ജീവനക്കാർക്ക് ശമ്പളം നൽകാന്‍ പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ആഡംബര കാറുകൾ വാങ്ങുന്നതിന് അനുമതി നൽകി മഹാരാഷ്ട്ര സർക്കാർ. മന്ത്രിമാർക്കും സ്പോർട്സ്, വിദ്യാഭ്യാസ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുമായി ആറു കാറുകൾ വാങ്ങുന്നതിന് 1.37 കോടി... Covid, Corona, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ജീവനക്കാർക്ക് ശമ്പളം നൽകാന്‍ പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ആഡംബര കാറുകൾ വാങ്ങുന്നതിന് അനുമതി നൽകി മഹാരാഷ്ട്ര സർക്കാർ. മന്ത്രിമാർക്കും സ്പോർട്സ്, വിദ്യാഭ്യാസ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുമായി ആറു കാറുകൾ വാങ്ങുന്നതിന് 1.37 കോടി രൂപയാണ് സര്‍ക്കാർ ആകെ അനുവദിച്ചത്. ഓരോ വാഹനത്തിനും 22.8 ലക്ഷം രൂപ വരുന്ന ഇടപാടിന് ധനകാര്യ വകുപ്പും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും അനുമതി നൽകി.

സർക്കാർ ഉദ്യോഗസ്ഥർക്കു ശമ്പളം നൽകുന്നതിനു ലോൺ എടുക്കേണ്ട അവസ്ഥയാണെന്ന് മന്ത്രി വിജയ് വടറ്റിവാർ രണ്ട് ദിവസം മുൻപ് പ്രതികരിച്ചിരുന്നു. മൂന്നോ നാലോ വകുപ്പുകളിലൊഴികെ മറ്റെല്ലാ ഇടങ്ങളിലും ചെലവ് ചുരുക്കൽ നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസർക്കാരിൽനിന്ന് ആവശ്യത്തിന് പണം ലഭിക്കുന്നില്ലെന്നും കോവിഡ് പ്രതിരോധത്തിനു പ്രശ്നങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി. മാർച്ചിൽ മന്ത്രിമാരുൾപ്പെടെയുള്ളവരുടെ മാസ ശമ്പളം വെട്ടിക്കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.

ADVERTISEMENT

കോവിഡ് മഹാമാരിക്കിടെ കോടികൾ ചെലവിട്ട് കാർ വാങ്ങുന്നതിനെതിരെ വിമർശനമുയർത്തി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. മഹാരാഷ്ട്ര സർക്കാർ അവരുടെ ജനങ്ങളെ പിന്തുണയ്ക്കുന്നില്ല. മുൻനിര പോരാളികളായ പൊലീസുകാരെ സംരക്ഷിക്കാനോ, ജീവനക്കാർക്കു ശമ്പളം നൽകാനോ സാധിക്കുന്നില്ല. എന്നാൽ മന്ത്രിമാർക്കു കാറുകൾ വാങ്ങാൻ അവർക്കു പണമുണ്ട്– ബിജെപി നേതാവ് റാം കദം ആരോപിച്ചു. സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ലോക്ഡൗണിൽ തകർന്നു പോയ മഹാരാഷ്ട്രയിലെ വ്യവസായ മേഖലയുടെ തിരിച്ചുവരവിനു സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണ്. വിദേശ സ്ഥാപനങ്ങളുമായി 16,000 കോടി രൂപയുടെ 12 കരാറുകളിലാണു സംസ്ഥാന സർക്കാർ ഒപ്പു വയ്ക്കുക. മഹാരാഷ്ട്രയിൽ 1.93 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് രോഗം ബാധിച്ചത്. 8,376 പേർ മരിച്ചു.

ADVERTISEMENT

English Summary: Maharashtra Government Spends 1.37 Crore On Luxury Cars, Needs Loan For Wages