തനിക്ക് 30 കോൺഗ്രസ് എംഎൽഎമാരുടെയും ഏതാനും സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് സച്ചിൻ വ്യക്തമാക്കിയതോടെ രാജസ്ഥാന്‍ കോൺഗ്രസിൽ തുറന്ന പോരിനുതന്നെയാണു കളമൊരുങ്ങിയിരിക്കുന്നത്. തിങ്കളാഴ്ചത്തെ കോൺഗ്രസ് യോഗത്തിലും സച്ചിൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സച്ചിൻ നയിക്കുന്ന വാട്‌സാപ് ഗ്രൂപ്പിലായിരുന്നു പ്രസ്താവന വന്നത്. ഗെലോട്ട് സർക്കാർ... Ashok Gehlot . Rajasthan Pilot

തനിക്ക് 30 കോൺഗ്രസ് എംഎൽഎമാരുടെയും ഏതാനും സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് സച്ചിൻ വ്യക്തമാക്കിയതോടെ രാജസ്ഥാന്‍ കോൺഗ്രസിൽ തുറന്ന പോരിനുതന്നെയാണു കളമൊരുങ്ങിയിരിക്കുന്നത്. തിങ്കളാഴ്ചത്തെ കോൺഗ്രസ് യോഗത്തിലും സച്ചിൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സച്ചിൻ നയിക്കുന്ന വാട്‌സാപ് ഗ്രൂപ്പിലായിരുന്നു പ്രസ്താവന വന്നത്. ഗെലോട്ട് സർക്കാർ... Ashok Gehlot . Rajasthan Pilot

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിക്ക് 30 കോൺഗ്രസ് എംഎൽഎമാരുടെയും ഏതാനും സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് സച്ചിൻ വ്യക്തമാക്കിയതോടെ രാജസ്ഥാന്‍ കോൺഗ്രസിൽ തുറന്ന പോരിനുതന്നെയാണു കളമൊരുങ്ങിയിരിക്കുന്നത്. തിങ്കളാഴ്ചത്തെ കോൺഗ്രസ് യോഗത്തിലും സച്ചിൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സച്ചിൻ നയിക്കുന്ന വാട്‌സാപ് ഗ്രൂപ്പിലായിരുന്നു പ്രസ്താവന വന്നത്. ഗെലോട്ട് സർക്കാർ... Ashok Gehlot . Rajasthan Pilot

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്‌പുർ/ന്യൂഡൽഹി∙ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ രാജസ്ഥാനിൽ എല്ലാ കോൺഗ്രസ് എംഎൽഎമാരുടെയും യോഗം സ്വവസതിയിൽ വിളിച്ചുചേർത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇടഞ്ഞുനിൽക്കുന്ന ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും അദ്ദേഹത്തോടൊപ്പമുള്ള എംഎൽഎമാരും ഞായറാഴ്ച രാത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തില്ല. സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎമാർക്കും യോഗത്തിലേക്കു ക്ഷണമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി തിങ്കളാഴ്ച കോൺഗ്രസിന്റെ ലെജിസ്‌ലേച്ചർ പാർട്ടി യോഗം ജയ്‌പൂരിൽ ചേരും. പാർട്ടിയുടെ കരുത്ത് തെളിയിക്കാനുള്ള ശക്തിപ്രകടനമെന്ന നിലയ്ക്ക് യോഗം ചേരാനാണു തീരുമാനം.

രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ നേതൃത്വത്തിലായിരിക്കും രാവിലത്തെ യോഗം. മുതിര്‍ന്ന നേതാക്കളായ അജയ് മാക്കനെയും രൺദീപ് സുർജേവാലയെയും കേന്ദ്ര നിരീക്ഷകരായി കോൺഗ്രസ് ജയ്പൂരിലേക്ക് അയച്ചിട്ടുണ്ട്. സച്ചിനൊപ്പം ഡൽഹിയിലേക്കു പോയ മൂന്ന് എംഎൽമാർക്കൊപ്പം ഗെലോട്ട് ഞായറാഴ്ച രാത്രി വാർത്താസമ്മേളനവും നടത്തി. രോഹിത് ബോറ, ഡാനിഷ് അബ്‌റാർ, ചേതൻ ദൂഡി എന്നിവരാണ് പാർട്ടി നേതൃത്വം പറയുന്നതു മാത്രമേ തങ്ങൾ കേൾക്കൂവെന്നു വ്യക്തമാക്കിയത്. ഡൽഹി യാത്ര സാധാരണ നടത്താറുള്ളതാണെന്നും വിശേഷിച്ചൊന്നുമില്ലെന്നും തങ്ങൾ പാർട്ടി പോരാളികളാണെന്നും ഇവർ വ്യക്തമാക്കി.

ADVERTISEMENT

അതിനിടെ തനിക്ക് 30 കോൺഗ്രസ് എംഎൽഎമാരുടെയും ഏതാനും സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് സച്ചിൻ വ്യക്തമാക്കിയതോടെ രാജസ്ഥാന്‍ കോൺഗ്രസിൽ തുറന്ന പോരിനുതന്നെയാണു കളമൊരുങ്ങിയിരിക്കുന്നത്. തിങ്കളാഴ്ചത്തെ കോൺഗ്രസ് യോഗത്തിലും സച്ചിൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സച്ചിൻ നയിക്കുന്ന വാട്‌സാപ് ഗ്രൂപ്പിലായിരുന്നു പ്രസ്താവന വന്നത്. ഗെലോട്ട് സർക്കാർ ഇപ്പോൾ ന്യൂനപക്ഷമായതായും സന്ദേശത്തിൽ പറയുന്നു. ഇതോടെ രാജസ്ഥാനിൽ തിങ്കളാഴ്ച രാഷ്ട്രീയ വഴിത്തിരിവുകൾക്കാണ് സാധ്യത തെളിയുന്നത്.

സംസ്ഥാന കോൺഗ്രസിന്റെ തലവൻ കൂടിയായ സച്ചിൻ പൈലറ്റിനെ രണ്ടു ദിവസമായി ബന്ധപ്പെടാനാകുന്നില്ലെന്ന് അവിനാശ് പാണ്ഡെ വ്യക്തമാക്കി. ഒട്ടേറെ സന്ദേശങ്ങൾ അയച്ചിട്ടും മറുപടി ലഭിച്ചിട്ടില്ല. രാജസ്ഥാനിലെ സർക്കാരിന് നിലവിൽ ഭീഷണികളൊന്നുമില്ലെന്നും പാണ്ഡെ പറഞ്ഞു. ഞായറാഴ്ച രാത്രിയിലെ യോഗത്തിനു മണിക്കൂറുകൾക്കു മുന്‍പുതന്നെ റവന്യൂമന്ത്രി ഹരീഷ് ചൗധരി, തൊഴി‍ൽ മന്ത്രി ടിക്കാറാം ജല്ലി, ആരോഗ്യ മന്ത്രി രഘു ശർമ തുടങ്ങിയവർ ഗെലോട്ടിനെ വസതിയിലെത്തി കണ്ടിരുന്നു.

ADVERTISEMENT

അതിനിടെ കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേർന്ന മധ്യപ്രദേശ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ സച്ചിനു പിന്തുണയുമായി രംഗത്തെത്തി. തനിക്കു സംഭവിച്ചതു പോലെ രാജസ്ഥാനിലും മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇടപെട്ട് സച്ചിൻ പൈലറ്റിനെ ഒതുക്കുകയും ഉപദ്രവിക്കുകയുമാണ്. കോൺഗ്രസിൽ കഴിവിനും സാമർഥ്യത്തിനും യാതൊരു സ്ഥാനവുമില്ലെന്നു വീണ്ടും തെളിഞ്ഞിരിക്കുകയാണ്– ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ കുറിച്ചു. 

കോൺഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നുകാണിച്ച് പൊലീസ് സച്ചിൻ പൈലറ്റിന് കഴിഞ്ഞ ദിവസം നോട്ടിസയച്ചിരുന്നു. ഇതിന്മേൽ അദ്ദേഹം അസ്വസ്ഥനാണെന്നും തുടർനടപടികൾക്കായി ഡൽഹിയിൽ ക്യാംപ് ചെയ്യുകയാണെന്നും അണികൾ പറഞ്ഞു. സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ്(എസ്ഒജി) അയച്ച നോട്ടിസിൽ എപ്പോൾ സച്ചിന്റെ മൊഴിയെടുക്കാനാകുമെന്നാണു ചോദിച്ചിരുന്നത്. ഇതേ നോട്ടിസ് ഗെലോട്ടിനും ചീഫ് വിപ്പ് മഹേഷ് ജോഷിക്കും ഏതാനും എംഎൽഎമാർക്കും ലഭിച്ചിട്ടുണ്ട്. ഇതിൽ സ്വതന്ത്ര എംഎൽഎയുമുണ്ട്. ഇതൊരു സാധാരണ നടപടിക്രമമാണെന്ന് എസ്ഒജി എഡിജി അശോക് റാത്തോഡ് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇതു തന്നെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സച്ചിന്റെ വാദം. 

ADVERTISEMENT

സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിൽ അഴിമതി വിരുദ്ധ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഖുഷ്‌വീർ സിങ്, ഓംപ്രകാശ്, സുരേഷ് ടാക്ക് എന്നീ സ്വതന്ത്ര എംഎൽഎമാരാണ് ഈ അന്വേഷണം നേരിടുന്നത്. ഇവരെ പിന്തുണയ്ക്കാതെ മാറിനിൽക്കുകയാണ് കോൺഗ്രസ്. അതിനിടെയാണ് രാജസ്ഥാൻ സര്‍ക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ ബിജെപി ചാക്കിട്ടു പിടിക്കുകയാണെന്ന ആരോപണം ഗെലോട്ട് ഉയർത്തിയത്. നോട്ടിസ് അയച്ച സംഭവം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും ആരോപിച്ചു. രണ്ടു പേർ തമ്മിലുള്ള ഫോൺ സംഭാഷണമാണ് അട്ടിമറി ശ്രമമായി എസ്ഒജി ആരോപിക്കുന്നത്. എന്നാൽ ഇതു ബിജെപി നേതാക്കൾ തമ്മിലാണെന്നാണ് ഗെലോട്ടിന്റെ ആരോപണം. 

സച്ചിൻ പൈലറ്റ് (ഫയൽ ചിത്രം)

അതേസമയം, ചാക്കിട്ടുപിടുത്തം തള്ളിയ ബിജെപി നിലവിലെ പ്രതിസന്ധി ഗെലോട്ടും സച്ചിനും തമ്മിലുള്ള അധികാരത്തർക്കം മാത്രമാണെന്നു സൂചിപ്പിച്ചു. ഇതിന്മേൽ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ‘പാർട്ടിയുടെ കാര്യത്തിൽ ആശങ്കയുണ്ട്. എല്ലാം അവസാനിച്ചതിനു ശേഷമാണോ പ്രശ്ന പരിഹാരത്തിനായി പാർട്ടി ഇടപെടാൻ പോകുന്നത്?’ അദ്ദേഹം ചോദിച്ചു.

കർണാടകയിലും മധ്യപ്രദേശിലും സർക്കാർ രൂപീകരിച്ചെങ്കിലും കോൺഗ്രസിന് ഭരണം നഷ്ടമാവുകയായിരുന്നു. നാലു മാസം മുൻപ് മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും അണികളും പാർട്ടി വിട്ടതിനു പിന്നാലെയായിരുന്നു കമൽനാഥ് സർക്കാർ വീണത്. കർണാടകയിൽ ബിജെപിയുടെ യെദിയൂരപ്പ സർക്കാരാണ് അധികാരത്തിലെത്തിയത്. 

200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ 107 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. 10 സ്വതന്ത്ര എംഎൽഎമാരുടെയെങ്കിലും പിന്തുണയുമുണ്ട്. ബിജെപിക്ക് 72 എംഎൽഎമാരാണുള്ളത്. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയുടെ 3 എംഎൽഎമാരുടെ പിന്തുണയും ബിജെപിക്കുണ്ട്. ആരെയും പിന്തുണയ്ക്കാതെ സിപിഐ, ബിടിപി പാർട്ടികൾക്ക് രണ്ടും എംഎൽഎമാരുണ്ട്. സച്ചിൻ പൈലറ്റിനൊപ്പം ഡൽഹിയിൽ 19 എംഎൽഎമാരുണ്ടെന്നാണു വിവരം. ഗുഡ്‌ഗാവിലാണ് ഇവര്‍ താമസിക്കുന്നതെന്നും അറിയുന്നു. പൊതുസമൂഹത്തിനു മുന്നിൽ സച്ചിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനാണു ശ്രമമെന്ന് അണികൾ ആരോപിക്കുന്നു.

നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ നോട്ടിസ് അയച്ചത് എല്ലാ പരിധിയും ലംഘിക്കുന്നതായി. ഇനിയും ദ്രോഹം സഹിച്ച് ഗെലോട്ടിന് കീഴിൽ നിൽക്കാനാകില്ലെന്നും എംഎൽഎമാർ പറ‍ഞ്ഞതായി വാർത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്തു. ഇവരെയും ഇതുവരെ ബന്ധപ്പെടാൻ കോൺഗ്രസ് നേതൃത്വത്തിനു സാധിച്ചിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ എല്ലാ എംഎൽഎമാരും തനിക്കൊപ്പമുണ്ടെന്നാണ് അവിനാശ് പാണ്ഡെ വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ സ്ഥിതിഗതികൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെയും അറിയിക്കുന്നുണ്ട്. 

English Summary: Rajasthan Congress crisis: Gehlot summons meeting of party MLAs, Pilot says he has support of 30 MLAs