക് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. അന്നു ചൈനയ്ക്ക് പുറത്ത് ഇത്രയും വലിയ പ്രദേശം ലോക്ഡൗണിൽ ആകുന്നത് ആദ്യം. ചാന്ദ്ര പുതുവത്സര അവധിക്കു ശേഷം തുറക്കാൻ നിശ്ചയിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടെന്നു നിർദേശം നൽകി. ഇത്തരത്തിൽ എല്ലാ മുൻകൂട്ടി കണ്ടുള്ള സർക്കാർ നടപടികളാണ് ഇപ്പോൾ വിയറ്റ്നാമിന്റെ നേട്ടത്തിനു പുറകിൽ.

സൂക്ഷ്മമായ കോൺ‌ടാക്ട് ട്രേസിങ്

നിർണായകമായ ആദ്യഘട്ട പ്രവർത്തനങ്ങൾ സമ്പർക്കം വഴി രോഗം പടരുന്നത് തടഞ്ഞുനിർത്തി. ഫെബ്രുവരി 13 വരെ വിയറ്റ്നാമിൽ 16 കോവിഡ് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. അടുത്ത മൂന്നാഴ്ച പുതിയ രോഗികൾ ഒന്നുതന്നെ ഉണ്ടായിരുന്നില്ല. എന്നാൽ വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ സ്വദേശത്തേയ്ക്ക് മടങ്ങിയെത്താൻ തുടങ്ങിയതോടെ രണ്ടാംതരംഗം ആരംഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ എല്ലാവരുടെയും സമ്പർക്കപ്പട്ടിക സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു. പട്ടികയിൽ ഉള്ളവരെയെല്ലാം രണ്ടാഴ്ചത്തെ ക്വാറന്റീനിലാക്കി.

ലോക്ഡൗണിൽ ഇളവ് നൽകിയതിനെ തുടർന്നു ബ്രാട്ടിസ്ലാവയിലെ കഫേയ്ക്കു മുന്നിൽ മുഖാവരണം ധരിച്ച് ആഹാരം നൽകുന്ന ജീവനക്കാരിയും കഴിക്കാനിരിക്കുന്നു ഉപയോക്താക്കളും.
ADVERTISEMENT

പ്രവിശ്യ, ജില്ല അടിസ്ഥാനത്തിലുള്ള രോഗ പ്രതിരോധ കേന്ദ്രങ്ങൾ, 11,000ലധികം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് ഇതിനു സഹായിച്ചത്. ഓരോ കേസുകളും സ്ഥിരീകരിക്കുമ്പോൾ രോഗിയുടെ സഞ്ചാരപാത മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇത്തരത്തിൽ കണ്ടെത്തിയവരെ എല്ലാം പരിശോധനയ്ക്കു വിധേയമാക്കി. വിയറ്റ്നാമിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ഹനോയിയിലെ ബാച്ച് മായ് ആശുപത്രി മാർച്ചിൽ 12 രോഗികൾ ഉള്ള ഒരു കൊറോണ വൈറസ് ഹോട്സ്പോട്ടായി മാറിയപ്പോൾ, അവിടെ ലോക്ഡൗൺ ഏർപ്പെടുത്തുകയും ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തോളം പേരെ കണ്ടെത്തുകയും ചെയ്തു.

വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ട 15,000ത്തിലധികം ആളുകളെയും ആയിരത്തിലധികം ആരോഗ്യ പ്രവർത്തകരെയും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കി. രോഗികളുടെ നേരിട്ടുള്ള സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. അല്ലാത്തവരെ ഹോം ക്വാറന്റീനിലാക്കി. മേയ് 1 വരെയുള്ള കണക്കുകൾ പ്രകാരം 70,000ത്തിലധികം ആളുകളാണ് സർക്കാർ ക്വാറന്റീൻ േകന്ദ്രത്തിൽ കഴിയുന്നത്. 1,40,000 ആളുകൾ ഹോം ക്വാറന്റീനിൽ ഉണ്ട്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച 270 പേരിൽ 43% രോഗികളും രോഗലക്ഷണമില്ലാവർ ആയിരുന്നു. ഇതു വിയറ്റ്നാമിന്റെ കോൺ‌ടാക്റ്റ് ട്രേസിങ്ങിന്റെ മികവ് വിളിച്ചോതുന്നു.

പൊതുജനങ്ങളുമായുള്ള ആശയവിനിമയം

തുടക്കം മുതൽ തന്നെ വിയറ്റ്നാം സർക്കാർ കോവിഡ് വ്യാപനത്തെ കുറിച്ചു ജനങ്ങൾക്കു മുന്നറിയിപ്പ് നൽകി. രോഗവ്യാപനത്തെക്കുറിച്ചും ആരോഗ്യ അറിയിപ്പുകളെ കുറിച്ചും തത്സമയ സ്ഥിതിഗതികൾ പൊതുജനങ്ങളെ അറിയിക്കുന്നതിനു വെബ്‌സൈറ്റുകൾ, ടെലിഫോൺ ഹോട്‌ലൈനുകൾ, ഫോൺ ആപ്ലിക്കേഷനുകൾ എന്നിവ സജ്ജമാക്കി. ആരോഗ്യ മന്ത്രാലയം പതിവായി എസ്എംഎസ് സന്ദേശങ്ങൾ വഴി പൗരന്മാർക്ക് ഓർമപ്പെടുത്തലുകൾ നൽകി. നാഷനൽ ഹോട്‌ലൈനിലേക്ക് ദിവസവും 20,000ത്തിലധികം ഫോൺകോളുകളാണ് എത്തുന്നത്.

വിയ‌റ്റ്നാമിൽ സാമൂഹിക അകലം പാലിച്ച് കടയ്ക്കു മുൻപിൻ ക്യൂ നിൽക്കുന്നവർ. ചിത്രം: എഎഫ്‌പി

രാജ്യത്തെ ആശയവിനിമയ സംവിധാനങ്ങൾ എല്ലാം വീണ്ടും ഊർജിതമാക്കി. ശുചിത്വ നടപടികൾ ജനങ്ങൾക്കു മനസിലാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം വിയറ്റ്നാമീസ് പോപ് ഗായകനെ അണിനിരത്തി ആകർഷകമായ ഒരു സംഗീത വിഡിയോ പുറത്തിറക്കി. ‘കൈ കഴുകൽ ഗാനം’ എന്നറിയപ്പെട്ട വിഡിയോ പെട്ടെന്നു തന്നെ വൈറലായി. ഇതുവരെ 48 ദശലക്ഷത്തിലധികം പേരാണ് വിഡിയോ യൂട്യൂബിൽ കണ്ടത്.

പകർച്ചവ്യാധികളെ നേരിട്ടിട്ടുള്ളതിന്റെ മുൻകാല അനുഭവങ്ങളും കോവിഡ് പ്രതിരോധത്തിനു വിയറ്റ്നാമിനു തുണായായി. 2002ലെ സാർസ്, പിന്നീടു പടർന്നുപിടിച്ച ഏവിയൻ ഇൻഫ്ലുവൻസ തുടങ്ങിയവയെല്ലാം വിജയകരമായി പ്രതിരോധിച്ച ചരിത്രമാണ് വിയറ്റ്നാമിനുള്ളത്. ആ ചരിത്രത്താളുകളിലേക്ക് ഇനി കോവിഡിന്റെ പേരും എഴുതിച്ചേർക്കപ്പെടും.

English Summary: How Vietnam managed to keep its coronavirus death toll at zero