തിരുമംഗലം∙ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി കുത്തിയതിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് തുടങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍റെ മക്കളോടുള്ള പഞ്ചായത്തിന്റെ പക അവസാനിക്കുന്നില്ല... NRI Sugathan's suicide - Kollam Vilakkudy Panchayath tells family to demolish workshop

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുമംഗലം∙ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി കുത്തിയതിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് തുടങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍റെ മക്കളോടുള്ള പഞ്ചായത്തിന്റെ പക അവസാനിക്കുന്നില്ല. സുഗതന്റെ പേരില്‍ വാടക സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക്ഷോപ്പ് ഉടന്‍ പൊളിച്ചു മാറ്റണമെന്നാണ് ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം വിളക്കുടി പഞ്ചായത്തിന്റെ അന്ത്യശാസനം.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ജീവിക്കാനായി വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ ശ്രമിച്ച സുഗതന്‍ ജീവന്‍ ഒടുക്കിയത് നിയമസഭയില്‍ മുഖ്യമന്ത്രി അപലപിച്ചിരുന്നു. കുടുംബത്തിന് എല്ലാം സഹായവും നല്‍കുമെന്ന് ഉറപ്പും നല്‍കി. മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് എട്ടു ലക്ഷം രൂപ കൂടി മുടക്കി സുഗതന്റെ മക്കള്‍ അച്ഛന്റെ പേരില്‍ വാടക സ്ഥലത്ത് വര്‍ക്ക് ഷോപ്പും ആരംഭിച്ചു. എന്നാല്‍ പലവിധ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഇടതുമുന്നണി ഭരിക്കുന്ന വിളക്കുടി പഞ്ചായത്ത് ലൈസന്‍സ് നല്‍കിയില്ല. നികുതി ഇനത്തിൽ നല്‍കാനുളള ഇരുപതിനായിരം രൂപ അടച്ച് വര്‍ക്ക്ഷോപ്പിന്റെ പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കണമെന്നാണ് പഞ്ചായത്തിന്റെ അന്ത്യശാസനം.

ADVERTISEMENT

വര്‍ക്ക്ഷോപ്പ് നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കമുണ്ടെന്നും ഡേറ്റാ ബാങ്ക് നിയമ പ്രകാരം രേഖകള്‍ ഹാജരാക്കിയാല്‍ ലൈസന്‍സ് നല്‍കാമെന്നുമാണ് സിപിഐ നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് 2018 ഫെബ്രുവരി 23 നാണ് കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് ഇളമ്പല്‍ പൈനാപ്പിള്‍ ജംക്‌ഷനില്‍ നിര്‍മാണത്തിലിരുന്ന വര്‍ക്ക്ഷോപ്പില്‍ സുഗതന്‍ തൂങ്ങി മരിച്ചത്.

English Summary: NRI Sugathan's suicide - Kollam Vilakkudy Panchayath tells family to demolish workshop

ADVERTISEMENT

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)