കൊച്ചി∙ പവന് 36,000 കടന്നു സംസ്ഥാനത്തു സ്വർണവില കുതിക്കുന്നു. ഇന്നു പവന് 360 രൂപ ഉയർന്നതോടെ വില 36,160 രൂപയായി. ഗ്രാമിന് 45 രൂപ ഉയർന്നു. 4,520 രൂപയാണ് ഒരു ഗ്രാം പൊന്നിന്റെ | Gold | Gold Price | Price Hike | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പവന് 36,000 കടന്നു സംസ്ഥാനത്തു സ്വർണവില കുതിക്കുന്നു. ഇന്നു പവന് 360 രൂപ ഉയർന്നതോടെ വില 36,160 രൂപയായി. ഗ്രാമിന് 45 രൂപ ഉയർന്നു. 4,520 രൂപയാണ് ഒരു ഗ്രാം പൊന്നിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. 1,785 ഡോളർ നിലവാരത്തിലാണ് രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ വില. 7.5 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഈ വർഷം മാത്രം ഒരു പവന് 7,160 രൂപയാണ് ഉയർന്നത്. ജനുവരി ആദ്യം കേരളത്തിൽ ഒരു പവന്റെ വില 29,000 രൂപയായിരുന്നു. ഗ്രാമിന് 895 രൂപയാണ് 6 മാസത്തിനുള്ളിൽ കൂടിയത്. ജനുവരി ഒന്നിന് ഗ്രാമിന് 3,625 രൂപയായിരുന്നു വില. ഒരു വർഷത്തിനുള്ളിൽ പവന് 11,800 രൂപ കൂടി. ഇന്ത്യ–ചൈന സംഘർഷത്തിന് അയവു വരാത്തതും കോവിഡ് പ്രതിസന്ധി തുടരുന്നതുമാണു രാജ്യാന്തര തലത്തിൽ സ്വർണത്തിനു ഡിമാൻഡ് ഉയരാൻ കാരണമാകുന്നത്. പ്രതിസന്ധികളെത്തുടർന്നു വിപണികളിലുണ്ടാകുന്ന അനിശ്ചിതത്വം വൻ നിക്ഷേപകരെ സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുകയാണ്. വരും ദിവസങ്ങളിലും വില ഉയരാനാണു സാധ്യത.

ADVERTISEMENT

English Summary: Gold Prices rise again