തിരുവനന്തപുരം ∙ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയൻസ് (കെയുഎച്ച്എസ്) നേരത്തെ മാറ്റിവച്ച പരീക്ഷകൾ കോവിഡ് കാലത്ത് നടത്താൻ തീരുമാനിച്ചത് വിദ്യാർഥികളെ വലയ്ക്കുന്നു. | Medical Students | Kerala University of Health Sciences | KUHS | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയൻസ് (കെയുഎച്ച്എസ്) നേരത്തെ മാറ്റിവച്ച പരീക്ഷകൾ കോവിഡ് കാലത്ത് നടത്താൻ തീരുമാനിച്ചത് വിദ്യാർഥികളെ വലയ്ക്കുന്നു. മാർച്ചിൽ നടത്തേണ്ട പ്രാക്ടിക്കൽ പരീക്ഷ 6–ാം തീയതി നടത്താനാണ് സർവകലാശാലയുടെ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതര ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും എങ്ങനെ കോളജുകളിൽ എത്തുമെന്ന ആശങ്കയാണ് വിദ്യാർഥികൾ പങ്കുവയ്ക്കുന്നത്.

എന്നാൽ, പരീക്ഷ മാറ്റാൻ കഴിയില്ലെന്ന നിലപാടിലാണ് സർവകലാശാല. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിവസേന നൂറ് കടക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടികളിലേക്കു പോകരുതെന്നു രക്ഷകർത്താക്കളും ആവശ്യപ്പെടുന്നു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നത് അവരുടെ ആശങ്ക വർധിപ്പിക്കുന്നു.

ADVERTISEMENT

മറ്റു പരീക്ഷകളിൽനിന്നും വ്യത്യസ്തമായി, രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥികൾക്ക് പരീക്ഷകൾക്കായി കോളജ് ഹോസ്റ്റലുകളിൽ ഒരാഴ്ചയെങ്കിലും താമസിക്കേണ്ടിവരും. വിദ്യാർഥികളിൽ പലരുടേയും പുസ്തകങ്ങൾ ഹോസ്റ്റലുകളിൽ ആയതിനാൽ നേരത്തെ അവിടെയെത്തേണ്ട സാഹചര്യവുമുണ്ട്. പല ഹോസ്റ്റലുകളും ക്വാറന്റീൻ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ഹോസ്റ്റലുകളിൽ വിദ്യാർഥികൾ കൂടുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന ആശങ്കയും രക്ഷകർത്താക്കള്‍ പങ്കുവയ്ക്കുന്നു.

നാലു ദിവസങ്ങളിലായാണ് പ്രാക്ടിക്കൽ പരീക്ഷ. ഈ ദിവസങ്ങളിലെല്ലാം ഹോസ്റ്റൽ സൗകര്യം ഉപയോഗിക്കേണ്ടി വരും. നിലവിൽ 127 ഹോട്സ്പോട്ടുകളാണുള്ളത്. കണ്ടെയ്ൻമെന്റ് സോണുകളിൽനിന്നും രോഗം പടർന്നു പിടിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിൽനിന്നും വിദ്യാർഥികൾ ഹോസ്റ്റലിലെത്തി ശാരീരിക അകലം പാലിച്ചു കഴിയുകയെന്നത് പ്രായോഗകമല്ലെന്ന വാദവുമുണ്ട്.

ADVERTISEMENT

പരീക്ഷ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും പാരന്റ്സ് അസോസിയേഷനും (പിഎഎംഎസ്) എക്സാമിനേഷൻ കൺട്രോളർക്ക് പരാതികൾ നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായും വിദ്യാർഥികൾ പറയുന്നു.

English Summary: Students oppose KUHS move to hold exams