മണിയുടെ 45 ആൽബങ്ങൾക്കായി സിദ്ധാർഥ്‌ വിജയൻ ഒരുക്കിയത് അഞ്ഞൂറോളം പാട്ടുകളാണ്. മൂന്ന് മലയാ​ള സിനിമയ്‌ക്കും നിരവധി തമിഴ് മലയാളം റീമേക്കുകൾക്കും കാസറ്റുകൾക്കും വിജയൻ ഈണം നൽകി. മൂവായിരത്തോളം ഗാനങ്ങൾക്ക് സംഗീതം പകർന്നു. 1983ലെ ഓണക്കാലത്ത്...Siddharth Vijayan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ ∙കലാഭവൻ മണിയുടെ പാട്ടുകൾക്ക് ഈണം നൽകി പ്രശസ്തനായ സംഗീത സംവിധായകൻ സിദ്ധാർഥ് വിജയൻ (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് മുരുക്കുംപാടം ശ്മശാനത്തിൽ നടക്കും.

മണിയുടെ 45 ആൽബങ്ങൾക്കായി സിദ്ധാർഥ്‌ വിജയൻ ഒരുക്കിയത് അഞ്ഞൂറോളം പാട്ടുകളാണ്. മൂന്ന് മലയാ​ള സിനിമയ്‌ക്കും നിരവധി തമിഴ് മലയാളം റീമേക്കുകൾക്കും കാസറ്റുകൾക്കും വിജയൻ ഈണം നൽകി. മൂവായിരത്തോളം ഗാനങ്ങൾക്ക് സംഗീതം പകർന്നു. 1983ലെ ഓണക്കാലത്ത് സുജാതയും മാർക്കോസും ചേർന്ന് ആലപിച്ച അത്തപ്പൂക്കളം എന്ന ആൽബമാണ് ആദ്യ ആൽബം. തുടർന്ന് മാഗ്നാ സൗണ്ട്, ഗീതം കാസറ്റ്, ഈസ്റ്റ് കോസ്റ്റ്, സിബിഎസ് എന്നിവയ്ക്കായി ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ചിട്ടപ്പെടുത്തി.

ADVERTISEMENT

സ്വാമി തിന്തകത്തോം എന്ന അയ്യപ്പഭക്തിഗാന ആൽബത്തിനുവേണ്ടി 1999ലാണ് മണിയുമായി ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് മുടങ്ങാതെ 11 അയ്യപ്പഭക്തിഗാന കാസറ്റുകൾ ഇറക്കി. ‘മകരപ്പുലരി'യാണ് അവസാന കാസറ്റ്. കൂടാതെ നാടൻപാട്ടുകളുടെ 10 കാസറ്റുകൾ, ചാലക്കുടിക്കാരൻ ചങ്ങാതി, അമ്മ ഉമ്മ മമ്മി, മണിച്ചേട്ടാ നിമ്മി വിളിക്കുന്നു എന്നീ കോമഡി ആൽബങ്ങളും ഉൾപ്പെടെ 45 കാസറ്റുകൾ മണിക്കായി ഇറക്കി.

വൈ​പ്പി​ന്‍ നെ​ടു​ങ്ങാ​ട് മ​ണി​യ​ന്‍​തു​രു​ത്തി​ല്‍ ചാ​ത്ത​ന്‍റെ​യും കു​ഞ്ഞു​പെ​ണ്ണി​ന്‍റെ​യും മ​ക​നാ​ണ്. നാട്ടിലെ പൗർണമി ആർട്സ് ക്ലബ്ബിലെ ഹാർമോണിയം സ്വയം വായിച്ചുപഠിച്ച വിജയൻ ജില്ലാ കലോത്സവത്തിൽ ഉപകരണസംഗീതത്തിൽ ജേതാവായി. ഇതോടെയാണ് പൂർണമായും സംഗീതരംഗത്തേക്ക് മാറിയത്. നെ​ടു​ങ്ങാ​ട് വി​ജ​യ​ന്‍ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന വി​ജ​യന് ന​ട​ന്‍ തി​ക്കു​റി​ശി​യാ​ണ് സി​ദ്ധാ​ര്‍​ഥ് വി​ജ​യ​നെ​ന്ന പേരു നൽകിയത്. ഭാ​ര്യ: ദേ​വി. മ​ക്ക​ള്‍: നി​സ​രി, സ​രി​ഗ.

ADVERTISEMENT

English Summary: Music Director Siddarth Vijayan Passes Away